ഗുരവേ പ്രണാമം – Jithesh Pillai

Author : Jithesh Pillai

Company : Oracle India Private Limited

Email : jithesht@gmail.com

ഗുരവേ പ്രണാമം

അറിവിന്നാദ്യാക്ഷരങ്ങൾ ഒരനുഭൂദിയെന്ന ചിന്ത

ആദ്യമുനര്ത്തിയൊരു ഗുരുവിന്നു മുന്നില് കണ്ണീർ പ്രണാമം 

ജീവിതമെന്ന ചോദ്യത്തിൻ മുന്നില് വെറുമൊരു

നിര്ന്നിമിശേഷനായി നിന്നോരു ബാല്യത്തിൽ 

ഞാനറിയുന്നു ഗുരുവേ അങ്ങു തന്നൊരു തണലിൻ കുളിര്മ 

മലയാളമെന്ന ഭാഷയേ അക്ഷരങ്ങളാൽ തീർത്തൊരു 

മണിമുതെന്നു ചൊല്ലിതന്നൊരു ഗുരുവിനു മുന്നിൽ കണ്ണീർ പ്രണാമം …

അങ്ങു പകര്ന്നൊരു വിദ്യയാൽ തളിർത്ത 

താനെൻ വിത്തിൻ കവിതയെന്ന മുത്ത്‌ ….

ജീവിതത്തിൽ മൂല്യങ്ങലാദ്യമെന്തെന്നു സ്വപ്രവര്തിയാൽ ചൊല്ലിയൊരു ഗുരുവേ 

ഞാനിന്നറിയുന്നു ഗുരുവേ അങ്ങയുടെ വേർപാടിൻ നൊമ്പരം ….

അങ്ങു തന്നൊരാത്മധൈര്യമാനിന്നെൻ കൈമുതൽ…

വിനയാന്വിതനായി സമര്പ്പിപ്പൂ 

ആ പദചരനങ്ങലിൽ കണ്ണീർ പൂക്കൾ

അറിവിന്നാദ്യാക്ഷരങ്ങൾ ……

Comments

comments