Priya K
Allianz Technology
കിനാവ്
അന്നും തുടക്കം ഒരു ചിരിയിലായിരുന്നു
എന്നെ നോക്കി ചിരിച്ചത് ആ കണ്ണുകളായിരുന്നു;
പിന്നീടാച്ചിരി ചിരി വാക്കുകളിലേക്കുള്ള വഴിയായിമാറി
അലഞ്ഞു പറന്നു നടന്ന വാക്കുകളൊക്കെയും
പറഞ്ഞുതീരാത്ത കഥകളായി നമുക്കിടയിൽ ഒളിച്ചു കളിച്ചു .
ആ കഥകളുടെ മണമാണ്-ഈ മുറി നിറയെ;
ഓര്മകളിലേക്കുള്ള ഊടുവഴികളാണ്.
താങ്കളിൽ നിന്ന് നിങ്ങളിലേക്കും-
താനിലേക്കും പിന്നെ നീയിലേക്കും;
അതിനോക്കെയും ശേഷം വളർന്നു
വളർന്നു സ്വയം ചുരുങ്ങി ചുരുങ്ങി
നമ്മളൊന്നായതിന്ടെ എന്റെ ആകാശവും നിറങ്ങളും നമ്മുടേതായതിന്ടെ ഓർമ്മകൾ .
എഴുതി തീരാത്ത വാരിയയും
കേട്ട് മതിവരാത്ത കഥയായും
നമ്മളെവിടേക്കൊക്കെയോ ഒഴുകി നടക്കുമ്പോൾ
ഈ ഇരുണ്ട മുറിയിലെ തണുത്ത ചുവരുകൾ
വീണ്ടും വീണ്ടുംതേടുന്നത് ആ കഥകളെയാണ്.
നമ്മളറിയാതെ നമ്മളെ അറിയാതെ.
ഈ ചുവരുകൾ പറയുന്നതൊന്നും
ഇന്ന് നമുക്ക് കേൾക്കാതായിരിക്കുന്നു
അവരുടെ കാത്തിരിപ്പ് നമ്മളറിയതായിരിക്കുന്നു
ചിലപ്പോൾ മനസ്സിലെ കല്ലറയുടെ ജീർണിച്ച-
ചുവരുക്കൾക് എല്ലാം വ്യക്തമാകുന്നുണ്ടായിരിക്കാം
ഓടി ഓടി ഓർമകൾക്കും പിന്നിലേക്ക് നമ്മളകന്നത്
സ്വാതന്ത്ര്യത്തിനു വർണ്ണച്ചിറകുകൾ നൽകാനാണെന്നു അവരറിയുന്നില്ലല്ലോ.