എന്‍റെ ഓര്‍മ്മകള്‍ – Ajin K Augustine

23
  

Author      : Ajin K Augustine
Company : TKM Infotech Pvt Ltd

എന്‍റെ ഓര്‍മ്മകള്‍

മൂകമായി തഴുകുമെന്നില്‍
ആദ്രമായോരീണം
മെല്ലെ എന്നെ പുല്‍കിടുന്ന
നോവിന്‍ തേങ്ങലോ..
മൗനമായി കനവുകള്‍ നിനവുകള്‍
എന്നില്‍ ആഴങ്ങളായി തൂകവേ..
മഞ്ഞു പോല്‍ തഴുകിടും കുളിരിടും
പോയ കാലങ്ങളെ തേടി ഞാന്‍..
മാരിവില്ലിന്‍ ഏഴുവര്‍ണ്ണമായി
മാഞ്ഞു പോകുന്ന നേരമായി
സ്മൃതികളോ..
ഓര്‍മ്മ നല്‍കുന്ന നീറ്റലായി
കണ്‍കളില്‍ കണ്ണുനീരിനാല്‍
ഈറനോ..
ജീവനില്‍ നിറയെ നാം
ചിരി പകര്‍ന്നതോ..
കുഞ്ഞിളം മനസ്സ് തീര്‍ത്ത
ബാല്യകാലമോ…
പൂവ് പോല്‍ ഉള്ളിലെ
ഗന്ധമായി വര്‍ണ്ണമായി
നാം നല്‍കുന്ന പുഞ്ചിരികളോ..
സ്നേഹമായി ചിറകുകള്‍ നന്മകള്‍
പറത്തിടുന്ന ശലഭങ്ങളായി മാറിടും..
മാരിവില്ലിന്‍ ഏഴുവര്‍ണ്ണമായി
മാഞ്ഞു പോകുന്ന നേരമായി
സ്മൃതികളോ..
ഓര്‍മ്മ നല്‍കുന്ന നീറ്റലായി
കണ്‍കളില്‍ കണ്ണുനീരിനാല്‍
ഈറനോ..

Comments

comments