പ്രവാസം – Vivek P V

Author : Vivek P. V.
Company : RMESI
Email : vpadinjareveetil@in.rm.com

പ്രവാസം

പ്രവാസം മുറിവുകള്‍ തീര്‍ക്കും മനസ്സില്‍
കുളിര്‍കാറ്റായി നാടിന്‍‍ ഓര്‍മ്മകള്‍
ആര്‍ക്കുവേണ്ടിയോ എരിഞ്ഞടങ്ങും
വെറും കനലാകുന്നു ഞാന്‍..
അന്തമില്ലാ മരുഭൂമിയില്‍
‍സ്വപ്നങളാം മരുപ്പച്ചകള്‍ തേടിയലയുന്നു..
എന്‍ ജീവിതം ബലികൊടുത്തു
ഞാന്‍ നേടിയൊരീ ചില്ലറത്തുട്ടുകള്‍
എന്നെനോക്കി ചിരിക്കുന്നു..
മതിമറന്നോരാ തിളക്കും യവ്വ്വനം
നാടുകടത്തലിന്‍ രുചിയറിയുന്നു
മണലാരണ്യത്തിന്‍ മണല്‍വീഥികളില്‍
എന്റെ നെല്‍പ്പാടങ്ങള്‍
ഞാന്‍ കൊയ്‌തെടുക്കുന്നു..
വീശിയടിക്കും മണ‍ല്‍ക്കാറ്റില്‍
എന്‍ നാടിന്‍ സുഗന്ധം
ഞാന്‍ സ്വപ്നമായി തേടുന്നു

Comments

comments