തിരിച്ചറിവിൻ വഴിത്താരയിൽ – Sivapriya S Nair

Author : Sivapriya S. Nair
Company : UST-Global
Email : sivapriyas91@gmail.com

തിരിച്ചറിവിൻ വഴിത്താരയിൽ…

വിജനമാം വീഥിയിൽ നിൻ നിഴൽ വീഴവെ,

എൻ ഹൃദയത്തിൻ തന്ത്രികൾ അറിയാതെ പാടവേ,

വെറുതെ ഞാൻ ആശിച്ചു പോയി,

നിന്നെ തഴുകുന്ന മാരുതൻ എൻ നേർക്ക് വീശിയെങ്കിൽ,

നിൻ പൊൻപ്രഭയെനിക്കായി പുഞ്ചിരിതൂകിയെങ്കിൽ,

നിൻ ഓർമ്മകളിലെൻ എൻ മുഖം വിരിഞ്ഞിരുന്നെങ്കിൽ,

ശൂന്യമാം വഴിത്താരയിൽ നിൻ സാമിപ്യമെന്നിൽ കുളിർകാറ്റയിരുന്നു,

നീയെൻ പുസ്തകതാളിലെ വാടാത്ത മയിൽപീലിയായിരുന്നു,

എനിക്കുണർവേകാൻ,നിൻ മുരളിയിലൊരു ഗാനം പിറക്കവേ,

നിൻ മുഖം പുഞ്ചിരിയാൽ തളിർകവേ,

നിൻ ഗാനമെനിക്കായ് നിനച്ചു ജനലഴിയിലൂടെ ഞാൻ കാതോർത്തു.

വിരഹത്തിൻ മുറിവേറ്റ ഹൃത്തിൽ ആ ഗാനം നിലയ്കാതെ നിന്നു,

നിനക്കായ് വീണ്ടും എൻ മിഴികൾ കൊതിച്ചു.

തിരിച്ചറിവിൻ വഴിത്താരയിൽ ഞാനറിയുന്നു..

നിൻ മുരളികപാടിയതെനിക്കായിരുന്നില്ല,

നിൻ പുഞ്ചിരിയും,നിന്നിലെ പൊൻപ്രഭയും എന്നെയൊർതായിരുന്നില്ല.

വിരഹത്തിൻ പാതയോരങ്ങളിൽ,

ഒരു വേള കൂടി നിൻ മുരളിക പാടവേ,

എനിക്കായിയെന്നു ഞാൻ നിനച്ചു പോയി,

നിൻ പദസ്വനതിനായി ഞാൻ കാതോർത്തു പോയി…

Comments

comments