ചതിയന്റെ മകനും മാപ്പിളയുടെ ഭാര്യയും – Jophin Vargheese

Author : Jophin Vargheese
Company : UST Global
Email : jophinvargheese@gmail.com

ചതിയന്റെ മകനും മാപ്പിളയുടെ ഭാര്യയും

ചതിയന്റെ മകനും മാപ്പിളയുടെ ഭാര്യയും ഒരേ കാലഘട്ടത്തില് ഒരുമിച്ചാണ് ആണ് ജീവിച്ചിരുന്നത് എങ്കിലും അവര് പരസ്പരും സംസാരിച്ചിരുന്നില്ല.തെരുവിലെ പൈപ്പ്ന് ചുവട്ടിലും ,ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിലെ എച്ചില് കൂനകള് ക്കിടയിലെ തിരക്കിലും അവര്‍ പരസ്പരും കലഹിചതുമില്ല .ചതിയന്റെ മകന് സദാസമയവും തല കുനിച്ചു നടന്നു .തുമ്പികള് പറക്കുന്നതും ,കുട്ടികള് പള്ളിക്കുടതിലേക്ക് പോകുന്നതും ,തെരുവില് പുതിയ കാറുകള് വന്നതും ഒന്നും അവനു് കണ്ടില്ല .ഹൈവേക്ക്‌ ഇരുവശവുമുള്ള ഹോട്ടലുകളുടെ പിന്നാപുറങ്ങള് തേടി അവനു് നടന്നു .എന്നാല് മാപ്പിളയുടെ ഭാര്യയോ തല ഉയര്ത്തി ,ഇടകൊന്നു നാണും കുണുങ്ങി പുരുഷന്മാരെ നോക്കി നിന്നു .പട്ടണത്തിലെ ബസ്‌ സ്റൊപ്പുകളിലും റെയിൽവേ സ്റ്റേഷന്റെ പരിസരങ്ങളിലും അവള് 100 രൂപക്കും രണ്ടു പോറോട്ടക്കും വേണ്ടി അലഞ്ഞു തിരിഞ്ഞു .ചതിയന്റെ മകനും മാപ്പിളയുടെ ഭാര്യയും വിപരീത ദിശകളിലേക്ക് നടന്നപ്പോഴും അവരുടെ ജീവിതം ഏതാണ്ട് ഒരേ ദിശയിലേക്കായിരുന്നു.

ചതിയന്റെ മകന് എപ്പോഴും ഒറ്റയ്ക്ക് നടന്നു .കറുത്ത് കരുവാളിച്ച മുഖവും ,മെലിഞ്ഞു ഉണങ്ങിയ ശരീരവും ,കുരുടിച്ച കാല് പാദവും അവന് കൂട്ടായി നിന്നു .തെരുവിലെ മറ്റു കുട്ടികള് അവനേ കാണുമ്പോള് ചതിയന്റെ മകനേ എന്ന് വിളിച്ചു പുറകെ കൂടും. പൈപ്പ് ന് ചുവട്ടിലും തെരുവിലും നില്കുന്ന സ്ത്രീകള് അവരെ ആട്ടി ഓടിക്കും .”ചതിയന്റെ മകനെ എങ്ങോട്ടാഡാ തെണ്ടാന് ” എന്ന് അവരില് ആരെങ്കിലും ചോദിക്കും,അവന്റെ പേര് എന്താണെന്നു തെരുവിലെ ആര്ക്കും അറിയില്ലിരുന്നു.പിറന്നു വീണപ്പോള് മുതല് അവനെ ചതിയന്റെ മകനെ എന്ന് വിളിച്ചു .മഴയത്തും വെയിലത്തും ,ഇരുട്ടത്തും വെളിച്ചത്തിലും അവനെ അങ്ങനെ വിളിച്ചു .

ചതിയന്റെ മകന് ഇതൊന്നും കേട്ടതായി ഭാവിച്ചില്ല .അല്ലെങ്കില് തന്നെ അവന്റെ പേര് അവനു അറിഞ്ഞു കൂടായിരുന്നു. പകല് മുഴുവൻ അവൻ അലഞ്ഞു തിരഞ്ഞു നടന്നു.സുര്യന് മറഞ്ഞു കഴിഞ്ഞാല് അവന് തിരിച്ചു മാപ്പിളയുടെ ഭാര്യയുടെ തകരഷെഡില് എത്തും ,ആ ചെറിയ ഷെഡില് കുറെ ചാക്കുകള് ചേര്‍ത്തു തുന്നികെട്ടി അവര്‍ അവിടെയും അതിര് വരമ്പുകള് തീറുത്തു.രാത്രി കനത്താല് കറുത്ത രൂപങ്ങള് ആ ഷെഡിനു വെളിയില് വരും .ഷെഡിന്റെ തകര കതകു തുറകുന്ന ശബ്ദത്തില് അവന് ഞെട്ടി ഉണരും .കൈ രണ്ടും നെഞ്ചിലേക്ക് ചെറുത്തു പിടിച്ചു ,കാല് മുട്ട്‌ മുകളിലേക്ക് ഉയര്തി ,കണ്ണ് രണ്ടും തുറന്ന് പിടിച്ച് അവൻ കിടക്കും. .പതിഞ്ഞ ശബ്ധങ്ങല്ക്കും തുടര്ന്നുള്ള അക്രോഷത്തിനും ശേഷമുള്ള ബീഡി പുകയുടെ മണും അവനെ ശാസം മുട്ടികും.കത്തിച്ച മണ്ണെണ്ണ വിളകിന്റെ വെളിച്ചത്തില് കറുത്ത രൂപങ്ങള് അവനെ നോക്കുന്നതായി തോന്നുമ്പോള് അവന് കണ്ണുകള് ഇറുക്കി അടക്കും.അതിരാവിലെ അവന് എഴുന്നേല്‍കുമ്പോള് ഒരു പൊറോട്ട അവന്റെ കാല് ക്കാലേക്ക് നീക്കി വെച്ച് മാപ്പിളയുടെ ഭാര്യ ഉറക്കമായിരിക്കും .പാതിയടഞ്ഞ കണ്ണോടെ അവന് അത് കഴിച്ചു തീറുക്കും. എന്നിട്ട് പതുകെ മറ്റ് കുട്ടികള് എഴുനെല്കുന്നതിനു മുന് പ് ,തെരുവുണരുന്നതിനു മുന്പ് ചതിയന്റെ മകനേ എന്ന് വിളികേള്കുന്നതിനു മുന്പ് അവന് എഴുനേറ്റു തല കുനിച്ചു നരച്ച തെരുവിലൂടെ നടന്നകലും .

മാപ്പിളയുടെ ഭാര്യ പൈപ്പ് ന് ചുവട്ടില് തിരക്ക് കൂട്ടാറില്ല.തകരഷെഡിനു മുന്നില് നിരത്തി ഇട്ടിരിക്കുന്ന വലിയ പൈപ്പ് കള്ക്ക് മുകളില് കയറി ഇരുന്നു അവള് തെരുവിലേക്ക് നോക്കും .കൂടെ പഠിച്ചവര് ,ചെറുപ്പത്തില് കൂടെ കളിച്ചു വളര്ന്നവര് ,ബന്ധുക്കള് പലപ്പോഴും അവളെ മറികടന്നു പോകും .ഒരിക്കല് പോലും അവര് അവളോട്‌ പരിചിത ഭാവും കാണിച്ചില്ല .ജീവിതും പലപ്പോഴും അവള്കൊരു സ്വപനും പോലെ തോന്നി.തലയില് തിരിച്ചറിവ് ഉദിക്കും മുന്പേ ഇഷ്ടപെട്ട പുരുഷന്റെ കൂടെ ഇറങ്ങി പോയി.നല്ലൊരു തറവാട്ടിലെ നായര് കുട്ടി മാപ്പിളയുടെ കൂടെ ഇറങ്ങി പോന്നു.പ്രണയ സാഫല്യത്തിന്റെ മൂന്നു ദിവസങ്ങള്ക് ശേഷും ഒരു ഹോട്ടല് മുറിയില് തന്നെ കയറ്റിവിട്ട് വാതില് പാളി ചാരി അയാള് ഇറങ്ങി പോയപ്പോള് ,ആദ്യത്തെ അമ്പരപ്പിനും ഭയത്തിനും ശേഷും ഹൃദയും ഒരു താഴിട്ടു പൂട്ടി താക്കോല് അവള് നിലത്തെറിഞ്ഞു തകര്‍ത്തു കളഞ്ഞു. തനിക്കു സ്വന്തും അല്ലാതായി തീര്‍ന്ന ശരീരും അവള്ക്ക് ഒരു ഭാരമായ് തോന്നി.അവള് അത് പലര്ക്കും പകിത്തു കൊടുത്തു .പുകയില കറയും മുറുക്കാന് പറ്റിയ ദുംഷ്ടകളും അവളുടെ ശരീരത്തില് അഴ്നിറങ്ങി.
അവൾ ആരോടും പരിഭവും പറഞ്ഞില്ല,കരഞ്ഞില്ല.വെളിച്ചത്തിലെ മാന്യബിംമ്പങ്ങള് രാത്രിയില് അവളുടെ ശരീരത്തില് പടര്ന്നു കയറും ,പകല് പുച്ചും തുടിക്കുന്ന ചുണ്ടുക്കള് രാത്രിയില് അവളുടെ മാറില് പുതഞ്ഞു കിടക്കുന്ന മുത്തുമാലയെ തൊട്ടുരുമ്മും .അവളുടെ ശരീരത്തിന്റെ പങ്ക് പറ്റാന് പലരും വന്നു കൊണ്ടിരുന്നു.കുറികള് മാറി മാറി വീണു.കടിച്ചു കീറുന്ന പല്ലുകള് ആരുടെ ആണെന്ന് അവള് അനെഷിച്ചില്ല.തെരുവിലെ ഭിക്ഷകാരിയെ പോലെ പാത്രും അടുത്ത് വെച്ച് നഗ്നയായി അവള് കിടന്നു ,മാവിന് പടികള് അടുക്കി വെച്ച് സ്വയും ചിതയില് അമര്‍ന്ന് അമരുന്ന ലാഘവത്തോടെ.

മഴയും വെയിലും മഞ്ഞും അവരെ കടന്നു പോയീ.ദിനചര്യകള് മാത്രും അവര് മാറ്റമില്ലാതെ തുടര്‍ന്നു.പകല് വെളിച്ചും പരകുന്നതും ,ഇരുട്ട് പകലിനെ മൂടുന്നതും മാത്രും അവറ് അറിഞ്ഞു .ഒരു തകരഷെഡില് ഒരു ചാക്ക് മറകുള്ളില് രണ്ട് വശത്തായി കിടന്നിട്ടു കൂടി ,ഇത്രയും വര്ഷങ്ങള് അവര് പരസ്പരും ഒരു വാക്ക് പോലും സംസരിച്ചില്ല,ഒരു നോട്ടും കൂടി നോകിയില്ല ,പിന്നയോ അവര്കിടയില് സംവദിച്ചു കൊണ്ടിരുന്ന ഏക വസ്തു അവള് നിരക്കി നീക്കി വെച്ച് കൊണ്ടിരുന്ന തുള വീണ പൊറോട്ട പാത്രും മാത്രും ആയിരുന്നു.

പഴയ വാഹങ്ങളുടെ നിറങ്ങള് മങ്ങുകയും പുതിയവ തെരുവിലേക്ക് കടന്നു വരുകയും ചെയ്തു ,ഉത്സവങ്ങളും പെരുന്നാളുകളും വലിയ ബഹളത്തോടെ അവരെ കടന്നു പൊയ് .പട്ടന്നും വലുതാകുകയും ചെറിയ നിരത്തുകള് വലിയ റോഡുക്കള് ക്ക് വഴി മാറി കൊടുത്തു .കണ്ടു പരിചിതമായ മുഖങ്ങളല് പലതും മണ്ണോടു ചേരുകയും ,പുതിയവ ഉയരത് എഴുനെല്ക്കുകയും ചെയ്തു .പട്ടണത്തിലെ ഫാക്ടറിയില് നിന്ന് ഉയരുന്ന സൈറണ്‍ ഓരോ ദിവസത്തിന്റെയും മാറ്റങ്ങളുടെ ആരുംഭും ആയീ .ദിവസങ്ങളും മാസങ്ങളും അവരുടെ ജീവിതത്തിലേക്ക് ചേര്‍ക്കപെടുകയും പെട്ടെന്ന് അടര്തി മാറ്റപെടുകയും ചെയ്തു.എന്നാല് ചതിയന്റെ മകന്റെ ലെക്ഷണങ്ങളില് കാതലായ മാറ്റങ്ങള്ക് വിധേയമായി.അവന്റെ കുരുന്നു പേശികള് ദ്രിഡമാകുകയും കുരുടിയ കാലുകള് നിവരുകയും ,അങ്ങിങ്ങായി പൊടി മീശ കിളിര്ക്കുകയും ചെയ്തു.അവന് വേണ്ടി കാലും കരുതി വെച്ച കൌമാരും അവന്റെ ബാല്യത്തെ അവനില് നിന്ന് വേര്‍പെടുത്തി .അ തകരഷെഡിന് വെളിയില് സംഭവിച്ച ഇ മാറ്റങ്ങളൊന്നും ചതിയന്റെ മകനെയോ ,മാപ്പിളയടുടെ ഭാര്യക്കോ ആന്തരികമായ കൂടിചേര്‍ത്തലുകള് ഉണ്ടാകിയില്ല.

കൊടും മഴ പെയ്ത് റങ്ങിയ ഒരു നീണ്ട രാത്രിയില് പതിവുപോലെ പ്രതിഭലമായ് കിട്ടിയ നനഞ്ഞൊട്ടിയ പൊറോട്ട കഷ്ണണങ്ങള് അവള് തകര പാത്രത്തിലാക്കി ചാക്ക് മറയുടെ അടിയിലൂടെ ചതിയന്റെ മകന്റെ കാല് ചുവട്ടിലേക്ക്‌ നിരക്കി വെച്ചു .പക്ഷേ അവന്‍ അന്ന് ഉറങ്ങിയിരുന്നില്ല .ഉറച്ചു വിണ്ടു കീറിയ ആ കാല് പാദങ്ങള് ക്ക് അടുത്തായി തകരപാത്രും അനാഥമായ് കിടന്നു .അവന്‍ മെല്ലെ ഏഴുനേറ്റിരുന്നു.അവന്റെ കാല് പാദങ്ങള് ക്ക് അരികില് അവനെ പ്രതീക്ഷിച്ചു കിടക്കുന്ന പാത്രത്തിലേക്ക് അവന് കണ്ണോടിച്ചു .പുറത്ത് മഴയുടെ കനും ഏറി വന്നു.അവന്‍ ആ ചാക്ക് മറയിലെ കീറിയ വിടവിലൂടെ അവളെ നോക്കി.ഒരു നിമിഷത്തെ മിന്നല് വെളിച്ചത്തില് അവന്‍ ആദ്യമായ് അവളുടെ മുഖും കണ്ടു .അവള് തന്നെ നോക്കി കിടക്കുകയാണ് എന്ന് അവനു തോന്നി .ഹോട്ടലിന്റെ എച്ചില് കൂനയില്‌ നിന്ന് അവിടുത്തെ പുറും പണിക്കാരനായ് മാറിയതിന്റെ പ്രതിഭലമായി കിട്ടിയ അന്‍പത് രൂപയുടെ മുഷിഞ്ഞ നോട്ട് അവന്‍ പോക്കറ്റില് നിന്ന് എടുത്തു ആ പാത്രത്തിലേക്ക് ഇട്ടു ചാക്ക് മറക്കു അടിയിലൂടെ അവളുടെ അരികിലേക്ക് നീക്കി വെച്ചു. അവന് അന്ന് ഉറങ്ങിയില്ല .ആദ്യമായ് അവന്റെ കറുത്ത് തടിച്ച ചുണ്ടുകളില് പുഞ്ചിരി വിടര്ന്നു.പതിവിലും നേരത്തെ തന്നെ അവന്‍ തെരുവിലേക്ക് ഇറങ്ങി ദൃതിയില് നടന്നകന്നു .

മഴമേഘങ്ങള് ഉറഞ്ഞു തുള്ളിയ അന്ന് മാപ്പിളയുടെ ഭാര്യ ആദ്യമായ് ചതിയന്റെ മകന് വേണ്ടി അത്താഴും വെച്ച് കാത്തിരുന്നു.ചാക്കുകള് കൊണ്ടുള്ള അതിര്ത്തികള് മാറ്റപെടുകയും ,ചതിയന്റെ മകനേ തന്റെ അരികിലേക്ക് ചേര്‍ത്തു കിടത്തുകയും ചെയ്തു അവള്‍.ജീവിതത്തില് ആദ്യമായ് ഒരു സ്ത്രീയുടെ നെഞ്ചിന്റെ ചൂടേറ്റു അവന്‍ കിടന്നു.അവനെ ഭയപെടുത്തുന്ന കറുത്ത നിഴല്‌ രൂപങ്ങള് പിന്നെ ആ തകരഷെഡില് വന്നിട്ടില്ല. ചതിയന്റെ ഭാര്യ ആകട്ടെ ഹൈവേകളും ബസ്‌ സ്റ്റാന്റ് കളും തേടി പിന്നെ അലഞ്ഞില്ല.ചതിയന്റെ മകന്‍ മകന്‍ പണി എടുത്തു കൊടുക്കുന്ന അന്‍പത് രൂപയില് തൃപ്തയായി അവള് തന്റെ ജീവിതം അവനോടോപ്പും ജീവിച്ചു.

എന്ത് കൊണ്ടെന്നാല്‍ ചതിയന്റെ മകനും മാപ്പിളയുടെ ഭാര്യയും അമ്മയും മകനും ആയിരുന്നു !

Comments

comments