കാത്തിരുപ്പ് – ARYA MURALI A

5
  

Author      : ARYA MURALI A.
Company : IBS SOFTWARE SERVICES

കാത്തിരുപ്പ്

ഒരു കുഞ്ഞു പുഷ്പത്തിന്
തേന് നുകരുവാനായി വന്നടുത്തൊരാ ചെറു ശലഭം..
പൊടുന്നനെ ദൂരേക്കു പറന്നകന്നീടുന്നു..
എന്തോ ശങ്കയിലെന്ന പോലെ..
മധുവെന്നോര്ത്തതു നീര് തുള്ളിയായതു,
മഴ തന് വികൃതിയെന്നറിയാതെയോ…
നിറമെഴും കുഞ്ഞി ചിറകുകള് വീശി…
പൂന്തേനുണ്ണാന് ചെന്നടുത്തൂ….!!

മഴയാൽ കൊഴിഞ്ഞൊരാ പൂവുത൯ ഇതളുകൾ..
ഞാനെ൯ മനസ്സിൻ മണി ചെപ്പിൽ എടുത്തു വച്ചു…
അവസാന ഇതളും പൊഴിയുന്ന നാൿ…
എൻ അരികിൽ അന്നു നീ വരുമെങ്കിലോ…
ഓര്മയായെന്നോർത്തൊരാ ദളങള്ക്കു ഞാൻ..
പുതു ജീവനേകി തിരികെ നല്കാം..
വര്ണാഭമായൊരു വസന്തക്കാലം..
എൻ പ്രാണൻ തൻ വിലയുള്ളൊരാ സ്വപ്നലോകം..!!

മീട്ടാൻ മറന്നൊരാ വീണ തൻ തന്ത്രിയിൽ..
വിറയാ൪ന്നൊരെ൯ വിരൽ തഴുകിടുമ്പോൿ..
അകലയെന്നോർത്തു നീ അറിയാതെ പോയൊരെൻ ഹൃദയ തുടിപ്പുകൿ..
ശൃുതി ചേര്ത്തു മൂളിടാം കാതോരത്ത്..!!

വര്ണങൿ മങിയെൻ ജീവിത ചിത്രത്തിൽ
നിറമെഴും ചായങൿ ചാലിച്ചു ഞാൻ…
കാത്തു സൂക്ഷിചൊരാ തീരാത്ത പ്രണയം….
നിന് നെഞ്ചോടു ചേര്ന്നുടന് നല്കിടാം ഞാൻ,
അറിയാതെ പോയൊരെൻ പ്രണയത്തിൻ മണമുള്ള…
മധു തൂകി നില്ക്കും ഒരു വസന്തക്കാലം..
എൻ പ്രാണൻ തൻ വിലയുള്ളൊരാ സ്വപ്നലോകം..!!

Comments

comments