Dhanesh Nair
RM Education Solutions Pvt Ltd
രണ ഭേരി
പൊരുതുക നാം ഇതിലെ, ഈ വഴി വെട്ടത്തിൽ
തളരരുതേ , അരുതേ, ഇ നോവുകളിൽ
കരകയറും നമ്മളീ കരകാണാ കണ്ണീർ
കയത്തിൽ നിന്നും ,വിജയ ഭേരി മുഴക്കി
പ്രളയത്തെ ചെറുത്തു നമ്മൾ തോൽപിച്ചു, ഒറ്റക്കെട്ടായി
പേമാരിതൻ താണ്ഡവത്തിൽ കടപുഴുകാതെ നാം നിന്നു
ജാതിയും , വർണ്ണവും ,മതഭ്രാന്തിൻ വേലികെട്ടും
തകർത്തെറിഞ്ഞ പുതിയൊരു മാനവ വിപ്ലവം.
ഇറങ്ങി വന്നു ദൈവം നാട്ടിൽ
ഉരുക്കിൻ പടച്ചട്ടയുമായി ,
ഇരുണ്ടു നിന്നാ കണ്ണീർ കണങ്ങൾ
തുടച്ചു വിണ്ണിൽ ഉയർത്താനായി
തരിച്ചു നിന്നു വിണ്ണും ,മണ്ണും, കടലിൻ-
യോദ്ധാക്കളിൻ രണ വീര്യം കണ്ട്
പതുക്കെ മാളത്തിൽ ഒളിച്ചു അഭിനവ -
ശകുനിയും ,യൂദാസുമാരും.
മൃതിയടയും ഭൂമിയെ കാക്കേണ്ടതുണ്ട്,
പൊരുതേണം ഒത്തു നാം ഇനിയും ഇ മണ്ണ് കാക്കാൻ
കരകയറും നമ്മളീ കരകാണാ കണ്ണീർ
കയത്തിൽ നിന്നും ,വിജയ ഭേരി മുഴക്കി