ഒരു വരി – Amal

Author    :  Amal

Company :  Alamy Images

Email   :  amaljprasad@gmail.com

ഒരു വരി 

 

കോലങ്ങൾ കെട്ടിയാടിയാടി കാലമേ നീയിന്ന് കാട്ടുന്ന കോലാ-
ഹലങ്ങളെന്തെന്നറിയാതെ മിഴി തിരുമ്മിത്തുറന്ന് നോക്കുമ്പോ
ളതാ ശുനകനായ് നിന്ന് കുരക്കുന്നു

മർത്യരതിൽ ശുനകനെതിരെ കുരയ്ക്കുന്നു ചിലരതിൽ
മൃഗമെത് നാമെതെന്നറിയാതെ കുഴങ്ങി നിന്നീടവേ
യതാ മാതൃ ഹത്യയ്ക്ക് മറു ഹത്യ ചെയ്തീടുന്നു – ഗോ-
മാതൃ ഹത്യയ്ക്ക് മറു ഹത്യ ചെയ്തീടുന്നുവന്നാലെ-
തിരിട്ടൊരു കൂട്ടരുത്സവം കൊണ്ടാടിക്കൊഴുപ്പിക്കുവാ-
നായതിൽ മാംസം വിളമ്പി ഗോ-മാംസം വിളമ്പി –
യിവിടെ വീഴുന്ന ചുടു ചോര കണ്ടു ത്രസിക്കുന്ന
കാട്ടാളരാഹ്ലാദ നൃത്തം ചവിട്ടി -യീ ഭൂമിയിലസ്ഥി-
ക്കുന്നുകൾ കൂട്ടുവാനൊരുമ്പെട്ട് ചുടുരക്തം കൊതി-
ച്ചിതാ മതമെന്ന സർപ്പത്തെ പാലൂട്ടി മതഭ്രാന്തിന്
തിരിയിട്ടാളിപ്പടർത്തിയീ ഭൂവാകവേ ചിത കൂട്ടി
കാത്തിരിപ്പൂ-വിത് കണ്ടിട്ടും കാലമേയടങ്ങിയില്ലേ-നിന്റെ കോല
ങ്ങൾ-ചമയങ്ങളഴിച്ചു വെച്ചിന്നെന്റെയുദരത്തിൽ മിടിക്കുന്ന
ജീവൻ ശാന്തി നല്കുവോരൽപം
വായു നൽകു നീയവനായിവിടം നന്മയാൽ
നിറച്ചീടുവതിൻ കാറ്റേറ്റ് മാലോകർ മതവെറി
മറന്നെന്നോമനയെ വരവേറ്റിടട്ടെ-ചുമലിലേറ്റിടട്ടെ-തിന്മ
തൻ നിഴലേതുമേൽക്കാതവരാവോളമീ
മണ്ണിൽ വാഴ്ന്നിടട്ടെ
എന്നുമിവിടം വാണിടട്ടെ —–

Comments

comments