പെയ്തൊഴിയാതെ – Sandeep C Ninan

Google+ Pinterest LinkedIn Tumblr +

Author : Sandeep C Ninan
Company : NeST
Email : sandeep.ninan@nestgroup.net

പെയ്തൊഴിയാതെ

ഇരുളേറുന്നു മനസ്സിലും രാവിനും കാറ്റി-

ലുറഞ്ഞു തുള്ളി പടുവൃക്ഷങ്ങൾ കോമരമാടുന്നു ,

ഇരുണ്ട ശൂന്യത വെട്ടി പിളർന്നൊരു വെള്ളിടി,

വെളിച്ചത്തിലുള്ളിൽ വീണുടഞ്ഞ,

ഓർമ്മശകലങ്ങളുടെ നിഴലാട്ടം.

കണ്ടു നിൽക്കാൻ ആവാതെ വിണ്ണു കീറി ,

കുത്തൊലിച്ചു പെയ്യുന്ന മഴയിൽ,

നഷ്ടമായൊരെൻ കുഞ്ഞു പെങ്ങൾതൻ,

പെയ്തൊഴിയാത്ത മിഴിയുടെ ഭയവും മാറ-

ത്തടിച്ചു കരയുമ്പോളാരും കേൾക്കുവാൻ ,

ഇല്ലാതായി പോയവൾ കാമത്തിനു കുരുതി,

കൊടുക്കപ്പെട്ടൊരു മഴയിലും.

മാപ്പ് തരരുത് മകളേ നിന്നെ കാക്കാൻ ,

കഴിയാഞ്ഞെൻ കൈകൾക്കും ലോകത്തിനും.

തോരാത്ത മഴയായ് പെയ്യട്ടെ നിൻ,

കണ്ണീർ പ്രളയത്തിലീ ലോകം നശിക്കട്ടെ.

Comments

comments

Share.
Gallery