Skip to main content

എം ടി യുടെ "പരിണയം" നാടക രൂപത്തിൽ, ടെക്കികൾക്കായി പ്രത്യേക പ്രദർശനം ഓഗസ്റ്റ് 2 നു സൂര്യയുടെ ഗണേശം ഓഡിറ്റോറിയത്തിൽ 6:45 നു ആരംഭിച്ചു.

ടെക്കികൾക്കായി പ്രത്യേക പ്രദർശനം ഓഗസ്റ്റ് 2 നു സൂര്യയുടെ ഗണേശം ഓഡിറ്റോറിയത്തിൽ 6:45 നു ആരംഭിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സാംസ്ക്കാരിക കൂട്ടായ്മയായ "സൂര്യ" യും ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനിയും സംയുക്തമായി ടെക്കികൾക്കായി സംഘടിപ്പിച്ച "പരിണയം" നാടകത്തിന്റെ പ്രത്യേക പ്രദർശനം കൃത്യം 6:45 നു ആരംഭിച്ചു. തൈക്കാട് - ഗണേശം, സൂര്യ നാടക കളരിയിലാണ് മലയാളത്തിന്റെ സാഹിത്യ കുലപതി ശ്രീ എം ടി വാസുദേവൻ നായർ രചന നിർവഹിച്ച സൂര്യയുടെ സ്ഥാപകനും നാടകാവിഷ്‌ക്കാരത്തിനു പുതിയ രൂപം നൽകിയ ശ്രീ സൂര്യകൃഷ്ണമൂർത്തി സംവിധാനം ചെയ്തതുമായ ഒന്നര മണിക്കൂറുള്ള 'പരിണയം' നാടകം അവതരിപ്പിച്ചത്. സമയക്കുറവിനിടയിലും ഈ പ്രദർശനം കാണാൻ എത്തിയ കലാസ്വാദകരായ ഐ ടി ജീവനക്കാർക്ക് പ്രതിധ്വനിയുടെ നന്ദി.

നാടകം തുടങ്ങിയ 6:45pm നു ശേഷം വന്നവർക്കു പ്രവേശനം നൽകിയില്ല, അവർക്കു നാളെ -3 ഓഗസ്റ്റ് 6:45pm നു നാടകം കാണാവുന്നതാണ്.

നാടകം ഗംഭീരമാക്കിയ നടീ നടന്മാർക്കും, പ്രത്യേകിച്ച് സംവിധായകൻ സൂര്യ കൃഷ്ണമൂർത്തിക്കും സൂര്യക്കും പ്രതിധ്വനിയുടെ നന്ദി.