ഹയാസിന്തു പൂക്കളെപ്പോലെ – Prasad T J

Author : Prasad T.J.
Company : Palnar Transmedia Pvt Ltd
Email : prasad70000@gmail.com

ഹയാസിന്തു പൂക്കളെപ്പോലെ

ഒരു നീണ്ട അവധിക്കുശെഷം നട്ടിലേക്കുള്ള മടക്കയാത്രയിലയിരുന്നു അയാള്‍,
കയ്യിലെ പത്രത്തിലേക്കയാള്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി, അവള്‍ തന്നെ നൊക്കി പുഞ്ചിരിക്കുന്നതുപൊലെയാണയാള്‍ക്കു തൊന്നിയത്,ഫോട്ടൊയ്ക്കുതഴെ അല്പ്പം വലുതയി തന്നെ എഴുറ്റിയിരിക്കുന്നതയാള്‍ വായിച്ചു, “റൊസ് മേരി ഫിലിപ്പ്, അഞ്ചാം ചരമവര്‍ഷികം ” ,കവിത തുളുബുന്ന പാദചലനങ്ങള്‍ കൊണ്ടു ഒരുപടൊരുപടു വേദികളെ ധന്യമാക്കിയ ഒരു യുവനര്‍ത്തകിയുടെ ,പഴയൊരു കളിക്കൂട്ടുകരിയുടെ ധന്യസ്മരണകള്‍ അയളുടെ ഒര്‍മ്മകളില്‍ നിരഞ്ഞുവന്നു, ബസ്സിന്റെ സൈഡു സീറ്റിലിരുന്നുകൊണ്ടു, ജാലകത്തിലൂടെ വഴിവക്കിലെക്കൊന്നു കണോടിചു;അസ്തമയസ്സൂര്യന്റെ വ്രിദ്ധ്ഹകിരനങല്‍ ചെറുതായി പ്രകശം പരത്തുന്നുണ്ടയിരുന്നു,നിഴല്‍ വീഴ്‌ത്തിതുടങ്ങിയ മരങ്ങളുടെ ചിലകളിലല്‍ നിന്നും ചെറുകിളികള്‍ പറന്നകലുന്നതയള്‍ കണ്ടു,മരങ്ങള്‍ക്ക്ക്കിടയിലൂടെ വീശുന്ന സായന്തനക്കാറ്റ് അയാളുടെ മുടിയിഴകളെ സ്‌പര്‍ശിച്ചു കടന്നു പോയി..,

ഭൂതകലത്തിന്റെ ദര്‍പ്പണങ്ങളിലെങ്ങോ, വര്‍ണ്ണബലൂണുകളെയും മയില്‍പ്പീലിത്തുണ്ടുകളെയും സ്നേഹിച്ചു ,ഒരു കൊച്ചു കൂട്ടുകരിയുടെ മുഖമയാള്‍ ദര്‍ശിച്ചു, അകലത്തില്‍ പൊലിഞ്ഞുപൊയ വെള്ളിനക്ഷത്രം പോലെ ഹ്രദയസരസ്സില്‍ നേര്‍ത്തപുഞ്ചിരിയായ് ആ മുഖം. ജമ്മന്തിപ്പൂക്കളും ബൊഗേന്‍ വില്ലകളും നിറഞ്ഞു നിന്നൊരു പഴയ വസന്തകലത്തിലെക്കയളുടെ സ്‌മരണകള്‍ കടന്നു ചെന്നു,കണ്ണുപൊത്തിക്കളിയില്‍ സമര്‍ഥയയൊരു പെണ്‍കുട്ടിയും അവളുടെ കൂട്ടുകരും. ബല്യത്തിന്റെ നെറുകയില്‍ തങ്ങള്‍ക്കു വലരെ പ്രിയ്യപ്പെട്ടതയിരുന്ന മധ്യവേനലവധിക്കാലങ്ങള്‍…പക്ഷേ ബാല്യം കൌമരത്തിനു വഴിമറിയപ്പൊള്‍, കത്തിരുപ്പിന്റെ നീലാകശത്ത്‌ കവിതകള്‍ കുറിച്ചിട്ട ഏപ്രില്‍ മെയ് മാസങ്ങള്‍ വിരഹത്തിന്റേതുകൂടിയായിരുന്നു., നനാവര്‍ന്ന സ്വപ്പ്‌നങ്ങളും വിരഹവും കണ്ണീരും ഒന്നായ് ചെര്‍ന്നു വീശുന്ന ഇളം കറ്റിന്റെ വിഷദഭാവങ്ങല്‍ അയളെ വീണ്ടും വീണ്ടും സ്പ്‌ര്‍ശിച്ചു…..

മദര്‍ തരേസ്സ ഒരു കൊച്ചുകുട്ടിയുടെ തലയില്‍ കൈവെച്ചനുഗ്രഹിക്കുന്ന പടം ബസ്സിന്റെ മുന്‍ഭാഗത്ത്‌ തൂക്കിയിട്ടിരിക്കുന്നതയള്‍ കണ്ടു,ബസ്സിന്റെ മുന്‍സീറ്റുകളൊന്നില്‍ ഇരുന്നിരുന്ന ഒരാള്‍ തന്റെ കൊച്ചുകുഞ്ഞിനെ മറൊടുചേര്‍ത്തണച്ചുകൊണ്ടു കരച്ചില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതയള്‍ കണ്ടു,പക്ഷെ അ കുഞു കരച്ചില്‍ നിര്‍ത്തുന്നില്ലാ ,ആ കുഞ്ഞിന്റെ നീട്ടിപിടിച്ചിരിക്കുന്ന കൊച്ചു കൈയ്കള്‍ എന്തിനോവെണ്ടി പരതുന്നതുപൊലെയാണയള്‍ക്കു തൊന്നിയതു, ബല്യത്തിലെ അമ്മയെ നഷ്ട്ടപെട്ട ഒരു കൊചു കൂട്ടുകരിയുടെ നിശ്ശബ്ധമായ തേങ്ങലുകള്‍ അയളുദെ ഹ്രദയത്തിന്റെ കൊണുകളൊന്നില്‍ ഓടിയെത്തി,പലപ്പൊഴും തന്റെ അമ്മയ കണുവന്‍ കൂടിയായിരുന്നു, അവള്‍ തന്റെ വീട്ടിലെക്കു ഓടിയെത്തിയിരുന്നത് എന്നു അയാള്‍ ഓര്‍ത്തെടുത്തു.വളര്‍ന്നപ്പൊഴും പല കര്യങ്ങളിലും തന്റെ അമ്മയുടെ സാമീപ്യം അവള്‍ വല്ലാതെ അഗ്രഹിച്ചിരുന്നു.’പരിശുധകന്യകാമറിയത്തിന്റെ മുഖച്ചായയുള്ളാ ആ പെണ്കുട്ടി’ എന്നായിരുന്നു അമ്മയവളെ പലപ്പൊഴും വിശെഷിപ്പിച്ചിരുന്നതു.

വഴിയരികിലെ കാഴ്ച്ചകൊളൊന്നില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നൊരു മാവു കണ്ടു,ബൊഗേന്‍ വില്ലകള്‍ കൊണ്ടു നിറഞ്ഞ നമ്മുടെ ആ സ്കൂള്‍ കൊംബൌണ്ട് ,നമുക്കേറ്റവും പ്രിയപ്പെട്ട ആ ക്ളാസ് റൂം, അതിന്റെ മുറ്റത്തും ഇതുപോലൊരു മാവുണ്ടയിരുന്നു.”ഓ, റോസ്‌ നിന്റെ ഓര്‍മകളില്‍ അതൊക്കെ ഇപ്പൊഴുമുണ്ടോ..?” അയള്‍ ചൊദിക്കാനാഗ്രഹിച്ചു…,അമേരികന്‍ ജിംനാസ്റ്റിക് ടീമിലെ യുവസുന്ദരിമാരേക്കാള്‍ തിളക്കമുള്ളവയാണു നിന്റെ കണ്ണുകള്‍ എന്നു വിശഷിപ്പിച്ചു സിസ്റ്റെര്‍ എല്‍സാ സെബസ്‌റ്റിനെ നിനക്കൊര്‍മയില്ലേ,നമ്മുടെ സ്വന്തം എല്‍ സിസ്റ്ററെ.?,തൂവെള്ള വസ്ത്രമണിഞു കൈകള്‍ കൂപ്പിപിടിച്ചു എല്‍സി സിസ്റ്റൊറോടേപ്പം അദ്യകുര്‍ബ്ബാനാസ്വീകരനത്തിനു നീങ്ങുബോള്‍ നീയുമുണ്ടായിരുന്നില്ലേ എന്റെ തൊട്ടു പുറകില്‍…. എറണാകുളം സെന്റ് മെരീസ് ദെവലയത്തിലെ അന്നത്തെ ആ ദിവസം നമുക്കിരുവര്‍ക്കും വിസ്മരിക്കാനവത്തതയിരുന്നില്ലേ…,പൂത്ത മാവിന്‍ കൊബുകളില്‍ നിന്നു വീണ തളിരിലകള്‍ അയളെ ചെര്യ്തയൊന്നു വേദന്പ്പിച്ചു,ഏതൊ ഒരു മോഹഭംഗത്തിന്റെ ബാക്കിപത്രം പോലെ, ദേശടനക്കിളികള്‍പറന്നകലുന്നതയള്‍ കണ്ടു..,അങ്ങകലെ ഒറ്റായടിപാത്യ്ക്കപ്പുറം വിജനമയ ഒരു താടകം അയള്‍ കണ്ടിരുന്നു,നഷ്‌ട്ടങ്ങളുടെ ആഴങഗളിലെക്കു താഴ്ന്നുപൊകുന്ന സുര്യനു തന്റെ ഹ്രിദയത്തുദിപ്പുകള്‍ ഏറ്റുവാങ്ങാന്‍ കഴിയുന്നുണ്ടെന്നയാള്‍ക്കു തോന്നി,
റൊസെ്‌ മെരിയുദെ ന്രത്തച്ചുവടുകള്‍ കണ്ടു കൊണ്ടു, ഇരുന്നിരുന്ന കസേരയില്‍ താളം പിടിച്ച പിഷരടി മാഷിന്റെ കണ്ണുകളില്‍ കണ്ട് വിസ്മയവും ലസ്യവും ഒന്നുചേര്‍ന്ന ഭാവം ഇപ്പൊഴും അയളുടെ കണ്മുന്നില്‍ തെളിഞു വന്നു..,

ഭാവിയില്‍ ശുന്യാകശത്തു അവധിക്കാലം അഘോഷിക്കാന്‍ വേണ്ടി ഇപ്പോഴേ പണം കരുതിവയ്ക്കുന്ന ചില വിദേശികളെക്കുറിച്ചും , ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന പുതിയ രോഗത്തെക്കുറിച്ചും, ഒക്കെ ആ പേജില്‍ വാര്‍ത്തയുണ്ടായിരുന്നെങ്കിലും അയളുടെ ശ്രദ്ധ മുഴുവന്‍ ഫോട്ടൊയിലൂടെ തന്നെ നൊക്കി പുഞ്ചിരിക്കുന്ന ആ മുഖത്തേക്കായിരുന്നു.പക്ഷെ അപ്പൊഴും അവളുടെ കണ്ണുകളില്‍ മാത്രവാത്സല്യത്തൊടുള്ള വറ്റാത്ത അഗ്രഹം നിറഞ്ഞുനില്‍ക്കുന്നതായ് അയാള്‍ക്കു തോന്നി,ഇതുപൊലൊരിക്കല്‍ അവധിക്കുവന്നപ്പൊല്‍ അമ്മതന്നെയാണതു പറഞ്ഞതു, അവളുടെ മരണവാര്‍ത്താ…..,സൌഹ്രദങളുടെ തൂവല്‍ പൊഴിഞ്ഞ, വേര്‍പാടിന്റെ നിമിഷങ്ങളുടെ നനുനനുത്ത സ്പര്‍ശനങള്‍ തന്റെ കൈവിരല്‍ത്തുബിലെവിടെയോ തലോടിയ പോലെ അയള്‍ക്കനുഭവപ്പെട്ടു,

മുസ്ലീംസിന്റെ ബലിതിരുന്നാളിനൊടനുബന്ധിച്ചുള്ള ദിവസങ്ങളായിരുന്നു അതു, പുറകിലെ സീറ്റിലിരുന്ന ഒരാള്‍ മറ്റൊരാള്‍ക്കു, സ്വന്തം കുട്ടിയെ ദൈവത്തിനു ബലി നല്‍കാന്‍ തയാറായ ഇബ്രഹിമിന്റെ ത്യാഗത്തേയും മഹമന്സ്‌ക്കതയേയും കുറിച്ചു സങ്കടത്തോടെ പറഞ്ഞുകൊടുക്കുന്നതയള്‍ക്കു കേള്‍ക്കാമായിരുന്നു..വീണ്ടും അ ഫോട്ടൊയിലെക്കു തന്നെ അയാള്‍ ഉറ്റുനോക്കി,പരസ്പരം ആശംസകള്‍ പങ്കുവച്ചു പിരിഞ്ഞ ഓട്ടൊഗ്രാഫ് ബുക്കിലെ വരികള്‍ അയാള്‍ക്കോര്‍മ്മ വന്നു,” പ്രിയപ്പെട്ടവനേ നിനക്കു ശാന്തിയുടെയും സമാധാനത്തിന്റെയും അയിരാമയിരം സംവത്സ്‌രങ്ങല്‍ നേരുന്നു…..ഇനിയും വരാനിരിക്കുന്ന ഓണഘൊഷങ്ങള്‍ക്കും, പള്ളിപ്പെരുന്നാളുകള്‍ക്കും സന്തൊഷം പങ്കിടുവന്‍ ഒപ്പമുണ്ടാകുമെന്നു പ്രാര്‍ഥിക്കുന്നു….”

അയള്‍ പുറത്തേക്കുനൊക്കി,വഴിയോരങളിലെ വ്രക്ഷങ്ങളുടെ കൊബുകളില്‍ രാപ്പാടികള്‍ ചേക്കേറാന്‍ തുടങിയിരിക്കുന്നു, വഴിയരികില്‍ ചിലയിടത്തു ഹയാസിന്തു പൂക്കള്‍ കൂട്ടംകൂട്ടമായി നില്ക്കുന്നതു കാണമായിരുന്നു, ചെമന്ന ചെബവിഴം പോലെ അരുണിമയാര്ന്ന ഹയാസിന്തു പൂക്കള്‍ അവള്‍ക്കു പണ്ടേ ഇഷ്ട്ടമായിരുന്നെന്നയാള്‍ ഓര്‍ത്തെടുത്തു, ഗ്രീക്കു സഹിത്യത്തിലൊരു കഥയുണ്ടു,തെക്കന്‍ കാറ്റിന്റെ ദേവനായ സെഫിറിസിനു യുവസുന്ദരനും അതികൊമളനുമായ ഭൂമിയിലെ ഹയസിന്ത് എന്ന ചെരുപ്പക്കാരനൊടു തോന്നിയ അസൂയയും പകയും, ഒടുവില്‍ ഹയാസിന്തിന്റെ മരണത്തില്‍ കലാശിക്കുന്നു,ആ യുവാവിന്റെ രക്തം നിലത്തുവീണിടത്തു നിന്നണെത്രേ ഹയാസിന്തു പൂക്കള്‍ ഉത്ഭവിച്ചതു..,അയാള്‍ ചിന്തിക്കുകയയിരുന്നു,
“എന്റെ സുന്ദരിയായ കളിക്കൂട്ടുകാരി എതെങ്കിലും ദേവതമാര്‍ നിന്നെകണ്ണുവെച്ചിരിക്കും, അല്ലെങ്കില്‍ നിനക്കീ ഗതി വരുമൊ….?
തന്റെ ജന്മദിനത്തില്‍ സമ്മാനമായ് അവള്‍ നല്കിയ ആ ഷാള്‍, ഒരു കാശ്മീരി കലാകരന്‍ നെയ്തെടുത്ത ചക്രവത്തിമരുടെ കിടക്കയിലെ രത്നക്കബളം പോലെ മനോഹരമയിരുന്നു അതു..,മറ്റൊരിക്കല്‍ അവള്‍ നല്‍കിയ മഹാഗണിയുടെ ഹ്രദയരേഖകളുള്ള ആ ചുവന്ന ടീ ഷര്‍ട്ട്, എല്ലാം അമ്മയുടെ പ്രാര്‍ഥനാ മുറിയില്‍ ഭദ്രമായി ഇരിക്കുന്നുണ്ടാകും,….പക്ഷേ…” അരുടേയൊ നിശബ്ദ തേങ്ങല്‍ പോലെ പുറത്തു ചാറ്റല്‍ മഴ പെയുന്നതയാള്‍ കണ്ടു, പണ്ടെപ്പോഴൊ കേട്ട മുത്തശ്ശിക്കഥയിലെ നക്ഷത്രക്കണ്ണുള്ള രജകുമാരിയെ കാത്തിരുന്ന രാജകുമരന്റെ കഥ അയളുടെ ഓര്‍മയില്‍ തെളിഞ്ഞു വന്നു. അയാളൊര്‍ത്തു ,ഒരുപക്ഷെ ഈ മഴ, ഈ മഴ… ആ രാജകുമരിയുടെ തേങ്ങലുകളായിരിക്കുമോ…?

കൈയിലിരിക്കുന്ന പത്രത്തിന്റെ വിവിധ പേജുകളിലായി യുദ്ധത്തിനിടെ മരിച്ചുവീണ പിഞ്ചുകുഞ്ഞുങ്ങളുടെയും നെഞ്ചത്തടിച്ചുകരയുന്ന മാതപിതാക്കളുടെയും ചിത്രങള്‍ കണ്ടപ്പോള്‍ അയളുടെ കണ്ണുകള്‍ ഈറനണിഞു….ഒരു നിമിഷം അയാള്‍ യുദ്ധക്കൊതിയന്മാരായ ഭരണാധികരികളെ വല്ലാതെ ശപിച്ചു..
ജനിമ്രതികള്‍ക്കിടയിലെവിടെയോ കണ്ടുമറന്ന ഞാറ്റുവേലക്കിളികളും ഓര്‍മ്മകളുടെ ശില്പ്പഗോപുരങളും പ്രപഞ്ചവും പ്രവാചകന്മരും, ഒരോരൊ ജന്മങ്ങളും.,മാഞ്ഞുതുടങ്ങിയിരിക്കുന്ന സന്ധ്യയുടെ മന്ദഹാസം പോലെ ചിലക്കുന്ന പക്ഷികളും.., ” മിക്കി മൌസിന്റെ കഥകള്‍ തെരെഞെടുത്തു വയിച്ചിരുന്ന എന്റെ പ്രിയ കൂട്ടുകാരി നീയിപ്പൊഴെവിടെയാണു…?” ഉത്തരം കിട്ടാത്ത ചോദ്യവുമായി അയാള്‍….

Comments

comments