ആത്മ നദി – Sreejith S

Author  : Sreejith S
Company : Ospyn Technologies
Email  : sreejithpsp@gmail.com

ആത്മ നദി

യമുനയിതാ വീണ്ടുമൊരു കാളിന്ദിയായി
യമനതിൽ അക്ഷീണ യജ്ഞം തുടങ്ങി
മൗനത്തിൻ നിളയിതാ എൻ മുന്നിലൊഴുകി
മാനത്തിൽ കഥയിനി അവളെന്തു ചൊല്ലാൻ
അസ്തമന ശോഭ വരിച്ചൊരു കാവേരി
അസ്ഥിത്വം പങ്കിട്ടെടുത്തു തൻ മക്കൾ
കാനന ഞരമ്പായ് കുതിക്കുമെൻ പമ്പേ
കാലമിനി ഓർക്കുമോ നിൻ പൂർവ പുണ്യം
തിരുജട ഗർവ്വുമയി ഒഴുകിയ ഗംഗേ
തിരികെ നീ നേടുമോ ആ നല്ല കാലം
ഒഴുകി മാറീ നിൻ പൈതൃകം സിന്ധു,
ഒരു ശ്രേഷ്ഠ സംസ്കാര തീരത്തിൻ ബിന്ദു
മനസ്സിലൊരു നൊമ്പരമായെൻ സരസ്വതി,
മാഞ്ഞു പോയതെങ്ങു നീ കാലങ്ങളോളം
ചരിത്രത്തിൻ ആത്മ നദിയെന്നും നിങ്ങൾ
ചലിക്കുക, പുനർജ്ജനിക്കുക നാളേക്കു വേണ്ടി….

Comments

comments