Drug Awareness campaign & Interaction with Techies – Sri Rishiraj Singh on 9th Aug at Bhavani Atrium @3pm

Drug Awareness campaign & Interaction with Techies - Sri Rishiraj Singh on 9th Aug at Bhavani Atrium @3pm

 Prathidhwani invite all employees of Technopark to Bhavani Atrium on Tuesday, 9th August 2016 at 3pm.

Honorable Sri Rishiraj Singh will inaugurate the Drug Awareness campaign and also there will be an interaction session with techies. 

rishiraj

മയക്കു മരുന്ന് വിരുദ്ധ പ്രചരണ ഉദ്ഘാടനം – ഋഷിരാജ് സിംഗ്  ടെക്നോപാര്‍ക്കില്‍ – ആഗസ്റ്റ് 9 വൈകുന്നേരം 3 മണിക്ക്
================================================================

നമ്മുടെ യുവതലമുറയുടെ ഒരു നല്ല ശതമാനം   മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുന്നു എന്ന ഭീതിജനകമായ മുന്നറിയിപ്പുകളാണ് സര്‍ക്കാരും വാര്‍ത്താ മാദ്ധ്യമങ്ങളും ദിനം പ്രതി പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്. പ്രധാന സ്‌കൂളുകളും  സ്‌കൂൾ  വിദ്യാര്‍ത്ഥികളുമടക്കം മയക്കു മരുന്നു മാഫിയകളുടെ ഇരകളായി മാറുന്ന അമ്പരപ്പിക്കുന്ന കാഴ്ചകള്‍ സമൂഹ മനസാക്ഷിക്കു മുന്നില്‍ പത്രങ്ങളും ടെലിവിഷൻ ചാനലുകളും നിരന്തരം അവതരിപ്പിക്കുന്നു. ഒരു തലമുറയുടെ  നിലനില്‍പ്പിനെ തന്നെ വെല്ലുവിളിക്കുന്ന കാര്യമാണ്  ഇത് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.

സമീപകാലത്ത് കേള്‍ക്കേണ്ടി വരുന്ന പല വാര്‍ത്തകളും തിരുവനന്തപുരം ടെക്നോപാര്‍ക്കിനെയും  ടെക്കികളെയും കൂടി ഇത്തരമൊരു സംശയത്തിന്റെ കരിനിഴലില്‍ കൊണ്ടു ചെന്നു നിര്‍ത്തിക്കുന്നതായിരിന്നു. ടെക്നോപാര്‍ക്കിനെ ചുറ്റിപ്പറ്റി നിരവധി മയക്കുമരുന്നു സംഘങ്ങള്‍ നിലനില്‍ക്കുന്നു എന്നും ടെക്കികളില്‍ പലരും മദ്യത്തിനും മയക്കു മരുന്നിനും അടിമകളാണ്.എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ അടുത്തിടെയായി കേട്ടു തുടങ്ങിയിരിക്കുന്നു. പൊതു സമൂഹത്തിന് ടെക്നോപാര്‍ക്കിനെ കുറിച്ച് പൊതുവിലുള്ള ചില ഊഹാപോഹങ്ങളുടെയും നുണക്കഥകളുടെയും ഭാഗമായി ഉണ്ടാക്കപ്പെടുന്നവയാണോ ഈ വാര്‍ത്തകള്‍ എന്നും അതോ ഇപ്പറയുന്നവയില്‍ കഴമ്പുണ്ടൊ എന്നും പരിശോധിക്കപ്പെടെണ്ടതുണ്ട്.

വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അത് എങ്ങനെ, എന്തു കൊണ്ട് സംഭവിക്കുന്നു, എങ്ങനെ ഇതിന് അറുതി വരുത്താം എന്നൊക്കെ നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരമൊരു ആത്മപരിശോധനക്കും ബോധവത്കരണത്തിനും പ്രശ്നപരിഹാരങ്ങളാരായുന്നതിനും ഒരവസരം ഒരുക്കുകയാണ് ‘പ്രതിധ്വനി’.

കേരള സര്‍ക്കാരിന്റെ സമഗ്രമായ മയക്കു മരുന്നു ബോധവത്കരണ പരിപാടികളുടെ ഭാഗമായി എക്സൈസ് കമ്മിഷണര്‍ ശ്രീ ഋഷി രാജ് സിംഗ് ഈ വരുന്ന ചൊവ്വാഴ്ച [2016 ആഗസ്റ്റ് 9 ന്]  ടെക്നോപാര്‍ക്കിലെത്തുകയാണ്. അന്നേ ദിവസം വൈകിട്ട് മൂന്നു മണി മുതല്‍ 5 മണി വരെ ഭവാനി ബിൽഡിങ്ങിൽ ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ  സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി യുടെയും ടെക്‌നോപാർക്കിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം മയക്കുമരുന്നിനെതിരായ ബോധവത്കരണ പ്രചരണ പരിപാടിയുടെ ടെക്നോപാര്‍ക്കിലെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രസ്തുത പരിപാടിയില്‍ ടെക്കികളുമായി അദ്ദേഹം സംവദിക്കുകയും ഇതുമായി ബന്ധപ്പെട്ട  സംശയങ്ങള്‍ക്ക്  മറുപടി  നല്‍കുകയും ചെയ്യും.

ശ്രീ ഋഷിരാജ് സിംഗിനെപ്പോലെയുള്ള കര്‍മ്മനിരതനായ ഒരു ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനും നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ വലിയ വിപത്തിൽ  നിന്നുമുള്ള നിവാരണമാര്‍ഗ്ഗങ്ങള്‍ ആരായുന്നതിനും ടെക്കികള്‍ക്ക് കിട്ടിയിരിക്കുന്ന സുവര്‍ണ്ണാവസരം വിനിയോഗിക്കുന്നതിനായി ഈ ചടങ്ങില്‍ പങ്കുകൊള്ളുവാന്‍ എല്ലാ ടെക്‌നോപാർക്ക് ജീവനക്കാരെയും ഞങ്ങൾ പ്രതിധ്വനി  വിനയ പൂർവം  ക്ഷണിക്കുന്നു

Comments

comments