പറയാതെ പോയത് – Vineetha R

Name : Vineetha R.
Company : NeST
Email : vineetha2002@gmail.com

പറയാതെ പോയത്

ക്ലിംഗ്!!!!!!!!! പ്ധും!!!! ജ്ഹാദ്!!!!!!!!

“ഹോ… ഇന്ന് എന്താവോ തട്ടി മറിച്ചത്? ഒരു നിമിഷം അടങ്ങിയിരിക്കില്ല..” സുധ പിറുപിറുത്തു കൊണ്ട് കട്ടിലിൽ എഴുനേറ്റു ഇരുന്നു. അഞ്ചു മിനിറ്റ് ഒന്ന്

തല ചായ്ക്കാം എന്ന് കരുതിയാൽ സമ്മതിക്കില്ല.

“അമ്പാടി ചിന്നു….എന്താ അവിടെ? പുസ്തകം അടുക്കി വച്ച മുറിയില് നിന്നാണല്ലോ ഒച്ച; ഓടി ചെന്ന് നോക്കി..

ചിന്നുവും അമ്പാടിയും സുധയുടെ മക്കളാണ്.

ഇന്ന് അവധിയാണ്. ഓണത്തിന് പള്ളിക്കൂടം പൂട്ടിയെക്കുവാണല്ലോ. ഇനി 10 ദിവസം ചെവി തല കേള്പ്പിക്കില്ല പിള്ളേര്…

മുറിയില് ചെന്നപ്പോ അടുക്കി വച്ച ബുക്ക് എല്ലാം നിലത്തു കിടപ്പുണ്ട്. മൂലയ്ക്ക് പേടിച്ചു അരണ്ട് നില്പ്പുണ്ട് രണ്ടാളും. അടിക്കാൻ കൈ ഓങ്ങിയതാണ്.

അപ്പോഴാ നിലത്തു കിടന്ന ഓട്ടോഗ്രാഫ് കണ്ണിൽ പെട്ടത്…ഒക്കെ പൊടിപിടിച്ചിരുന്നു..പതുക്കെ താളുകൾ മറിച്ചു നോക്കി..

“കൈ നിറയെ കടവും..മുറ്റം നിറയെ കടക്കാരും…

അഞ്ചു പൈസ കയ്യിൽ ഇല്ലാത്ത നേരത്ത് കടന്നു വരുന്നു… അവൻ മാവേലി!!!

I am the first person to wish you ..Happy Onam….

രാധിക…:-)

രാധിക… മുഴുവൻ വായിക്കാൻ പറ്റിയില്ല…കണ്ണുനീര് കാഴ്ച മറച്ചിരുന്നു..രാധിക..എൻറെ രാധ…

എൻറെ അയല്പ്ക്കത്തെ കൂട്ടുകാരി..രാധ.

ഇപ്പോഴും ഓർക്കുന്നു..ഓണക്കാലം വന്നാൽ തിരുവാതിര കളിക്കാനും, പൂ പറിക്കാനും, തുമ്പി തുള്ളലിനും എല്ലാം ഒന്നാമത് എത്താൻ വെമ്പുന്ന മനസ്സുമായി

ഓടി നടക്കുന്ന രാധ..നന്നായി പാടുമായിരുന്നു..മുട്ടോളം മുടി ഉണ്ടായിരുന്നു അവൾക്കു.. നല്ല ഗോതമ്പിന്റെ നിറവും.. കണ്ടാൽ ആരും ഒന്ന് നോക്കി പോകും..

അത്രയ്ക്ക് ഭംഗി ആയിരുന്നു അവള്ക്കു ..

തെക്കേലെ രാജനും കൂട്ടുകാരും ഒന്നും രണ്ടും പറഞ്ഞു ഞങ്ങടെ പിന്നാലെ കൂടുമ്പോ പേടിച്ചു ഞാൻ മിണ്ടാറില്ലായിരുന്നു. പക്ഷെ രാധക്ക് ഒരു കൂസലും

ഇല്ല; എല്ലാത്തിനും തറുതല പറഞ്ഞു അവരുടെ വായ അടക്കുമായിരുന്നു..എന്ത് ധൈര്യം ആയിരുന്നു അവള്ക്കു !! അവളെ കൂട്ടുകാരി ആയി കിട്ടിയതിൽ

അഹങ്കരിച്ചിരുന്നു ഞാൻ. എല്ലാം തുറന്നു പറയാൻ പറ്റിയിരുന്ന ഒരു കൂട്ടുകാരി…….

പെട്ടന്നല്ലേ എല്ലാം തകിടം മറിഞ്ഞത്? ഇന്നും ഓർക്കുന്നു….മനസ്സിൻറെ നടുമുറ്റത്ത് ഓർമയുടെ പൂക്കളം ഒരുക്കാൻ വീണ്ടും വന്ന ഒരു ഓണ നാള്…എല്ലാരും

സന്തോഷത്തിലായിരുന്നു..ഓണം കഴിഞ്ഞാൽ ഏട്ടൻറെ വിവാഹം.. എല്ലാരും കൂടിയിട്ടുണ്ട്..പൂക്കളം ഒരുക്കാൻ; പൂ പറിക്കാൻ രാധയെ വിളിക്കാൻ പോയതാ

അവളുടെ വീട്ടില്..ഇടവഴിയില് എത്തിയപ്പോഴേ കേട്ടു..ഒരു നിലവിളി..ആളുകള് ഓടികൂടുന്നു…ഒന്നും മനസിലായില്ല…എവിടെക്കാ എല്ലാരും ഈ ഓടുന്നെ? എന്തോ മനസ്സില് ഒരു ആന്തൽ.. ഒന്നും ആലോചിക്കാൻ നിന്നില്ല.. എല്ലാരുടെം കൂടെ ഞാനും ഓടി.. അമ്പല കുളത്തിലെക്കാണല്ലോ എല്ലാരും… അവിടെ ചെന്ന് കണ്ട കാഴ്ച.. ഒന്നേ നോക്കിയുള്ളൂ.. ചെളിയില് പുതഞ്ഞു എൻറെ രാധ…

പിന്നെ കണ്ണ് തുറക്കുമ്പോ ഞാന് എൻറെ അമ്മയുടെ മടിയിലാ..ആളുകള് അടക്കം പറയുന്ന കേട്ടു.. വിഷം ഉള്ളില് ചെന്നതാത്രേ…. ആത്മഹത്യ ആണ് എന്നൊക്കെ…

എന്തിനാ അവള് ഇത് ചെയ്തത്….. അവളുടെ ഉള്ളില് ഇങ്ങന ഒരു ആഗ്രഹം ഉണ്ടായിരുന്നേല് തുറന്നു പറയാരുന്നില്ലേ? എല്ലാര്ക്കും സന്തോഷം ആയേനെ.

അവളെ അത്രയ്ക്ക് ഇഷ്ടം ആയിരുന്നില്ലേ എനിക്ക്.അവളുടെ ആഗ്രഹത്തിന് ആരെങ്കിലും എതിര് പറയുമായിരുന്നോ? എന്ത് ധൈര്യം ഉള്ള കുട്ടി ആയിരുന്നു? സ്വന്തം കാര്യം വന്നപ്പോ എല്ലാം വെറുതേ ആയി പോയല്ലോ…

വർഷം എത്ര കഴിഞ്ഞു പോയിരിക്കുന്നു.. പക്ഷെ ഇപ്പോഴും അവളുടെ മുഖം മനസ്സിൽ നിന്ന് മാഞ്ഞു പോകുന്നില്ല.. പറയാതെ പോയ ഒരു കടംകഥ പോലെ ഇന്നും ഉള്ളിൻറെ ഉള്ളില് ഒരു തേങ്ങലായി അവൾ അവശേഷിക്കുന്നു….

Comments

comments