അകാല മൃത്യു – Radhakrishnan Nair

4
  

Author      : Radhakrishnan Nair M
Company : Asianet Satellite Communications Ltd

അകാല മൃത്യു

അമ്പലത്തില്പോയ് തൊഴുതിങ്ങു പോരവേ –
യമ്പരപ്പിക്കുന്നൊരാ വാര്ത്ത കേട്ടു ഞാന്.
തന് ഉറ്റ തോഴന്റെ സോദരിയാകിയ
തങ്കമണി തന് മരണവാര്ത്ത !

കേട്ടവര് കേട്ടവര് മൂക്കത്തു വിരല് വച്ചു
കാരണമെന്തേയവള്ക്കിതു വന്നിടാന്
നിലവിട്ടുപോയതുകണ്ടവരാകവേ
നില്കുവാനാവാതുഴലുന്നു കേഴുന്നു

നിശ്ചലം പട്ടിലുപുതച്ചു കിടക്കുന്നു
സ്വച്ഛന്ദ നിദ്രയിലാണ്ടുപോയ് സോദരി
അജ്ഞാത രോഗത്തിന് രൂപത്തില് വന്നൊരു
മൃത്യുവിനൊപ്പമെന്തേ നീ ഗമിക്കുവാന് ?

മുപ്പതാണ്ടില് തീര്ന്നോരായുസ്സിനാല് ജന്മ-ൽ
മുക്തി നീ നേടിക്കഴിഞ്ഞു മടങ്ങിയോ ?
ഏകസന്താനത്തെയിങ്ങു വിട്ടിട്ടു നീ
പോകുവാനെന്തേ തിരക്കുകൂട്ടി ?

നിന്നേക പുത്രിക്കായെന്തെന്തു് കിനാവുകള്
നെയ്തു നിറച്ചു നീ വച്ചിരിക്കാം !
നിന്നൊമലിന്നു കൈവന്നോരു നഷ്ടത്തെ
ഒന്നാകെ മാറ്റുവാനായിടുമോ

കൂടപ്പിറപ്പുകള്, മാതാപിതാക്കളു –
മാടലിന് തീയിലെരിഞ്ഞിടുന്നൂ
പൊട്ടിത്തെറിക്കു മാറായോരമിട്ടു പോല്
കട്ടിലില് ചാരിയിരിപ്പു നിന് പ്രീയ തമന്

“കര്മങ്ങള് ചെയ്യുവാനാണ്തരിയൊന്നില്ല ”
തമ്മില് പറയുന്നു ചുറ്റുമുള്ളോര്
എന്നതുമല്ലന്ത്യ കര്മങ്ങളും ചെയ്തു
മണ്ണോടു ചേര്ക്കുവാന് വൃദ്ധയോ നീ ?

ദൈവ വിശ്വാസമുണ്ടേറെ, യെല്ലാവരും
ദേവാലയങ്ങളില് നിത്യ സന്ദര്ശകര്
നാലുതട്ടുള്ളൊരു പൂജാമുറിയിലും
കോലായിലും, പിന്നകത്തെ ചുമരിലും

എങ്ങും നിരയായിരിക്കുന്നു നിശ്ചലം
മങ്ങാത്ത ചൈതന്യമേന്തുന്ന ദേവകള്
തങ്കമണി തന്റെ നിര്ജീവ ദേഹത്തെ –
യെങ്കിലും കണ്ടിട്ട് പുഞ്ചിരിക്കുന്നുവോ ??!!

Comments

comments