ഒഴിവു ദിനത്തിൻറെ ഓർമ – Lekha Bhaskar

Google+ Pinterest LinkedIn Tumblr +

Author : Lekha Bhaskar
Company : Allianz
Email : lekha.bhasker@gmail.com

ഒഴിവു ദിനത്തിൻറെ ഓർമ

ആരംഭത്തിൽ വന്നു ചേരുക എന്ന ലക്ഷ്യത്തോടെ തന്നെ വീണ്ടും ഒരു മടക്കയാത്ര.ഭംഗം ഇല്ലാത്ത നീണ്ട യാത്രയാണ് ഏറെ പ്രിയങ്കരമെങ്കിലും മറ്റൊരു യാത്രക്ക് തടസ്സം സൃഷ്ടിക്കതിരിക്കാൻ അൽപ്പം കാത്തു നില്ക്കേണ്ടി വന്നു.നിമിഷങ്ങൾക്കുള്ളിൽ,’ഏറ്റവും നീളം കൂടിയവൻ’ എന്ന ഗർവോടെ ഇരു വശങ്ങളിലും കാത്തു നില്ക്കുന്ന വാഹനഗളെ നോക്കി ആർത്തുവിളിച്ചു കൊണ്ട്,തീവണ്ടി കടന്നു പോയി.എല്ലാവരെയും മുന്നിലാക്കി പിന്നിലേക്ക്‌;ഏറെ വെത്യസ്തത അനുഭവപ്പെട്ടു ആ കാഴ്ചയിൽ.അറിയാതെ മനസ്സും ആ വേഗതയ്ക്കൊപ്പം… പുറകിലേക്ക്.

വാസ്തവത്തിൽ ഇന്നത്തെ യാത്രയുടെ ഉദേശ്യം എന്തായിരുന്നു?തീർത്തും അപരിചിതമായ നഗരത്തിലെ വാസത്തിനു പ്രായം ഏറുന്നു.എങ്ങനെ പൊരുത്തപെടാൻ കഴിയുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്കിയെങ്ങിലും പോരുത്തപെടുന്നു എന്നതിൽ അർഥം ഉണ്ടോ?.ഇഷ്ടങ്ങൾക്കു വിപരീതമായി സംഭവിക്കുന്നതിനോടു മാത്രമല്ലേ അതിൻറ്റെ ആവശ്യം വരുന്നുള്ളൂ.ഇവിടെ അങ്ങനെ സംഭവിക്കുന്നില്ലല്ലോ.ഒരു ദിവസത്തേക്കെങ്കിലും ലക്‌ഷ്യം ഇല്ലായ്മ അല്ലെങ്കിൽ ഒന്നും ചെയ്യാൻ കഴിയാതെ വരിക എന്ന യാഥാർത്ഥ്യത്തോട്‌ പൊരുത്തപെടാൻ ആയിര്ന്നോ ഈ യാത്ര?

ഏകാന്തത ഒരുപാട് ഇഷ്ടമാണ്.എങ്കിലുംഅവിടെയും ലക്‌ഷ്യം കൂട്ടിനുണ്ട്.അപ്പോൾ ലക്‌ഷ്യം ഇല്ലാതെആയാലോ ? ആ ദിനം കടന്നു പോകാൻ ഇങ്ങനെ ഒരു യാത്ര.

നഗരത്തിന്റ്റെ ദോഷങ്ങളും ശാപങ്ങളും കടന്നു ചെല്ലാത്ത സുന്ദരിയായ ഗ്രാമം. ആ മുഖത്തിന്‌ നിഷ്കളങ്കതയുടെ ഭാവം മാത്രമോ?. നാട്ടിൻപുറതിന്റെ പ്രത്യേകതയായ ആ ഭാവം മുഴുവൻ ഒപ്പിയെടുത്ത ഒരു കുഞ്ഞു മുഖം അവരുടെ ലോകത്തേക്ക് വരവെല്ക്കുന്നു. അപരിചിതത്വം തീരെ അനുഭവപ്പെടുന്നില്ല. അമ്മയ്ക്ക് ഒട്ടും വിശ്വസനീയം ആകുകയില്ല. എന്നാൽ അതിനു കഴിഞ്ഞു എന്നതാണ് സത്യം. ഇവിടുത്തെ ആളുകളുടെ പ്രത്യേകത കാരണം ആകാം. അയൽക്കാർ പോലും വിരുന്നുകാരെയും,പരിചിതർ അല്ലാത്തവരെയും സ്വന്തക്കാരെന്ന പോലെ കണക്കാക്കുന്നു. ഗ്രാമത്തിനു മാത്രം ഇതെങ്ങനെ സാധ്യമാവുന്നു? ഇവിടുത്തെ സ്ത്രീകളുടെ ജീവിതരീതിയിലും വെത്യസ്തത ദർശിക്കാം. സ്വന്തം കാലിൽ നില്ക്കുക സമൂഹത്തിൽ തന്റേതായ ഒരു സ്ഥാനം നേടുക എന്ന ചിന്തയേക്കാൾ ഉപരി സ്വന്തം കുടുംബത്തിൻറെ ഉന്നമനം മാത്രം മുന്നിൽ കണ്ടുള്ള ജീവിതം. പഴമക്കാരും ചുരുക്കം ചില നഗര വാസികളും ഈ ശൈലി പിന്തുടരുന്നു എങ്കിലും, ഏങ്ങനെ കഴിയുന്നു?. അമ്മയുടെ വാക്കുകൾ ഓർമയിൽ എത്തുന്നു,’ അതിപ്പോൾ പറഞ്ഞാൽ മനസ്സിൽ ആകില്ല’. ശരിയായിരിക്കാം.

അനേകം മുഖങ്ങൾ ഇതിനോടകം തന്നെ പരിചിതമായി കഴിഞ്ഞു. ഉല്ലാസയാത്രയ്കിടയിലെ ഒഴിവു വേളയിൽ പോലും. ഇടതൂർന്ന കാടുകൾക്കിടയിലും ജീവിതം പച്ച പിടിച്ചു നില്ക്കുന്നു. നിസ്സാര കാര്യങ്ങള്ക്ക് വഴക്കുണ്ടാക്കുന്ന കുഞ്ഞിനോട് ‘അമ്മ പിണങ്ങി പോകും. പിന്നെ ചോറും കറിയും ഉണ്ടാക്കണ്ടല്ലോ’ എന്ന് പറയുമെങ്ക്കിലും തനിക്കു അതിനു കഴയില്ല എന്ന ധ്വനി മുഴങ്ങി നില്ക്കുന്ന മത്രുത്വതിന്റ്റെ ശ്രേഷ്ഠമായ ഭാവം ഈ കാടുകളിലും ദർശനിയം തന്നെ. തൻറ്റെ മുന്നിലെ പാത്രത്തിൽ അവിശ്വസനീയം എന്ന വണ്ണം ഭക്ഷണം നിറയുന്നത് കണ്ട സാധു ബാലന്റ്റെ മുഖം ഓർമയിൽ നിന്ന് മായ്ക്കാൻ ആവുന്നില്ല, ആ സ്ഥാനത്ത് സൂക്ഷിക്കാൻ മറ്റൊന്ന് കണ്ടെതാനുമാവുന്നില്ല. കൂടെയുള്ളവരിൽ ഒരാളാകാൻ ശ്രമിച്ചില്ല, പ്രകടമാക്കാതെയെങ്കിലും യാത്ര അവസാനിപ്പിക്കനായില്ലല്ലോ. മുഖം മനസിന്റ്റെ കണ്ണാടി ശെരിയോ? .

ഇതു വരെ കണ്ടുമുട്ടിയ മുഖങ്ങളും കഥാപാത്രങ്ങളും ഓർമയിൽ തങ്ങി നിൽക്കുമോ എന്ന സംശയം ബാക്കി. തികച്ചും അവിചാരിതമായ ഈ കണ്ടുമുട്ടലുകളും പരിചയപ്പെടലുകളും എന്തിനു വേണ്ടി?. വിശ്വസിക്കാൻ പോലും പ്രയാസം. എങ്കിലും എല്ലാം നല്ലതിന് എന്ന് വിശ്വസിക്കട്ടെ.

Comments

comments

Share.
Gallery