അതിസുന്ദരമൊരു പ്രണയം – Devan Babu R.G

Author  : Devan Babu R.G.
Company : UST Global
Email  : devan_babu@yahoo.com

അതിസുന്ദരമൊരു പ്രണയം

എന്നെ പ്രണയിച്ച പെൺകിടാവേ നീ
ഒന്നും പറയാതെ പോയ്മറഞ്ഞോ
എന്നെ തലോടിയ കൈകളാലെ-
ന്നുയി൪ നുള്ളിനോവിച്ചു നീ മാഞ്ഞുപോയോ
ചൊല്ലുക ചൊല്ലുക പെണ്‍കിടാവേ
എന്തിനായ് എന്തിനായ് നീയകന്നു

കാവുംകുളവും വയല്‍വരമ്പും
പൂത്തൊരാ മാവിന്‍ കുളിര്‍ത്തണലും
രാവില്‍ തിളങ്ങുന്ന താരങ്ങളും
കല്‍വിളക്കെരിയുന്നൊരാല്‍ത്തറയും
നമ്മുടെ സ്നേഹം കണ്ടറിഞ്ഞില്ലേ
നമ്മുടെ സ്വപ്നങ്ങള്‍ കേട്ടറിഞ്ഞില്ലേ
എങ്കിലുമെന്നെ നീ ഏകനാക്കി
എന്തിനായ് എന്തിനായ് പോയ്മറഞ്ഞു
ചൊല്ലുക ചൊല്ലുക പെണ്‍കിടാവേ
എന്തു ഞാന്‍ എന്തു ഞാന്‍ തെറ്റുചെയ്തു

കയ്യ്പ്പും പുളിപ്പും ചുരത്തിയൊരാ-
നൊമ്പരമോയിന്നു മധുരമായി
അന്നുനീത്തന്നൊരാ ഓര്‍മ്മയെല്ലാം
ഇന്നെന്‍റെ ജീവനിന്‍ താളമായി
ഈയൊരു ജന്മം കൂടെയിലെങ്കിലും
ഇനിയുള്ള ജന്മങ്ങള്‍ നീയെന്‍റേതല്ലേ
അന്നുനീ എന്‍റേതായ് മാറീടുവാന്‍
നോമ്പുനോറ്റങ്ങു ഞാന്‍ കാത്തിരുന്നു
ചൊല്ലുക ചൊല്ലുക പെണ്‍കിടാവേ
എന്തിനായ് എന്തിനായ് ഈവിരഹം

Comments

comments