ബാല്യ കാലം – Jinju Thulaseedharan

Author      :   Jinju Thulaseedharan
Company :   Zafin Software Center of Excellence
Email        :   inju.thulaseedharan@zafin.com

ബാല്യ കാലം
ഒറ്റക്കിരിന്നപ്പോള്‍ ഓര്‍ത്തു പോയ് ഞാനെന്റെ
ചെറ്റക്കുടിലിലെ ബാല്യകാലം
ചുറ്റുമതിലുകള്‍ ഇല്ലാത്തൊരാ വീട്ടിന്‍
മുറ്റത്തിരിന്നു കളിച്ച കാലം
കുറ്റിമുല്ലപ്പൂവിന്‍ നറുമണമേറ്റുകൊണ്ട്
നടുമുറ്റത്തോടിക്കളിച്ച കാലം
ഉറ്റവരായുള്ള കൂട്ടരോടൊത്തിട്ടു
ചുറ്റുമിരിന്നു കളിച്ച കാലം
തെറ്റുകളായിരം ചെയ്തിട്ടു പിന്നെയും
പെറ്റമ്മ പൊറുത്തോമനിച്ച കാലം
ഇറ്റിറ്റു വീഴുന്ന കണ്ണുനീര്‍ കാണവെ
ചിറ്റമ്മമാര്‍ വന്നെടുത്തോമനിച്ച കാലം
ഉറ്റുനോക്കുന്നു ഞാനിന്നുമാ കാലം
ഏറ്റം മോദമോടക്കാലമിനിയും വരാനായ്
പറ്റില്ല പറ്റില്ല ഇനിയൊരു നാളുമക്കാലം
മാറ്റം കൂടാതെ വീണ്ടും വരുവാനായ്…..

Comments

comments