അന്ത്യ അത്താഴ വേള – Joboy

Author : Joboy O.G.
Company : Aptara
Email : joboyog@gmail.com

അന്ത്യ അത്താഴ വേള


സൂര്യൻറെ അവസാന തുള്ളി രക്തവും
ഒലിച്ചിറങ്ങിയ ഒരു സന്ധ്യയിൽ
മേഘച്ചിറകുള്ള അനേകം മാലാഖമാരും
ആയിരക്കണക്കിന് പക്ഷികളും
അവസാനമായൊന്നു കാണുവാൻ എത്തിച്ചേർന്നു.

എല്ലാ വേരുകളും, തോട്ടത്തിൻറെ നടുവിലെ വിലക്കപ്പെട്ട വൃക്ഷവും 
അത് പാനം ചെയ്യുന്നുണ്ടായിരുന്നു.
വൃക്ഷത്തിനു താഴെ ഭൂമിയിലെ അവസാനത്തെ ആണും പെണ്ണും.
ആദ്യപാപംകൊണ്ട് മനുഷ്യൻ നേടിയെടുത്ത 
തിരിച്ചറിവും നാണവും വസ്ത്രങ്ങളും  
പാപബോധവും ദൈവഭയവും അവർക്കുണ്ടായിരുന്നില്ല.
വിലക്കപെട്ട കനി ഭക്ഷിച്ചു അവൻ നേടിയെടുത്ത ‘മരണം’,
അത് മാത്രം ഇപ്പോഴും കുടെയുണ്ടെന്നറിയുന്ന
ഒരു അത്താഴവേളയിൽ 
അവൻ അവളോട്‌ ചോദിച്ചു 
പ്രിയേ വിലക്കപെട്ട ഒരു കനി ?
വിലക്കപെട്ട ഒരു പൂവെങ്കിലും നീയെനിക്കു തരുമോ ?
ഞാൻ എൻറെ നഗ്നത തിരിച്ചറിഞ്ഞൊട്ടെ.

Comments

comments