Prathidhwani’s Women’s day special skit “EOD (End of Day )” released in YouTube

Prathidhwani’s  Women’s day special skit "EOD (End of Day )"  released in YouTube
Prathidhwani’s  Women’s day special skit “EOD (End of Day )”  released in YouTube 
 
Each year with the approach of Women’s day all possible praises  will be showered on women comparing her with Goddesses, her role in society- isn’t it deceitful to say all these without any sincerity in our deeds and actions ? Amongst all these compliments there is a large section of women in our society who works from dawn to dusk either to win bread or to facilitate her dear and near for a better living.
 EOD_Poster
But we have a new learned and sensible society emerging with in us. A society that works or are a part of some of the sunshine industries say IT industry. What is the society’s approach to Women in IT industry?  What all challenges  a woman faces in her day as a techie from morning to evening is depicted with sincerity in “End of Day – EOD”  a short drama conceived and performed by Prathidhwani – Socio Cultural Organisation of Technopark Employees. 
 
“EOD” was performed on stage on the occasion of International women’s day celebrated in Technopark on 2016 March 8th under the aegis of eWIT ( Empower Women in IT ) and Technopark.  The skit is released in you tube today.  The 15 minutes skit is conceived and directed by Jophin Vargheese. 
 
Please see below the YouTube link below. 
 
 
 
We,  Prathidhwani request all Technopark Employees to see the skit and share your valuable comments.

പ്രതിധ്വനി വനിതാ ദിനത്തിൽ ടെക്നോപാർക്കിൽ ഒരു ടെക്കി വനിതയുടെ ഒരു ദിവസത്തെക്കുറിച്ചു അവതരിപ്പിച്ച സ്കിറ്റ് യൂ ടുബിൽ റിലീസ് ചെയ്തു 
 
സ്ത്രീ അമ്മയാണ്, ദേവിയാണ്, ശക്തിയാണ്, സർവ്വം സഹയാണ്….എല്ലാ വനിതാ ദിനാചരണങ്ങളിലും കേട്ടു മടുത്ത സ്ഥിരം സ്തുതി വചനങ്ങൾ…..
ഈ പുകഴ്ത്തുപാട്ടുകൾക്കിടയിലും, പകലന്തിയോളം നീളുന്ന ജീവിതപ്പാച്ചിലുകൾക്കിടയിലും “ജോലിയില്ലാത്ത ഭാര്യ/അമ്മ/സഹോദരി/മകൾ ” എന്നിങ്ങനെയുള്ള ഓമനപ്പേരുകളും പേറി അടുക്കളയിലെ കരിയിലും പുകയിലും എരിഞ്ഞടങ്ങുന്നു നമ്മുടെയീ സര്വ്വം സഹകൾ.
ഇത് കാലാകാലങ്ങളായി നമ്മുടെ സമൂഹത്തിലെ സ്ഥിരം കെട്ടുകാഴ്ചകൾ…. എന്നാൽ, പുത്തൻ തലമുറയുടെ സ്വപ്ന തൊഴിലിടമായ IT മേഖലയിലെ അഭ്യസ്ഥ വിദ്യരായ വനിതാ ജീവനക്കാരുടെ അവസ്ഥ എന്താണ്? അതിനുള്ളിലെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീ ജീവനക്കാരെ പൊതുസമൂഹം എങ്ങനെ നോക്കിക്കാണുന്നു? പൊതു അവസ്ഥയിൽ നിന്നും വ്യത്യസ്ഥരാണോ ഇവിടത്തെ വനിതകൾ?
ഒരു ടെക്കി വനിതയുടെ ഒരു ദിവസം എങ്ങനെയിരിക്കുമെന്നും  ഈ സമസ്യകൾക്കെന്താവും പരിഹാരമെന്നും പരിശോധിക്കുകയാണീവിടെ ടെക്നോപാര്ക്കിലെ  ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ടെക്നോപാർക്കിലെ പ്രതിഭാസമ്പന്നരായ കലാകാരികളും കലാകാരന്മാരും  “ഏൻഡ് ഓഫ് ദി ഡേ ( EOD )” എന്ന സ്കിറ്റിലൂടെ…………. 
 
 
ലോക വനിതാ ദിനത്തിൽ ടെക്നോപാർക്കും eWIT ( Empower Women in IT ) ഉം ചേർന്ന് 2016 മാർച്ച്‌ 8 നു സംഘടിപ്പിച്ച  വനിതാ ദിന പരിപാടിയിൽ ആണ് സ്കിറ്റ് ആദ്യമായി അവതരിപ്പിച്ചത്. 15 മിനിറ്റ് ദൈർഘ്യം ഉള്ള സ്കിറ്റ് ജോഫിൻ വർഗീസ് ആണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.  സ്കിറ്റ് അന്ന് കാണാനെത്തിയവരുടെ അഭിപ്രായപ്രകാരം,  അവിടെ അവതരിപ്പിച്ചതു യൂടുബിൽ റിലീസ് ചെയ്തു കൂടുതൽ പേർക്ക് സ്കിറ്റ് കാണാൻ അവസരമൊരുക്കുകയാണ് പ്രതിധ്വനി.
 
 
മുകളിൽ കാണുന്ന യൂട്യൂബ് ലിങ്കിൽ “ഏൻഡ് ഓഫ് ദി ഡേ ( EOD )”  സ്കിറ്റ് കാണാൻ കഴിയും. സ്കിറ്റ് കാണുകയും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യണമെന്നു എല്ലാ ടെക്നോപാർക്ക് ജീവനക്കാരോടും പ്രതിധ്വനി  വിനീതമായി അഭ്യർധിക്കുന്നു.
 

Comments

comments