നീർ മാതളങ്ങൾ പൂക്കാൻ മറന്നപ്പോൾ -Anjulakshmy

42
  

Author     : Anjulakshmy

Company : Allianz

നീർ മാതളങ്ങൾ പൂക്കാൻ മറന്നപ്പോൾ

ഒടുവിലാപ്പൂവും മിഴിനിറഞ്ഞൂർന്നൊരാ
പഴയ കളിത്തോഴി കോർത്തെടുക്കാൻ
പ്രണയ ക്ഷതങ്ങളാൽ മുറിവേറ്റു പിന്നെയും
പ്രണയത്തിനാലഹം വെന്തിടുന്നു…
നേരായീയെന്നെ പറഞ്ഞുകൊടുത്തതിൽ
ഒറ്റയടിപ്പാതയെനിക്കു നൽകി
സുരയ്യയായ് വഴിമാറി മാധവിക്കുട്ടിയാ
കടൽമയൂരങ്ങളെ കവർന്നെടുക്കാൻ
നീർമാതളങ്ങളും മൂകമാം സന്ധ്യയും
നിൻ കാമന ഗാഥയിൽ മേഞ്ഞിടുമ്പോൾ
ഈ മിഴി പീലിയിൽ ബാക്കി നിൽക്കും ബാഷ്പം
നിന്നോർമ്മതൻ ശീതള കഞ്ചുകങ്ങൾ
പിന്നെയും നീയെന്റെ ആത്മനികുഞ്ജത്തിൽ
സ്നിഗ്ധമായ് അങ്ങനെ ചേർന്നിടുമ്പോൾ
നഷ്ടമായ് പോയൊരു നീലാംബരി
ഇന്നു നിന്നെ തഴുകാൻ കമലയില്ല…

Comments

comments