നിറങ്ങളിൻ നിഴലിൽ – Lekha Bhaskar

Google+ Pinterest LinkedIn Tumblr +

Author  : Lekha Bhaskar
Company : Allianz
Email : lekha.bhaskar@allianzcornhill.co.in

നിറങ്ങളിൻ നിഴലിൽ

നിറങ്ങളിൻ നിഴലിൽ
വിരലുകൾ തൻ വേഗതയിൽ
തൂകിയ നിറക്കൂട്ടുകളെ
പുസ്തകതാളിനെ  പുണർന്ന നിൻ
നിനവുകൾ എന്നിൽ…

പ്രകാശമേ, ആദിയിൽ നിൻകിരണ
മേകിയൊരാ വർണം
ഒളിമങ്ങി ഒന്നായി
ഒളിവിലാണിന്നും  ഓർമയിൽ

പുനർജനിച്ചു  നീയിതാ ഇന്നെൻ
ചിത്രങ്ങൾ തൻ ജീവനാം ചായമാവാൻ
ചാലിച്ചു നീയും ചിന്തുകൾ
കിനാക്കൾ തൻ പ്രാണനാം ഭാവമാകാൻ

മാരിവില്ലെറ്റ നിൻ ചാരുത
ദര്ശിപ്പൂ ശലഭങ്ങളിലും  കുപ്പായമായ്
മേളിപ്പൂ നിൻ സൌന്ദര്യം
സൂര്യച്ചന്ദ്രന്മാർക്കലകാരമായ്

വർണങ്ങൾ താണ്ടടവമാടും
പ്രതികാരജ്വാലയിൽ ലോകമമരുമ്പോൾ
നിണത്തിന് നീയേകും ചായം
നനയ്ക്കുന്നെൻ കണ്പീലികളെ
ഇരവിന് നീയേകും അഴകും
അന്ധന് നീയേകും ഇരുളും
തിരിച്ചറിവൂ…

വർണമേ,
വിരൽതുമ്പിൽ ബാക്കിയാം
നീയെനിക്കേറ്റം പ്രിയങ്കരം
നിൻ വശ്യതതൻ നിറകുടമാം
ആ മിഴികൾ ഒർമയിലിമവെട്ടുന്നു
എൻ ജീവിതത്തിൻ നിറമാകാൻ.

Comments

comments

Share.
Gallery