ഞാൻ അറിയുന്നു – Praveenkumar Jayakumar

5
  

Author     : Praveenkumar Jayakumar

Company : QuEST global

ഞാൻ അറിയുന്നു

ഞാൻ ഒരു രോഹിത് വെമുലയെയറിയുന്നു.
കറുത്ത മേനിയെ മയ്യോടാമെന്ന് വിളിച്ചപ്പോൾ-
വെളുത്തപല്ലിന്റെ മഞ്ഞപ്പ് കാട്ടിയോൻ.
എൻ ബാല്യത്തിൽ ഉന്തുവണ്ടി തന്നവൻ.
വരട്ടുചൊറി വന്നനാൾ എൻ അമ്മയാൽ-
പ്രാകി തുലയ്ക്കപ്പെട്ടവൻ.
വാഴക്കൂമ്പിൽ മധുരമുണ്ടെന്ന് ആദ്യമായ് എന്നെപഠിപ്പിച്ചവൻ.
മനയ്ക്കലെ തേങ്ങക്കും സാഹിബിൻ കടയിലെ,
തുപ്പൽമിഠായി നാലിനും ഒരേവിലയെന്നും ചൊല്ലിയോൻ.
അവന്റെ പടുമരണകുറിപ്പ് വികലമായിരുന്നല്ലോ!-
                        “എൻ മരണത്തിന് നീയാണ് കാരണം.”
നോക്കിനിന്ന വാകയത് കണ്ണീരുവാർത്തുപോയ്.
അല്ലലോടെ തൻ വലംകൈ നോക്കിനോക്കി.
തൂങ്ങിയാടുന്ന കറുത്ത പിണ്ഡം, ചുറ്റിലും
വെളിച്ചത്തിൻ ദീപശിഖയും.
മാതുലൻ രണ്ടടി പുറകിലേക്ക്,
തെറ്റുപറ്റിപ്പോയെന്ന് പിറുപിറുപ്പൂ.
പുലയനെന്നു വിളിച്ചുതച്ചവരെല്ലാം,
അമ്മാവനോടൊപ്പം പുറകിലേക്ക്.
ഓലപ്പാവ കൊടുക്കാത്തോതിയോതി
സോദരൻ മണ്ണിൽ ഉരുണ്ടുപാടുന്നു:
                         “എന്റെ കളിപ്പാട്ടങ്ങൾ ഇനി നിന്റേത്,
എനിക്കായിനി നീ മതി, നീ മാത്രം.”
മാമ്പൂ നുള്ളിയ പാഴ്കഥ പാടിയും
അമ്മ ചങ്കിൽ തല്ലിതേങ്ങുന്നു.
ആരാന്റെ പാടത്ത് ഉഴുതുമറിക്കെടാ,
എന്ന് ചൊല്ലിപിടച്ച തന്തയും
നിശ്വാസബിംബം മാത്രമായ് നില്കുന്നു.
ആരാണീ പുതിയ രോഹിത് വെമുല?
സവർണാനാം രോഹിത് വെമുല?
ആരാണവനറെ മനസിൻ വെളുപ്പ്‌ (തുടിപ്പ്)
മാപിനിയിൽ മിഴി തുറന്ന് നോക്കിയത്?
ആരാണവന് അക്ഷരങ്ങൾ അളന്നുകൊടുത്തത്?
ഭാഷയുടെ പാഴും പുലയാട്ട് പഠിപ്പിച്ചത്?
അമ്പലത്തിനും എനിക്കും അവന്റെ അസ്ഥിക്കും
ഒരേ കോശങ്ങളെന്ന് അവനെ  ധരിപ്പിച്ച മൂഢൻ ആരാണ്?
ഇല്ല, ഞാൻ അറിയുന്നില്ലേ  വെമുലയെ!
ഇനി കാണായ്‌ വരുമോ ആ പഴയ വെമുലയെ!

Comments

comments