എന്തിനീ യുദ്ധം – Nivya Anand

3
  

Author     : Nivya Anand

Company : Fabby technologies

എന്തിനീ യുദ്ധം

ഓർമ്മകളെന്നെ   തിരിച്ചു  വിളിക്കുന്നു
ആ നല്ല  നാളുകൾ  ഇനി   വരില്ലെങ്കിലും
സ്വപ്നങ്ങൾ മരിച്ചു   വീണൊരീ   മൺപടർപ്പിൽ
നിൽപ്പു  ഞാൻ    ഏകയായ്  ഏറെനേരം
രക്തം  മണക്കുന്നൊരാമന്ദമാരുതനോടും
ചോദിച്ചുപോയി ഞാൻ കണ്ടുവോ എന്നുറ്റവ രെ  നീ
തേങ്ങിക്കരയുന്നൊരാ  ശബ്ദം കാതിൽ  മുഴങ്ങവെ
പിന്നെയും  കാതോർത്തു    ഞാൻ      വ്യഥാ
പരിജിതമാം    സ്വരത്തിനായ്      വീണ്ടും
ഒരു  തുള്ളി ദാഹജലത്തിനായ്  കേഴുന്നൊരീ –
നൊമ്പരം     ആരറിഞ്ഞീടുന്നു
കിളികൾതൻ നാദവും  നറുപൂവിൻ സുഗന്ധവും
നിറഞ്ഞുനിന്നൊരാ  എൻ ഗ്രാമ  ഭംഗി…..
പെട്ടെന്നൊരുദിനം   മാറിമറഞ്ഞു പോയ്
ഇന്നെനിക്കു പരിജിതമല്ല  ഈ  വഴികൾ
വെടിയൊച്ചതൻ   നാദത്താൽ   നമുക്കു-
വരവേൽക്കാം ഇനി വരും  പുലരികളെ
അറിയില്ല   ഞാനെന്ന   സാധാരണക്കാർക്കിതു
എന്തിനീയുദ്ധം  എൻഭൂവിൽ  എന്തിനീ യുദ്ധം.

Comments

comments