Amtec closed ; Storng action against job fraud companies : CEO,Technopark

Amtec closed ; Storng action against job fraud companies : CEO,Technopark

amtec


Technopark, Trivandrum authoritie close down the office of Advanced Media Technologies Pvt. Ltd (AMTEC) after the Asianet News expose. Founder & CEO, Shajahan and Manger & Administrator, Susan; reported absconding after Police file case. Susan Zacharia is also the Director of Tecsaa IT Solution Pvt. Ltd., another company in Technopark, Trivandrum with a branch in Adimali.

“Park centre will take strong action against these job fraud companies and will form a special vigilence squad for regular check up” – technopark CEO Sri Girish Babu said to media yesterday.

We, PRATHIDHWANI request all employees to cooperate with park centre by giving information to park centre  if you face or heard about any kind of job frauds.

See more at:

http://www.asianetnews.tv/news/article/16057_-Job-fraud

ജോലി തട്ടിപ്പ്: ടെക്‌നോപാര്‍ക്കിലെ ആംടെക് അടച്ചുപൂട്ടി- ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട് –

ടെക്‌നോപാര്‍ക്കിലെ ജോലി തട്ടിപ്പ് നടത്തിയ ആംടെക് എന്ന സ്ഥാപനം അടച്ചുപൂട്ടി. ജോലിക്കായി ലക്ഷങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പണം വാങ്ങുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ടെക്‌നോപാര്‍ക്ക് സിഇഒ പറഞ്ഞു. പരിശോധനക്കായി പ്രത്യേകവിജിലന്‍സ് സംഘത്തെ നിയോഗിക്കുമെന്നും സിഇഒ പറഞ്ഞു.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പരാതിയെ തുടര്‍ന്ന് ഐറ്റി കമ്പനി ഡയറക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആംടെക് എന്ന സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടറായ ശ്രീകാര്യം വെഞ്ചാവോട് സ്വദേശി ഷാജഹാന്‍ എന്ന 43 കാരനെതിരെയാണു കഴക്കൂട്ടം പൊലീസ് കേസെടുത്തത്.

ടെക്നോപാര്‍ക്കില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചു പേരില്‍ നിന്ന് അര ലക്ഷം രൂപ വീതമാണ്‌ ഇയാള്‍ തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു.

തുമ്പ പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ടെക്നോപാര്‍ക്കില്‍ തൊഴില്‍ പരിശീലനം നല്‍കാനെന്ന പേരില്‍ നാഗര്‍കോവിലിലെ കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്‌ രണ്ട് സ്ത്രീകള്‍ അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Comments

comments