പെൺപൂവ്- Saranya S Mohan

0
  

Author     : Saranya S Mohan

Company :Conscience Business Solutions

പെൺപൂവ്

അമ്മ തൻ ഉദരത്തിൽ പൂത്തോരു പൂവേ
നീ പെണ്ണായ് പിറക്കരുതേ
സ്നേഹിക്കാനറിയില്ല ഞങ്ങൾക്ക് നിന്നെ
നിൻ കളിക്കൊഞ്ചൽ കേൾക്കുവാനാകില്ല ഞങ്ങൾക്ക്
സ്നേഹമെന്തെന്നറിയാത്ത കേവലം
മനുഷ്യക്കോലങ്ങൾ മാത്രം
നിന്നെ നോക്കിച്ചിരിക്കും ചുണ്ടുകളിൽ
നിൻ നേർക്ക് നീളും കരങ്ങളിൽ
വാത്സല്ല്യമല്ലെന്നോർക്ക നീ
നെഞ്ചോടു ചേർത്തു പുണരും വിരലുകൾ
അണ പൊട്ടിയൊഴുകും വികാരത്തിൻ ദൂതർ
പകലിൽ സൂര്യനേപ്പോൽ തിളങ്ങും മുഖങ്ങൾ
ഇരുളിൽ കരാളഹസ്തങ്ങളായ്
നിൻ മേനിയിൽ നോവിന്റെ
നനവാർന്ന ഓർമ്മകളായ്
ഉറക്കത്തിലെപ്പോഴും നിന്നെ
തിരഞ്ഞെത്തും ദു:സ്വപ്നമായ്
കുഞ്ഞേ നിൻ നെറുകയിൽ
വീണൊരു വാൾത്തലയായ്
നിന്റെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ച്
നിൻ പിഞ്ചു ബാല്ല്യമൊരു
കറുത്ത കിനാവായ്
മറവി തൻ മാറാലയ്ക്കുള്ളിലൊതുങ്ങി
നീയും മറ്റൊരു നിർഭയയായ്
വേണ്ട നിനക്കൊരു ജന്മം
കിരാതൻമാർ വാഴുമീ മണ്ണിൽ
തിരിച്ചു പോക നീ
സ്നേഹക്കടലാം അമ്മ തൻ
ഗർഭപാത്രത്തിലൊരു കുഞ്ഞു
മൊട്ടായ് ജീവിച്ചുകൊൾക നീ

Comments

comments