സ്നേഹിക്കൂ നേരോടെ – Sanvy Ancy John

11
  

Author      : Sanvy Ancy John

Company :  Allianz

സ്നേഹിക്കൂ നേരോടെ

നറുമണം പകരും സുന്ദരി  പൂ  പോൽ
അവൾ  വിടർന്നീടുന്നു   ഈ  ധരയിൽ
അതിൻ   സൗന്ദര്യം  ആസ്വദിച്ചീടാതെന്തിന്  വേണ്ടി
വേട്ടയാടുന്നു  അവളെ  നിരന്തരമായി

ഒരു  പൂമുട്ടുപോൽ  ജനിച്ചീടുന്ന  നാമെല്ലാം
വിടരും  തോറും  അറിവാകുന്നു
നന്മയിൽ  വിടർന്ന  അവളെ  വേട്ടയാടാൻ
കാട്ടുപൂവും  കൂട്ടംചേരുന്നത്   എന്തിനായി

സ്നേഹത്തിൻ  ആദ്യാക്ഷരം  കുറിച്ച്  തന്ന  മാതൃത്വം
വിസ്മരിക്കരുത്   നാമൊരിക്കലും
അവളിൻ  വേദനയാണ്  നമ്മുടെ  ജന്മമെന്ന്
ഓർത്തീടണം  നാം  കാലം തോറും

ഓർമ്മയിൻ കളിത്തട്ടിലെത്തുമ്പോളെപ്പോഴോ
കൂടെ  കളിയ്ക്കാൻ  ഓമനിക്കാൻ  അവൾ  ഒരു  സോദരിയും
വിദ്യയിൻ പടിവാതിലിലെത്തുമ്പോൾ എപ്പോഴോ
അവൾ  ഓർമയിൽ  തിങ്ങും  ഒരു  ബാല്യസഖിയായും

കാലങ്ങൾ  കഴിഞ്ഞു  ജീവിതഭാരമേറുമ്പോൾ
താങ്ങായി  നന്മയായി  ജീവിതസഖിയായി
ഭാര്യാ  എന്ന  പദവിയിലായി  അവൾ
വിളങ്ങുന്നു  കുടുംബത്തിൻ  വിളക്കായി

നന്മയിൻ  വിളകൾ  നിറയും  കുടുബത്തിൻ
സന്തോഷമേകുവാൻ  കിളിനാദമായി
അവൾ  ജനിക്കുന്നു  ഒരു  മകളായി
പുനർജനിക്കുന്നു  അവൾ  സന്തോഷമേകാനായി

പലവിധ  തട്ടുകൾ  കൂടിച്ചേർന്ന  ജന്മമായ്
അവൾ  വിളങ്ങുന്നു  ഈ  ധരയിൽ
സ്നേഹത്തിൻ  നറുവിളക്കായ്  തീരേണ്ട  അവളോട്
എന്തിനീ  ക്രൂരത   കാട്ടീടുന്നു

സ്വാതന്ത്ര്യം നമുക്കെല്ലാവർക്കും  ഒരുപോലെ
നേടിത്തന്നത്  അവൻ  മറക്കുന്നു  പലപ്പോഴും
അവൾക്കും  ഉണ്ട്  സ്വാതന്ത്ര്യം  എന്നോർക്കണം
വെമ്പുന്ന മനസ്സിൻ  തേങ്ങൽ  അറിയണം

ഓർക്കുന്നില്ല  അവൻ  ഈ  നന്മയിൻ  സ്ത്രീത്വം
സ്നേഹമെന്നതു  അവളെ  നോവിക്കാനല്ല  എന്നോർക്കുക
തണ്ടിൽ  നില്ക്കും  പൂവിൻ  ഭംഗി  വരുമോ
അതിനെ  നീ  തണ്ടിൽ  നിന്നടർത്തുമ്പോൾ  !!

സ്നേഹിച്ചീടുക  നീ  ഈ  ലോകത്തിൻ ചലനങ്ങൾ
അമ്മയെയും  സോദരിയേയും  സഖിയെയും
ഭാര്യയെയും  മകളെയും  അറിഞ്ഞീടുക  നേരോടെ
അത്  നിന്നെ  നയിച്ചീടും  നേർവഴിയെ

സ്നേഹമാണഖില  സാരമൂഴിയിലെന്നു  പഠിച്ച
ഭാരതമണ്ണിലാണ് നാമെല്ലാം
സ്നേഹിക്കാം  എന്നും  നേരോടെ
തീർത്തീടുക  അങ്ങനെ  ഒരു  നവഭാരതം

Comments

comments