നിനച്ചിരികാതെ – ANUSH REGHURAJU

19
  

Author      : ANUSH REGHURAJU
Company : UST GLOBAL

നിനച്ചിരികാതെ

നിലാവിന്റെ നിഴൽ വീഴും ഈ വഴി താരിൽ
നിന്നെ മാത്രം കാത്തു നില്പൂ ഞാൻ ഈ രാവിൽ
കാതരായം നിൻ മൊഴികൾ ഒന്ന് കേൾകുവാനായ്
പ്രണയമൂറും കൺ പീലികൾ ഒന്ന് കാണുവാനായ്
എന്റെ നെഞ്ചിൽ വീണുടഞ്ഞൊരു നിൻ വദനം ഞാൻ
ഓർത്തിടുന്നു നീറിടുന്നു എന്നുമെപ്പോഴും
എന്റെ നെഞ്ചിൻ നോവ് മാറ്റാൻ വീണ്ടുമൊരുനാൾ നീ
വന്നിടുമോ ഈ വഴിയെ എന്റെ പ്രിയസഖിയെ
ഈറനണിഞ്ഞൊരു കണ്ണുകളാൽ എൻ മനസിന്നും
ഓർമയുടെ നൊമ്പരമായ് നീറിയൊഴുകുന്നു
നൊന്തിടുന്നു ഞാൻ ആ നിമിഷമതോർത്
നിന്നെ പിരിയുവാൻ ഞാൻ മനസ്സിൽ കുറിച്ച നാളോർത്.

നോവ് വിരിയും വിരഹ വേദന തന്റെ നൊമ്പരങ്ങൾ
എന്നും വിടരും എൻ ഹൃദയ പുസ്തകതാളിൽ
പ്രണയമെന്നും തെളിഞ്ഞൊഴുകും നീല നദി പോലെ
നൊമ്പരങ്ങൾ ഒഴുകിയകലും അങ്ങടിതട്ടിൽ
ക്ഷണികമായൊരു കുമിള പോലെ വീണ്ടും ഉയർന്നിടും
ഹൃദയം തന്നിൽ സ്നേഹം വിടർത്തും പുതിയ മുകുളങ്ങൾ
രാവിൻ മറയിൽ നിന്നെ ഞാനെൻ നെഞ്ചിൽ ചേർത്തതും
പാഞ്ഞ വഴികളിൽ സ്വപ്നം കണ്ട ഭാവികാലവും
എത്ര വേഗം അകന്നുപോയ് മാഞ്ഞുപോയ് വീണുടഞ്ഞുപോയ്
നൊന്തിടുന്നു ഞാൻ ആ നിമിഷമതോർത്
നിന്നെ പിരിയുവാൻ ഞാൻ മനസ്സിൽ കുറിച്ച നാളോർത്.

വീണ്ടുമൊരുന്നാൾ നീ വരില്ലെയോ , ഈ വഴിതാരിൽ
കാണുമോരോ കോണുകളിലും ഈറനൂറും വാക്കുകൾ
നിനക്കായ്‌ ഞാൻ കോറിയിട്ട പ്രണയകാവ്യങ്ങൾ
കള്ളമല്ല പറഞ്ഞതൊന്നും എന്നറിഞ്ഞീടു
അന്നുമിന്നും പറയാൻ വിതുമ്പി നിന്ന
ഹൃദയ നൊമ്പരങ്ങൾ അതൊന്നു മാത്രം
ഓർകുംതോറും നീറിടുന്നു നാളുകളേറെയായ്
കാത്തിരുന്നു ഒന്ന് പറയാൻ നിന്നെ അറിയിക്കാൻ
ഈ വരികൾ …
നൊന്തിടുന്നു ഞാൻ ആ നിമിഷമതോർത്
നിന്നെ പിരിയുവാൻ ഞാൻ മനസ്സിൽ കുറിച്ച നാളോർത്.

Comments

comments