കവി അയ്യപ്പൻ ഉറങ്ങുന്നു – Sreeraj.R

225
  

Author     :Sreeraj.R

Company :Xminds Infotech Pvt Ltd

കവി അയ്യപ്പൻ ഉറങ്ങുന്നു !

കുലുങ്ങിപായും തീവണ്ടിയിൽ
ഏതോ ദിവാസ്വപ്നത്തിലെയിച്ചു
അർദ്ധമയക്കത്തിലാണ്ട നേരം.
കർണ്ണങ്ങളിൽ കുളിർ കോരിയിട്ട്
എൻ സെൽഫോൺ ചിലബിച്ചു.
അങ്ങേതലയക്കൽ  ആത്മസുഹൃത്തിന്റെ
ഇടറിയ സ്വരം ” നമ്മുടെ അയ്യപ്പൻ മരിച്ചെടോ ,
കവി അയ്യപ്പൻ  മരിച്ചു “.
ശ്രവണ സുന്ദരമാം ഏതോ ഫലിതത്തിന്
മോഹിച്ചൊരെൻ ഹൃദയം
തെല്ലൊന്ന് തേങ്ങി , ഞെട്ടലോടെ
ഇടവും വലവും പായിച്ചു മിഴികൾ,
താളം ചവിട്ടി , അഞ്ചാറു ചുവടുകൾ
മുന്നോട്ട്‌ വെച്ച് , ഒരു നിമിഷം
നഷ്ടപ്പെട്ടൊരെൻ പ്രെജ്ഞയെ വിലക്കി
മറുപടിയെന്നോണം ചോദിച്ചു ” എപ്പോഴായിരുന്നു ” ?
ഓർമ്മയുടെ തിരിനാളങ്ങൾ തെളിയിച്ച്
അങ്ങയുടെ ഇന്നലകൾ എൻ മുന്നിൽ നൃത്തം ചവിട്ടുന്നു.
തലസ്ഥാന നഗരിയുടെ രാജവീഥിയിലും ,
ഭരണസിരാകേന്ദ്രത്തിൻെറ തണൽ മരച്ചോട്ടിലും ,
അങ്ങയെ സന്ധിച്ചുട്ടുണ്ട് ഞാൻ .
പുസ്‌തക ചന്തയിലും , വഴിവക്കിലെ യോഗങ്ങളിലും ,
അങ്ങയെ സ്രവിച്ചുട്ടുണ്ട് ഞാൻ.
മദ്യശാലയിലെ അരണ്ട വെളിച്ചത്തിൽ
മറവിതൻ ജലം ആർത്തിയോടെ മോന്തിക്കുടിച്ച്‌
ഒന്നും മറക്കാൻ കഴിയുന്നില്ലെന്ന് ഉറക്കെ
പറഞ്ഞതും അങ്ങുതന്നെയല്ലയോ ?
അണൊരു നാളിൽ ശ്രവിച്ച അങ്ങയുടെ
അഭിമുഖത്തിലെ വാക്കുകൾ ആഴത്തിൽ
സ്പർശിച്ചെൻ ഹൃദയത്തിൽ .
താതന്റെ വിയോഗവും , അപമാനമാം –
മാതൃത്വവും പിച്ചിച്ചീന്തിയ ബാല്യo.
നോന്തുപെറ്റോർ  തന്നെ തച്ചുടച്ചു സ്വപ്നങ്ങൾ .
താരാട്ട്‌ കേട്ട് ഉറങ്ങേണ്ടരാവുകളിൽ
തൻ നിഴൽ മാത്രം കൂട്ടിനു.
രാത്രിയുടെ  അന്ത്യയാമങ്ങളിൽ  ദുഃസ്വപ്നം
കണ്ടു ഞെട്ടിയുണരുമ്പോൾ കുട്ടിനോ  തൻ
മിഴിവാർന്ന് ഒഴുകുന്ന അശ്രുക്കൾ മാത്രം .
ഒരു ഇറ്റ്‌ സ്നേഹത്തിനായാലഞ്ഞ
ദിനരാത്രങ്ങളിൽ ഹൃദയത്തിന്റെ
ഉഷ്ണ ചൂടിനെ ഊതികെടുത്താൻ
കോരികുടിച്ചു മറവിതൻ ജലം
പിന്നെയും , പിന്നെയും  കുടിച്ചു .
അനാഥത ത്തിൻ നാളുകളിൽ
പോറ്റമ്മ യായതോ കവിതകൾ മാത്രം.
അങ്ങ് ചോല്ലിതളർന്ന കവിതകൾ
ഇപ്പോഴും മുഴങ്ങുന്നു എൻ കർണങ്ങളിൽ.
ചേതനയറ്റ അങ്ങയെ കാണാൻവയ്യെനിയ്ക്ക്
ഒരു സ്വപ്‌നാടനം പോലെ കവിത
ചൊല്ലിയകലുന്ന അങ്ങയുടെ രൂപം മാത്രം
മതിയെനിയ്ക്ക് , പിന്നെയോ കൂട്ടിന്
ചില്ലലമാരയിലെ അങ്ങയുടെ പുസ്തകങ്ങളും .
അല്ലയോ കവി ഉറങ്ങുക ,ദുഃഖങ്ങൾ
മറന്ന് , തളർന്ന്‌ ഉറങ്ങുക
നല്ല സ്വപ്‌നങ്ങൾ കണ്ട് ഉറങ്ങുക .
ഞങ്ങൾ സു ഹ്യത്തു ക്കൾ  വിളിച്ചുണർത്തും ,
ഒരുനാൾ വിളിച്ചുണർത്തും !

Comments

comments