നയനം – Sarath Kumar

1
  

Author      : Sarath Kumar
Company : RR Donnelley

നയനം

ഗർഭസ്ഥ ശിശുവാമെൻ മനസ്സിൽ
വാത്സല്യത്തിൻ നറുമധുരം നീ പകർന്നു
എൻ വളർച്ചയുടെ അഭ്രപാളികളിൽ
സ്നേഹത്തിൻ നറുമണം നീ പരത്തി
മൂഢമാം എൻ നയനത്തിൽ അശ്രുപുഷ്പം
പൊഴിയാതെ നീ തഴുകി
നീ ചുരത്തിയ മാധുര്യത്തിൽ മാതൃത്വത്തിൻ
കരുതൽ തുമഞ്ഞയി നീ പൊഴിച്ചു
എൻ കർണത്തിൽ താതന്റെ മഹത്വം നീ രചിച്ചു
എൻ ജീവിതയാത്രയിൽ മുൻജന്മ സുഹൃതമായി
വന്നലിഞ്ഞ എന്നമ്മ….
ജീവിതത്തിൻ കനലിൽ വെന്തെരിഞ്ഞപ്പോൾ
മാറോടമർത്തി എന്നെ നീ താരാട്ടി
ആ താരാട്ടിൻ പല്ലവിയിൽ നീ എനിക്കായി ഒളിപ്പിച്ചത്
നറു തെന്നലിൻ ലാളിത്യവും ഇളം കാറ്റിൻ തണുപ്പോ
ആ സ്പര്ശനത്തിൻ തെന്നലിൽ ഞാനറിഞ്ഞത്
സ്നേഹത്തിൽ ചാലിച്ച മധുവായിരുന്നുവോ
നിൻ നേത്ര രാച്ചിയിൽ ഞാനീ ലോകത്തെക്കണ്ടു
നിൻ നയനം എനിക്കായി രചിച്ചത്
ഭൂവിൻ രോമകൂച്ചമാം കപടമുഖമായി
ആ മുഖത്തിൻ വിക്രതഭാവം
എൻ കണ്ണുപൊത്തി നീ മറച്ചു
നിശാഗന്ധി പൂത്ത രാവിൽ നീ എന്നെ വിട്ടുപിരിഞ്ഞു
അടഞ്ഞ നിൻ നയനത്തിൽ
എന്താണ് നീ എനിക്കായ് മറച്ചുവെച്ചത്
ധനമായിത്തന്ന ഈ ജീവിതമോ നീ ഇല്ലാത്ത ഈ നരകമോ
അടുത്ത ജന്മത്തിനായി ഞാൻ കാത്തിരിക്കാം
നിൻ മാതൃത്വത്തിൻ മധുരം നുകരുവാൻ

Comments

comments