ഒരു യാത്രയുടെ ഓർമ്മ – Remya Krishnan

Google+ Pinterest LinkedIn Tumblr +

Author : Remya Krishnan
Company : InApp
Email : remyakrishnan1989@gmail.com

ഒരു യാത്രയുടെ ഓർമ്മ

“ഠിം ഠിം ഠിം…” സ്വപ്നത്ലെന്ന പോലെ ഞാൻ ചാടി എഴുനേറ്റു. അങ്ങനെ മറ്റൊരു അധ്യനവര്ഷം കുടി കടന്നു പോയിരിക്കുന്നു. വിരസമായ ഹോസ്റ്റൽ ജീവിതത്തിനു തത്കാലം വിട. കുട്ടികൾ കൂട് തുറന്നു വിട്ട കിളികള പോലെ ചിലച്ചു കൊണ്ട് പറക്കുന്ന പോലെ തോന്നി . “അവധിക്കു നാട്ടിൽ പോകുനില്ലേ ശാലിനി ടീച്ചറെ..” പ്യൂണ്‍ പിള്ള ചേട്ടൻ ആണ്. മറുപടി ആയി ഒരു ചിരി മാത്രം കൊടുത്തു കൊണ്ട് ഞൻ സ്റ്റാഫ്‌ രൂമ്ലേക്ക് തിരക്കിട്ട് നടന്നു.

സമയം 4.30 കഴിഞ്ഞിരിക്കുന്നു. ഹോസ്റ്റലിൽ വന്നു എല്ലാം അടുക്കി എടുത്തു വെച്ച് വന്നപ്പോൾ മണി 5. 5.30ക്ക് ആണ് നാടിലേക്ക് ഉള്ള ട്രെയിന. കിട്ടിയ ഓട്ടോയിൽ ചാടി കയറി “റെയിൽവേ സ്റ്റേഷൻ”. “ഒന്ന് പെട്ടെന്നെ പോകു” എന്ന് പറയാൻ തോന്നി എങ്കിലും റോഡിൻറെ ശോചനീയ അവസ്ഥ കണ്ടിട് പറയാൻ തോന്നിയില്ല. എല്ലാ കുണ്ടിലും കുഴിയിലും കയറി ഇറങ്ങി സ്റ്റേഷനിൽ എത്തിയപോ സമയം 5.20. ടിക്കറ്റ്‌ എടുക്കാൻ ചെന്നപോൾ ആണ് അറിയുന്നത് ട്രെയിന ലേറ്റ് ആണ്. ടിക്കറ്റ്‌ എടുത്തു നേരം പോകാൻ ഒരു മാസികയും വാങ്ങിച്ചു ഒഴിഞ്ഞ ഒരു ബെഞ്ച്‌ഞൻ ഞാ സ്ഥാനം പിടിച്ചു.

എത്ര എത്ര മനുഷ്യര് ആണ് ചുറ്റിനും . എല്ലാരും തിരക്കിട്ട് ഓടുകയാണ്. ഒരാളെ പോലെ മറ്റൊരാളില്ല. ഒരു വശത്ത് അലക്കി തേച്ച ഷർട്ടും പാന്റും ടൈ യും ഇട്ടു കൈയിലെ സാധനങ്ങളെ പറ്റി വാ തോരാതെ സംസാരിക്കുന്ന സയ്ലെസ്മാൻ . മറുവശത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി യാചിക്കുന്ന ഭിക്ഷക്കാരൻ . രണ്ടു പേരും ജീവിക്കാൻ വേണ്ടി പൊരുതുന്നവർ . വേഷത്തിലും ഭാവത്തിലും മാത്രം വ്യത്യാസം.

ഞാൻ ഒര്ക്കുകയായിരുന്നു. കാത്തിരിക്കാൻ ആരുമില്ലാത്ത ഒരു ജീവിതം ആണ് തന്റെത്. ഓര്മ വെച്ച നാൾ മുതൽ കഥകളും പാട്ടുകളും പഠിപിച്ചു തന്ന മുത്തശ്ശി മാത്രം.എന്നാൽ ഇപ്പോള് മുത്തശ്ശിയും തന്നെ തനിച്ചാക്കി പൊയിരിഉക്കുന്നു. ആര്ക് വേണ്ടി ആണ് താൻ ജീവികുനത്. എന്തിനു വേണ്ടി ആണ് ജീവികുനത്. ഇനി ജീവിതത്തിൽ അവശേഷിക്കുനത് ഒരേ ഒരു ആഗ്രഹം മാത്രം…ജീവന ഉള്ള കാലം വരെ തറവാട്ടിലെ അച്ഛന്റെയും അമ്മയുടെയും അസ്ഥി തറയിൽ വിളക്ക് വെക്കണം..

കൂൂൂൂൂൂ……എന്റെ യാത്രയ്ക്കുള്ള സമയം വന്നിരിക്കുന്നു….ഇനി എന്റെ ലോകം നിരാലംബരായ കുഞ്ഞുങ്ങള് മാത്രമാണ്. നല്ല ഒരു നാളേക്ക് അവരെ കൈ പിടിച്ചു നടത്താൻ എന്നാൽ കഴിയുന്ന സഹായം ചെയണം…. എന്റെ ലക്‌ഷ്യം ഇനി സേക്രഡ് ഹാര്ട്ട് ഒര്ഫനെജ് …പുതിയ ഒരു വഴിത്തിരിവിലേക്ക് പ്രത്യാശയോടെ ഞൻ നടന്നു….

Comments

comments

Share.
Gallery