മൗനാനുരാഗം – Devan Babu R.G

1
  

Author     : Devan Babu R.G

Company : Zafin Software Centre of Excellence

മൗനാനുരാഗം

 

പ്രേമം മൗനമായി നിന്നു,
എന്നും എന്‍റെ ഉള്ളിലായി
എന്‍റെ കണ്ണിലായ് നിറഞ്ഞു
എന്നും നിന്‍റെ രൂപം മാത്രം
എന്‍റെ കാതിലായ് മുഴങ്ങി
എന്നും നിന്‍റെ നാദം മാത്രം
ഞാനോ നിന്‍റെ സ്വന്തമായി
നീയും എന്‍റെ സ്വന്തമാകൂ

ഇന്നീരാവുകൾ ഇന്നീപകലുകൾ എന്‍റെതല്ലാതായീ
എന്‍റെ ശ്വാസത്തിൽ നിന്‍റെ അനുരാഗമൊന്നുമാത്രമായി 
കണ്ടുവല്ലോ ഞാൻ നിന്നിലെപ്പൊഴോ എന്നോടുള്ള സ്നേഹം
എന്തിനായി നീ ഒന്നുംമിണ്ടാതെ ഇത്രനാൾ ഒളിച്ചു
നിന്‍റെ സ്നേഹമെന്നില്ലെന്നും ഒഴുകി മഞ്ഞുതുള്ളിപോലെ
എന്നെ നീയറിഞ്ഞ നേരം സ്വർഗ്ഗം വന്നിറങ്ങി മണ്ണിൽ
എന്‍റെ ജീവനായി നീയും നിന്‍റെ ജീവനായി ഞാനും

നിന്‍റെ മോഹങ്ങൾ എന്‍റെ ജീവനിൽ എന്നും പൂത്തുനിന്നൂ
നിന്‍റെ ഓർമ്മകൾ എന്‍റെ പാട്ടിന്‍റെ വരികളായി വന്നു
ആരുംകാണാതെ ആരുമറിയാതെ എന്നുമെൻ നിനവിലായ്
കാത്തുവച്ചൊരീ നല്ലപാട്ടിന്‍റെ ഈണമാകുന്നു നീ
നീയില്ലെങ്കിലെന്‍റെ പൊന്നേ വേണ്ടാ ഇന്നെനിക്കി ജന്മം
നീയെൻ കൂടെയുണ്ടെങ്കിലോ ഇന്നീ ലോകമെന്‍റെ സ്വന്തം
എന്നെ നിന്‍റേതാക്കി നീയും നിന്നെ എന്‍റേതാക്കി ഞാനും

എങ്ങനെ എന്നെ നീ മറന്നു
എന്തിനു ദൂരെയായ് മറഞ്ഞു
ഞാനറിയാതെ എങ്ങുപോയീ
എന്നുടെ സ്നേഹം നിന്നിൽനിന്നും
നിന്നെ കാത്തിരുന്നു ഞാനും

എന്നും നിന്‍റെ മാത്രമായി! 

Comments

comments