പൊയ് മുഖങ്ങൾ – Renu Thushar

19
  

Author      :    Renu Thushar
Company :   Experion Technologies
Email       :   renuthushar@gmail.com

പൊയ് മുഖങ്ങൾ
ഒരു നറു പുഷ് പത്തി ൻ സൌരഭ്യമൂറി യ
മൌനത്തിലൊളിപ്പിച്ച വേദന
ഘനീ ഭവിച്ചൊരു ബാഷ് പബിന്ദുവായ്
ഇറ്റുവോ പുലരിയിൽ കണ്ടൊരാ തളിരിലയിൽ
ഒരു നേർത്ത ചിരിയിൽ അലിഞ്ഞയെൻ  വിഷാദം
കണ്ടുവോ നീ യെൻ പ്രിയ കൂട്ടുകാരി
ദുഃഖ ത്തിലല്ലോ നാം  ഏറെ ചിരി ക്കേണ്ടതെന്നോതി
ഒരേ തൂവൽ പക്ഷികളായ് നാം കണ്ടു മുട്ടിയെങ്കിലും
ഉള്ളു നുറുങ്ങു ന്നൊരാ നൊമ്പരം
ഒരു പൊയ് മുഖ ത്തിൽ ഒളിപ്പി ച്ചു നീയും
അണിഞ്ഞൂ ഞാനും മറ്റൊരു പൊയ് മുഖം
ചുറ്റിലും കണ്ടതിൽ ഏറെയും പൊയ് മുഖങ്ങൾ !

Comments

comments