ഒരു പനിനീർ പൂവിൻഹൃദയം -Sreekutty R Nair

0
  

Author     : Sreekutty R Nair

Company :UST Global Trivandrum

ഒരു പനിനീർ പൂവിൻഹൃദയം

അകലുകയോ   നീ     എൻ    പ്രിയനേ
കൊഴിയുന്ന   ദളം പോലെയെൻ   ഹൃദയം
ഓർമ്മകൾ   മായും   ദിനമിതോ
യാത്രയായി   ഇരുഹൃദയങ്ങൾ   ഇരുളിലേക്കോ
അറിയുന്നുവോ  നീ    എൻ   പ്രിയനേ
ഇരുളിലാഴും   എൻ  മനസ്
അകത്തളങ്ങൾ   കാലചക്രത്തിൽ   മാഞ്ഞുപോകവേ
അറിയുന്നു   ഞാൻ   നിൻ   സ്പന്ദനം
മഴത്തുളി   പോൽ   നീ    എന്നെ   ചുംബിച്ച   നേരം
മറക്കില്ല   ഞാൻ   എൻ   മനതാരിൽ   നിന്നും
ഓർമ്മകൾ  എവിടേക്കു   മായുന്നു
ജീവിതം   എവിടേക്കു   നീങ്ങുന്നു
കടലോളം   ആശകൾ   നീയെനിക്കു   തന്നു
പ്രിയനേ   നീ    എൻ  കൂടിരുന്നു
സ്വന്തമാക്കാൻ   കൊതിച്ചിരുന്നു
അടർന്നു  പോയി  എൻ  സ്വപ്‌നങ്ങൾ  നിനക്കൊപ്പം
നിൻ  ഏകാന്ത  ജീവിത   വീഥികളിൽ
കണ്ടു   മുട്ടും   ഒരിക്കൽ   നീ   എൻ  പ്രണയത്തെ
ഈ യാത്ര  തൻ  അന്ത്യത്തിൽ  നിൻ
മിഴികൾ   നനയും
വീണ്ടുമൊരു   മഴക്കാലം   എന്നുവരും
കാത്തിരിപ്പു   ഞാൻ   ആ   മഴയിൽ  നനയാൻ ….

Comments

comments