പറിച്ചു നടുമ്പോൾ – Sarija Sivakumar

Google+ Pinterest LinkedIn Tumblr +

Author : Sarija Sivakumar
Company : RevenueMed (India) Private Limited
Email : sarija.ns@gmail.com

പറിച്ചു നടുമ്പോൾ

അടർന്നു പോന്ന മണ്ണിലവശേഷിക്കുന്നുണ്ട്
മരം‌തേടുന്ന മുറിഞ്ഞ വേരുകൾ

ആഴങ്ങളിൽ നിന്നുറ്റിയെടുത്ത ഒരു ജലകണം
ആർക്കും വേണ്ടാതെ തുളുമ്പിപ്പോകുന്നുണ്ട്

പുതിയ നിലങ്ങളിൽ വേരുകൾ പടരുന്നു
ആഴങ്ങളിലെ നനവു തേടി പായുന്നു
നനവൂറ്റിയെടുത്ത് തളിർക്കുന്നു
പിന്നെ പൂക്കുന്നു കായ്ക്കുന്നു

പുതിയ ഭൂതലങ്ങളിലേയ്ക്കുള്ള യാത്ര
നിനക്കെത്രയെളുപ്പം!

Comments

comments

Share.
Gallery