ചിന്ത – Justin Joseph

Author : Justin Joseph
Company : UST Global
Email : Justin.Joseph@ust-global.com

ചിന്ത

ഘോരമായുള്ള തിമിരച്ചുവരിൽ തട്ടി
ഉടഞ്ഞുവീഴുന്ന കാഴ്ചയാണു ചിന്ത.
ചുവരിന്റെ കല്ലുകൾ നാനാതരം
അജ്ഞത,കാലം,മതം പിന്നെന്തൊക്കെയോ.

ആവേഗമാർന്നൊരു രോഗാണു ചിന്ത
പടരുമത് ലോകത്തിൽ നിന്നിലൂടെ.
കാറ്റിൽ പരക്കുന്ന നറുമണം ചിന്ത
നാസാരന്ധ്രങ്ങൾ മതിയുടെ ബാഹുക്കൾ .

സംവദിക്കുന്നു മൗനത്തിൽ അതു നിന്നിൽ
ജ്ഞാന പിപാസയെ മൂർച്ഛി തമാക്കി .
സുരപാനം ചെയ്ത ദേവകൾ ചിന്തകൾ
യൗവ്വനത്തിൽ നിന്നു പൂർണത തേടുന്നു.

സ്വായത്തമാക്കുക നവ ചിന്താമുകുളങ്ങൾ
പുഷ്പങ്ങളാകുമ്പോൾ നല്കുവതോ യൗവ്വനം.
ഉറക്കെ ചിന്തിക്കുമ്പോൾ ചിന്തിക്കുക
ഗാഢമാം വിപ്ലവം അന്തകനായേക്കാം.

Comments

comments