സൗഹൃദം – Arya Subash Kombara

Google+ Pinterest LinkedIn Tumblr +

Author : Arya Subash Kombara
Company : Icon Clinical Research India Pvt. Ltd
Email : aryask86@gmail.com

സൗഹൃദം

അപരിചിതർ നമ്മൾ, അടുത്തു ഒരു നാളിൽ
വിസ്മയം തോന്നിയ നിമിഷങ്ങളിലുടെ !
യുഗങ്ങളായി കാത്തിരുന്നു കണ്ടപോലെ
മിന്നിത്തിളങ്ങിയ കണ്ണുകളിലൂടെ!

സൗഹൃദമെന്ന മാന്ത്രിയ ഗോളത്തിൽ
വേദനിപ്പിക്കാതെ എന്നെ നി ബന്ദനസ്തനാക്കിയ
ഓർമകളിലൂടെ!
അറിഞ്ഞു തുടങ്ങി ഞാൻ എന്നെ അന്നുമുതൽ
ആ ബന്ദനത്തിൽ നിന്നുണർന്ന ചിന്തകളിലൂടെ!

യഥാർത്ഥ സൗഹൃദത്തിൻ ആനന്ദം അനുഭവിച്ച നിമിഷത്തിൽ,
ആത്മാർഥമായിസ്നേഹിച്ചു നമ്മൾ വീണ്ടും വീണ്ടും
നിബന്ധനകളില്ലാതെ നിർബന്ധങ്ങളില്ലാതെ,
മാസ്മരിക സൗഹൃദലോകത്തേക്കു യാത്ര ചെയ്തു നമ്മൾ വീണ്ടും

ഈ നിത്യഹരിത വസന്തകാലം നിലനിൽകട്ടെ ഇനി എന്നും
നിത്യയൗവനതിൻ ഹൃദയമിടിപ്പ്‌ നിലനിൽകട്ടെ ഇന്നും എന്നും
മാറ്റങ്ങൾ വരുമായിരിക്കാം സുഹൃത്തേ,
എങ്കിലും കാത്തുസുക്ഷിക്കാം ഈ പവിത്ര ബന്ധം.

Comments

comments

Share.
Gallery