പരമാര്‍ത്ഥം – Minu Babu

32
  

Author     :  Minu Babu
Company :  Infosys Ltd
Email        :  minu.angel@gmail.com

പരമാര്‍ത്ഥം

അര്‍ത്ഥം ഇല്ലാത്ത ചിന്തകള്‍

ചിന്ത ഇല്ലാത്ത വാക്കുകള്‍

മറവിയിലേക്ക് ഓടുന്ന ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ ആവുന്ന നിമിഷങ്ങള്‍

ഇന്നും ഇന്നലെയും

ഇനി  നാളെയും പൊഴിയുന്ന

കണ്ണീരിന്റെ രസം ഉപ്പ്‌ തന്നെ

വിങ്ങുന്ന ഹൃദയത്തിൻ നീര്‌ തന്നെ

കരയുവാനായി മാത്രം ജനിച്ച ജന്മങ്ങള്‍ ഉണ്ടോ?

ചിരിക്കുവാനായ്  മാത്രം പിറന്ന മനുഷ്യരുണ്ടോ?

കാണുന്ന ലോകത്തിന്‍ മറവിലായ്‌

കാണാത്ത ലോകം ഉണ്ടെന്ന അറിവുമുണ്ടോ?

എന്നും ഇന്നും എന്നേക്കും

ജീവിതങ്ങള്‍ പറയുന്ന

കഥകള്‍ ഒന്നു തന്നെ

പാടുന്ന പാട്ടിന്റെ രാഗവും ഒന്നു തന്നെ

നാളെയുടെ ആധിയും ഇന്നലെയുടെ നോവും ഓര്‍ത്തു

നിലവിളി കൂട്ടുവാന്‍ ഇന്നെന്ന സത്യം മതിയായിടുമോ?

Comments

comments