ബാല്യത്തിലേക്ക് ഒരു എത്തിനോട്ടം – Jisha T Lakshmi

7
  

Author      : Jisha T Lakshmi
Company : Quest Global

ബാല്യത്തിലേക്ക് ഒരു എത്തിനോട്ടം

ചമയങ്ങളില്ലാതെ അരങ്ങിൽ തീർത്തൊരെൻ
ബാല്യ സ്മൃതികളിലെക്കൊരു എത്തി നോട്ടം
കൊഞ്ചലും കളികളുമെൻ നെഞ്ചിൽ
നടനമാടി പുഞ്ചിരി തൂകിയ ബാല്യകാലം
പുസ്തക താളുകൾക്കിടയിൽ മയിൽ പീലികൾ
നർത്തനം ആടിയ വസന്തകാലം
പാറി പറക്കുന്ന അപ്പൂപ്പൻ താടികൾ
കണ്ടു കൊതിച്ചൊരു ബാല്യ കാലം
പൂക്കളം തീർപ്പാനായ് തൊടികൾ തോറും
പാഞ്ഞു നടന്നൊരാ ബാല്യ കാലം
അച്ഛന്റെ കൈ വിരൽ തുമ്പിൽ പിടിച്ചൊരാ
വിദ്യാലയത്തിന് പടികൾ കടന്ന കാലം
കഴിഞ്ഞു പോയൊരെൻ ബാല്യ കാലം
ഇന്നൊരു ഓർമയായി തീർന്നതും നഗ്ന സത്യം

Comments

comments