The Infinite Destination – Ashwin KV

Author : Ashwin K.V.
Company : RPTechsoft International Pvt Ltd
Email : ashwin.kv2008@gmail.com

The Infinite Destination

പ്രിയപ്പെട്ട ടീച്ചര്‍,

ഇന്ന് താങ്കളുടെ കണക്കുക്ലാസ്സില്‍ ഇരുന്നപ്പോഴാണ്

ഞാന്‍ എന്റെ യാത്രയെക്കുറിച്ച് ഓര്ത്തുത്‌ .

ഒരുപാട് സ്വപ്നങ്ങളെയും മോഹങ്ങളെയും

കുതിനിരച്ചുവച്ച എന്റെ ചില്ലുകൊട്ടാരം

പെട്ടെന്ന് ശൂന്യമായതുപോലെ……

ഇന്ന് താങ്കളുടെ വാക്കുകള്‍ കേട്ടപ്പോള്‍ തകര്ന്ന.ത്

എന്റെ സ്വപ്നങ്ങളായിരുന്നു.

അവള്‍ ആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍

എന്റെ ഡയറിയുടെ ഏതോ താളില്‍

ഒരു കറുത്ത കുത്തായിരുന്നു ഞാന്‍ ഇട്ടുവച്ചത് .

സ്വപ്നം കാണാനുള്ള കഴിവ്

കനലില്‍ കിടന്നുരുളുന്ന എന്റെ മനസ്സില്നി്ന്നും

പണ്ടേ ഉരുകിയോളിച്ചുപോയിരുന്നു .

അതുമാത്രമായിരുന്നു ആ കുത്തിന്റെ അര്ത്ഥറവും .

പിന്നീട് ഒരുപാടുതവണ അവളെന്റെ് മുന്നില്വുന്നു…

അവളുടെ ചിരിക്കുന്ന മുഖവും കരയുന്ന മുഖവും

ഒരു നനുത്ത ചിരിയോടെമാത്രം ഞാന്‍ നോക്കിനിന്നു.

ഒരുപാട് സമ്മാനപ്പൊതികള്‍ അവളെനിക്ക്‌ വച്ചുനീട്ടി….

അപ്പോഴൊക്കെയും ആ കറുത്ത കുത്തിന്റെ അര്ത്ഥംള

അവളോട്‌ ഞാന്‍ വ്യക്തമാക്കിയിരുന്നു………

പക്ഷേ പിന്നീടെപ്പോഴോ.,

ഒരു മഴക്കാലതിനായി കാത്തുനിന്ന എന്റെഅ ഹൃദയത്തിലേക്ക്

അവളുടെ മഴത്തുള്ളികളുടെ തണുപ്പ്

അരിച്ചിറങ്ങാന്തുിടങ്ങിയപ്പോള്‍,

ഞാന്പോിലുമറിയാതെ………………

യാഥാര്ത്ഥ്യാങ്ങളിലേക്ക് ഞാന്‍ തിരിചെത്‌മ്പോഴേക്കും

വൈകിപ്പോയിരുന്നു…

ഒരു പെരുമഴയായി എന്നിലേക്കുമാത്രം പെയ്തിറങ്ങി,

ഒരു കാട്ടുവള്ളിയേപ്പോലെ എന്റെ് ഹൃദയത്തിനെ

ഒരുപാട് ശക്തിയില്‍ വരിഞ്ഞുമുറുക്കിയിരുന്നു…

അന്നുഞ്ഞാന്‍ പഴകിക്കീറിയ ഡയറിതാളിനെ

ഒരു പുഞ്ചിരിയോടെ എവിടെക്കോ വലിച്ചെറിഞ്ഞു..

അവിടെ സ്വര്ണയവര്ണോതാല്‍ രണ്ടു സമാന്ദരരേഖകളായി ഞാനും അവളും…

ഒരേ വര്ണവത്തില്‍,…..ഒരേ നീളത്തില്‍…..

പകലിടവെലകളില്‍ സുഘിപ്പിക്കുന്ന വാക്കുകളില്ലാതെ

ചെറിയ അകലത്തില്‍ അതവിടെ വളര്ന്നു്വന്നു…

ഈ ലോകത്തിലെ മറ്റെന്തിനെക്കാളും

പരസ്പരം കെട്ടിപ്പുനരാന്‍ കൊതിച്ചുകൊണ്ടുള്ള

കാത്തിരിപ്പിലായിരുന്നു ഇത്രനാള്‍….

പക്ഷേ……………..

ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത

ഏതോ ഒരു അനന്തതയില്‍ മാത്രമേ

അവയ്ക്ക് കൂടിച്ചേരാന്‍ സാധിക്കുകയുള്ളൂ എന്ന സത്യം

ഇന്ന് എല്ലാത്തിനെയും തോല്പ്പി ച്ചുകളഞ്ഞു …

ഞങ്ങളുടെ മനസ്സില്‍ തളിരിട്ട സ്വപ്നങ്ങളേയും,മോഹങ്ങളെയും

അങ്ങനെയങ്ങനെ ………………………….

അങ്ങനെയൊന്ന് ഇല്ലെന്നറിഞ്ഞിട്ടും

ഞാനിപ്പോള്‍ ആ അനന്തതയെ സ്നേഹിക്കുകയാണ് ………….

അവിടെവച്ചെങ്കിലും…..

Comments

comments