നെറ്റ് നൂട്രാലിട്ടിക്ക് വേണ്ടി എല്ലാ ടെക്നോപാർക്ക് ജീവനക്കാരും മുന്നിട്ടിറങ്ങുക : പ്രതിധ്വനി

നെറ്റ് നൂട്രാലിട്ടിക്ക് വേണ്ടി എല്ലാ ടെക്നോപാർക്ക് ജീവനക്കാരും മുന്നിട്ടിറങ്ങുക : പ്രതിധ്വനി

നെറ്റ് നൂട്രാലിട്ടിക്ക് വേണ്ടി എല്ലാ ടെക്നോപാർക്ക് ജീവനക്കാരും മുന്നിട്ടിറങ്ങുക : പ്രതിധ്വനി

save-the-Internet

നെറ്റ് നൂട്രാലിട്ടി ചർച്ചകൾ സജീവമാണ്, ഈ വിഷയത്തെക്കുറിച്ച് ട്രായ് പ്രസിദ്ധീകരിച്ച ഒരു ഡിസ്കഷൻ പേപ്പർ ആണ് ഈ ചർച്ചകളുടെ കേന്ദ്ര ബിന്ദു. ഈ ഡിസ്കഷൻ പേപ്പർ പൊതു ജനാഭിപ്രായം തേടുന്നതിനു വേണ്ടി പ്രസിദ്ധീകരിക്കുക ഉണ്ടായി. സാങ്കേതിക വിദഗ്ദർക്ക് പോലും മനസിലാക്കാൻ പ്രയാസം ഉള്ള പേപ്പർ ആണിത്. ഈ പേപ്പറിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഏപ്രിൽ 24 ഇനു മുൻപ് ട്രായ് യെ അറിയിക്കണം എന്നാണു നിർദേശം.ഏതാനും  ചില ഇന്റർനെറ്റ് ഉപഭോക്താക്കള്  ചേർന്ന് തുടങ്ങിയ ” സേവ് ഇന്റർനെറ്റ്‌ മൂവ്മെന്റ്” ആണ് ഇപ്പോൾ ഇന്റർനെറ്റ്‌ നൂട്രാലിട്ടി ചർച്ചകൾ മുന്നില് നിന്ന് നയിക്കുന്നത്. അവർ ഈ ഡിസ്കഷൻ പേപ്പറിൽ ഉള്ള അഭിപ്രായങ്ങൾ അവർ സ്വരൂപിക്കുകയും അത് ഇമെയിൽ അയക്കാനുള്ള സാങ്കേതിക സംവിധാനം http://www.savetheinternet.in/ വെബ്സൈറ്റ് ഇൽ ഒരുക്കുകയും ചെയ്തു.
ഏകദേശം 7 ലക്ഷത്തിൽ അധികം ഇമെയിൽ സന്ദേശങ്ങൾ അയച്ചു കഴിഞ്ഞു എന്നാണു കണക്കുകൾ പറയുന്നത്. പ്രമുഖരായ വ്യക്തികളും കൂടാതെ രാഷ്ട്രീയ നേതാക്കളും പിന്തുണക്കുകയും ചെയ്തു.
എന്താണ് നെറ്റ് നൂട്രാലിട്ടി?.. മൊബൈൽ ഫോണിൽ മൂന്നു തരം സേവനങ്ങൾ ലഭ്യം ആണ്. ഒന്ന് ശബ്ദം അഥവാ വോയിസ്‌ അധിഷ്ടിതം, രണ്ടു സന്ദേശം അഥവാ “എസ് എം എസ്/ എം എം എസ് ” അധിഷ്ടിതം മൂന്നു ഡാറ്റാ അധിഷ്ടിതം. ഇപ്പോൾ ഉണ്ടാകുന്ന കാഴ്ച ഡാറ്റാ സേവനങ്ങൾ മറ്റു രണ്ടിനെയും മറികടക്കുകയും അപ്രസക്തം ആക്കുകയും ചെയ്യുക എന്നതാണ്. ഫേസ്ബുക്ക്, വാട്ട്‌സാപ്പ് മുതലായ ഡാറ്റാ സേവനങ്ങൾ വഴി ആണ് മിക്കവാറും ആശയ വിനിമയം നടക്കുന്നത്. ആദ്യത്തെ രണ്ടു സേവനങ്ങളുടെ ആവശ്യകതയിൽ ഇത് മൂലം വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്, അത് കൊണ്ട് തന്നെ ടെലികോം കമ്പനികളുടെ ലാഭത്തിൽ ചെറിയ ഇടിവും ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടി ആണ് കമ്പനികളുടെ സമ്മർദഫലം ആയി ആണ് ഈ ഡിസ്കഷൻ പേപ്പർ വന്നിരിക്കുന്നത്.
ചെറിയ ഉദാഹരണം പറയാം : 100 രൂപക്ക് 100 എം ബി ഡാറ്റ ഉപയോഗിക്കാം എന്നിരിക്കട്ടെ, അത് എങ്ങനെ ഉപയോഗിക്കണം എന്നത് ഒരു ഉപഭോക്താവിന്റെ സ്വാതന്ത്ര്യം ആണ്. വാട്ട്‌സാപ്പ് ഉപയോഗിക്കാൻ 100 രൂപക്ക് 50 എം ബി യെ തരൂ എന്ന് ടെലികോം കമ്പനികൾ പറഞ്ഞാലോ?. ഇതാണ് നെറ്റ് നൂട്രാലിട്ടിയുടെ പ്രശ്നത്തിന്റെ ഒരു പ്രധാന വശം. അത് കൂടാതെ ഏതൊക്കെ വെബ്സയിറ്റുകൾ എത്ര പെട്ടന്ന് ലഭ്യം ആകണം എന്നും മറ്റും ടെലികോം കമ്പനികൾ തീരുമാനിക്കും എന്നൊരു വാദം കൂടി ഉണ്ട്. സ്വാഭാവികം ആയി പുതിയ സംരഭകർക്കും, കൂടാതെ ആശയ പ്രചാരകർക്കും ഒക്കെ ഇൻറർനെറ്റിൽ ശബ്ദം ഇല്ലാതെ വരും.
അതായത് ഇന്റർനെറ്റ്‌ ജനാധിപത്യ ഇടം എന്നത് മാറി ഒരു കുത്തക ഇടം എന്നതായിത്തീരും.
“നമ്മൾ എന്ത് കാണണം, കേൾക്കണം, ചിന്തിക്കണം എന്നത് നമ്മൾ തന്നെ തീരുമാനിക്കണം” എന്ന അടിസ്ഥാന ജനാധിപത്യ മൂല്യം ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. സ്വകാര്യ കമ്പനികൾ ഉയർത്തുന്ന ഇത്തരം ഭീഷണികൾ ശക്തമായി പ്രതിരോധിക്കുമ്പോൾ, ബി എസ് എൻ എൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നതും നാം കാണേണ്ട ലക്‌ഷ്യം ആണ്.
മാധ്യമങ്ങളിലെ കുത്തകവൽക്കരണം മൂലം വാർത്താ തമസ്കരണവും, സംഘടിതമായ നുണ പ്രചാരണങ്ങളും വളരെ ഏറെ സമൂഹത്തെ ബാധിക്കുന്നത് നാം കാണുന്നുണ്ടല്ലോ. ഈ അവസരത്തിൽ ജാനാധിപത്യ സ്വഭാവം ഇന്റർനെറ്റ്‌ ഇടങ്ങളിൽ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ ക്യംബൈൻ ഇൽ സഹകരിക്കണം എന്നാണ് ടെക്നോപാർക്ക്‌ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന ആയ പ്രതിധ്വനി ആഗ്രഹിക്കുന്നത്. നെറ്റ് നൂട്രാലിട്ടിക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്ക് പിന്തുണ അറിയിക്കുന്നതോടൊപ്പം, http://www.netneutrality.in/ എന്ന വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തി , ഏപ്രിൽ 24 ഇനു മുൻപ് ഈ ശ്രമങ്ങളിൽ ഭാഗവാക്കാവാൻ എല്ലാ ടെക്നോപാർക്ക്‌ ജീവനക്കാരോടും സവിനയം അഭ്യർഥിക്കുന്നു.

Comments

comments