എന്‍റെ പ്രണയിനിക്ക് – Sajna K T

Author : Sajna K. T.
Company : NeST
Email : sajna.kt@nestgroup.net

എന്‍റെ പ്രണയിനിക്ക്…

മഞ്ഞുതുള്ളിയായ് വന്നതുപോല്‍
മാഞ്ഞുപോയെങ്കിലും സ്വയം
മനതാരില്‍ നിന്നോര്‍മകള്‍തന്‍,
മഹാസാഗരമിന്നുമെന്‍ സഖീ..
അന്ധനാമെന്നകക്കണ്ണ് തുറന്നതില്‍
അയ്യായിരം നിറതിരി കൊളുത്തിയിട്ടെന്തേ
അകന്നു പോയെന്നില്‍ നിന്നും നീയെന്‍
അരുതെന്ന വാക്ക് കേട്ടില്ലെന്നോ?
ചൂടും ചുവപ്പുമായെന്‍ രക്തത്തിലും
ചാലിച്ച ചായങ്ങളായെന്‍ സ്വത്വത്തിലും
ചന്ദ്രികച്ചേലുമായെന്‍ നിദ്രകളിലും
ചിരിച്ച കാലമോ നീയെത്ര സത്യം!
അക്ഷരങ്ങൾ കൊത്തിയെടുത്തെൻ കൈയ്യാൽ
ആദ്യമായ് മനസ്സ് തുറന്നപ്പോൾ
ആധുനികതയിലെന്നു പറഞ്ഞു നീ, ശരി
അന്നുമിന്നും ഞാനൊരു പഴഞ്ചൻ!
കുഞ്ഞുമോഹങ്ങള്‍ ചേര്‍ത്തുവെച്ചൊരാ,
കളിവീട് കാറ്റില്‍ തകര്‍ന്നെങ്കിലും,
കരളിലെന്നും നീ മാത്രം, ഭ്രാന്തമായ്
കൊതിക്കുന്നെടീ പ്രിയേ നിന്നെ.
ശാന്തി തേടിയലഞ്ഞോരീ ജീവിതത്തെ, അര്‍ത്ഥ-
ശ്യൂന്യമാക്കിക്കടന്നു പോയതെന്തേ നീ?
ശാപമോക്ഷം കാത്തുകിടക്കും, വ്യര്‍ത്ഥ-
ശിലയായ് ഇനിയുമെത്ര നാള്‍ ഞാന്‍?

Comments

comments