Selfie Campaign for Trains Stops at Kazhakkoottam Railway Station

Selfie_Campaign-01

Selfie Campaign for Trains Stops at Kazhakkoottam Railway Station

Hope you all are aware of the Prathidhwani Campaign for getting more train stops at Kazhakkottam station

The Socio Cultural Organisation of Technopark Employees – Prathidhwani started a new Selfie video campaign along with Hash Tag campaign for more train stops at Kazhakkoottam Railway Station.

Those who support the campaign can shoot a selfie video with your opinion on this exclusive Prathidhwani campaign for more stops. Please try to include your Name, Company/working office name, Native place while recording the selfie.

Please do send your recorded selfie’s to whatsapp numbers Sivasankar – 9995908630  and Renjith – 9446225185

We will upload the campaign selfie video’s to social medias and also will send to railway authorities. We, Prathidhwani request all technopark employees as well as other well-wishers to take part in this campaign.

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിൻ സ്റ്റോപ്പിനായി സെൽഫി കാമ്പെയിനുമായി ടെക്കികൾ രംഗത്ത് 

ടെക്നോപാർക്കിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ടെക്കികൾ  കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനും പ്രസ്തുത സ്റ്റേഷനിൽ അത്യന്താപേക്ഷിതമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുമുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  നടത്തി വരുന്ന ക്യാമ്പയിൻ   വിപുലമാക്കുന്നു.

കഴിഞ്ഞ ആഴ്ച തുടങ്ങിയ ഹാഷ് ടാഗ്  ക്യാമ്പയിൻനോടൊപ്പം  സെൽഫി കാമ്പെയിനും ഇന്ന് തുടങ്ങുന്നു.   യാത്രക്കായി റെയിൽവേയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ടെക്കികൾക്കിടയിൽ നിന്നും,   കഴക്കൂട്ടത്ത് ട്രെയിൻ നിർത്തുന്നതുൾപ്പെടെയുള്ള ആവശ്യകതകളെയും അതിനു വേണ്ടിയുള്ള ടെക്കികളുടെ  ക്യംബയിന്റെ  അനിവാര്യതയെയും കുറിച്ച്, സെൽഫി വീഡിയോ ശേഖരിച്ച് പ്രസിദ്ധീകരിക്കുകയാണു പുതിയ സമര രൂപമായ സെൽഫി കാമ്പെയിനിലൂടെ ഉദ്ദേശിക്കുന്നത്.

ഇതിനായി ഓരോരുത്തരും ചെയ്യേണ്ടത് ഇത്രമാത്രം. 

30 സെക്കന്റിൽ ഒതുങ്ങുന്ന ഒരു സെൽഫി വീഡിയോ എടുക്കുക.  സ്വയം പരിചയപ്പെടുത്തിക്കൊണ്ടു തുടങ്ങുക. പേര്, കമ്പനിയുടെ പേര്, സ്വന്തം സ്ഥലം എന്നീ കാര്യങ്ങളും കഴക്കൂട്ടം റെയിൽ വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് വേണ്ടതെന്നു തോന്നുന്ന കാര്യങ്ങളും  ഇപ്പോൾ നടക്കുന്ന ക്യാമ്പയിന്റെ കാര്യങ്ങളും  ചുരുക്കി വിശദമാക്കുക.

പ്രതിധ്വനിയുടെ  താഴെപ്പറയുന്ന പ്രതിനിധികളിലാർക്കെങ്കിലും വാട്ട്‌സ് ആപ്പ്  വീഡിയോ   ആയി  അയച്ചു കൊടുക്കുക. ശിവശങ്കർ –  9995908630    രഞ്ജിത് – 9446225185

ഇങ്ങനെ ശേഖരിക്കുന്ന വീഡിയോകൾ പ്രതിധ്വനിയുടെ സോഷ്യൽ മീഡിയ പേജിൽ പ്രസിദ്ധീകരിക്കുന്നതാണു. കാമ്പെയിൻ അവസാനിക്കുമ്പോൾ ഈ വീഡിയോകൾ ദക്ഷിണ റെയിൽവെയ്ക്ക് അയച്ചു കൊടുക്കുകയും അത് വഴി ട്രെയിൻ സ്റ്റോപ്പെജിനായുള്ള ടെക്കികളുടെ ആവശ്യം  റെയിൽവേയെ കൂടുതൽ  ബോധ്യപ്പെടുത്താൻ കഴിയുകടും ചെയ്യും.

ടെക്നോപാർക്കിലെ എല്ലാ ജീവനക്കാരെയും നാട്ടുകാരെയും  മറ്റുള്ള റെയിൽവേ യാത്രക്കാരായ അഭ്യുദയ കാംക്ഷികളെയും ഈ കാംപെയിനിൽ ഭാഗമാകാൻ പ്രതിധ്വനി  അഭ്യർഥിക്കുന്നു

Comments

comments