പൂമൊട്ടിൻ പ്രണയം – Anu Sanjay

11
  

Author      : Anu Sanjay
Company : Flip Media Private Limited

പൂമൊട്ടിൻ പ്രണയം

രാവിൻ മാറിൽ ഒരു മൊട്ടായ് ഉറങ്ങാനും
പ്രഭാതത്തിൻ പൊൻ കിരണങ്ങളാൽ ഒരു പൂവായ് വിരിയാനും
എനിക്ക് അഴകേകി മഞ്ഞിൻ കണങ്ങളാൽ എന്നെ അലങ്കരിച്ചും
വെയിലിൽ വാടാതെ എൻ സൗന്ദര്യം നിലനിർത്തിയും
സന്ധ്യ തൻ പൊൻ കിരണങ്ങളാൽ ചുവപ്പിച്ചും
രാവിൻറെ മാറിൽ എന്നെ ഉറക്കിയ എൻ പ്രിയനേ
എന്തെ നീ രാവിൻ കൂരിരുട്ടിൽ എന്നെ മണ്ണിൻ
മാറിലേക് എറിഞ്ഞു
നിന്നെ സ്നേഹിച്ചു കൊതി തീരാതെ ഇനിയും
ഒരു ജൻമം ഞാൻ പൂവായ് വിരിയുമോ
നിൻ സ്നേഹത്തിനായ് എൻ ഹൃദയം കേഴുന്നു
ഒരു മൊട്ടായ് എന്തെ നീ വിളിക്കുന്നില്ല.

Comments

comments