ആൽത്തറയിലെ ഭ്രാന്തൻ – Krishnakumar Muraleedharan

19
  

Author : Krishnakumar Muraleedharan

Company : Infosys Ltd.

ആൽത്തറയിലെ ഭ്രാന്തൻ

അതൊരു പ്രാന്തനാ
എയ്യ്‌. അതിനു നൊസ്സാ.’
അതല്ലേ ഞാനും പറഞ്ഞേ?’
എയ്യ്‌. രണ്ടും ഒന്നല്ല. ‘
അതെങ്ങനെ?’
കണ്ടില്ലേ. സാധാരണ പ്രാന്തന്മാരെങ്ങനെയാമുടി നീട്ടി താടിയൊക്കെ വളർത്തി ഒരു കോലമായിരിക്കില്ലേ? മൂപ്പരെ കണ്ടൊ. എന്നും കുളിച്ചു കുറിയൊക്കെ തൊട്ടു, നല്ല മുണ്ടും ഷർട്ടുമൊക്കെയിട്ടു.. ഏതോ നല്ല ഇല്ലത്തെ നമ്പൂര്യാണെന്നു തോന്നുണൂ. നമ്പൂരിമാർക്കു പ്രാന്തു വരില്ല്യാ, നൊസ്സേ വരൂ. അമ്മമ്മ പറഞ്ഞതാ

സാവിത്രിക്കുട്ടിയുടെ കൂട്ടുകാരികൾ അങ്ങനെയായിരുന്നു. ചുമ്മാ കലപിലാ ചിലക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ടാകും. സാവിത്രിക്കുട്ടിയതെല്ലാം കേട്ടു മിണ്ടാതെ നടക്കും.

ഇത്തവണയും ആൽത്തറയിലെ ഭ്രാന്തൻ ആയിരുന്നു വിഷയം. എന്നത്തെയും പോലെ അന്നു രാവിലെയും  കൂട്ടുകാരികൾക്കൊപ്പം സ്കൂളിലേക്കു പോവുകയായിരുന്നു അവൾ. വിശാലമായ മൈതാനം കടന്നു വേണം ബസ്സ്സ്റ്റോപ്പിലെത്താൻ. മൈതാനത്തിന്റെ ഒത്ത നടുക്കുള്ള ആൽത്തറയായിരുന്നു ഭ്രാന്തന്റെ സ്ഥിരം താവളം. നന്നേ വെളുത്ത്‌  തടിച്ചുരുണ്ട ഒരു മനുഷ്യൻ. മുപ്പതിനോടടുത്തു പ്രായം തോന്നും. മുടി പറ്റേ വെട്ടിയിട്ടുണ്ട്‌. മീശയില്ലാത്ത മുഖം. നെറ്റിയിൽ വലിയ ഗോപിക്കുറി. എന്നും രാവിലെ ബസ്സ്പിടിക്കാൻ പോകുമ്പോഴും വൈകിട്ടു തിരിച്ചു വരുമ്പോഴും അയാളവിടെ കാണും. ഏതു നേരവും കുന്നിൽ മുകളിലെ അമ്പലത്തിലേക്കും നോക്കിയാണ്ഇരിപ്പ്‌. ആരോടും ഉരിയാട്ടമില്ല. ചിരിച്ചു കണ്ടിട്ടില്ല. പരുക്കൻ ഭാവത്തിൽ സദാ സമയവും ഒരേ ഇരിപ്പാണു. ഇടക്ക്അമ്പലത്തിലെ തിരുമേനിയോ ദർശ്ശനം കഴിഞ്ഞു വരുന്ന ആരെങ്കിലുമോ കൊടുത്ത നേദിച്ച പഴമോ മറ്റോ കഴിക്കുന്നുണ്ടാകും. അപ്പോഴും മുഖത്ത്ഒരു ഭാവമാറ്റവും ഉണ്ടാകില്ല. ചിലപ്പോൾ  ‘ഖും ഖുംഎന്നു ശബ്ദം ഉണ്ടാക്കുന്നതു കേൾക്കാം, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതു പോലെ. സാവിത്രിക്കുട്ടിക്ക്ഓർമ്മ വച്ച കാലം മുതൽക്കേ അയാൾ ആൽത്തറയിൽ ഉണ്ട്‌.

മൈതാനത്തിന്റെ ഒരു മൂലയിൽ ആയിരുന്നു കുന്നിലെ അമ്പലം എന്നറിയപ്പെട്ടിരുന്ന വിഷ്ണുക്ഷേത്രം. അവിടെ ഒരു ശിവപ്രതിഷ്ഠയുമുണ്ട്‌. സാവിത്രിക്കുട്ടിയുടെ ഇഷ്ടദേവനാണ്ശിവൻ. അച്ചമ്മ പറഞ്ഞതനുസരിച്ച്ശിവപ്രീതിക്കായി തിങ്കളാഴ്ച നോമ്പു നോൽക്കാറുണ്ട്‌.

അമ്പലത്തിന്റെ നേരെ എതിർവശത്ത്അതേ ഉയരത്തിൽ മറ്റൊരു കുന്നുണ്ട്‌. അതൊരിക്കൽ മൊട്ടക്കുന്നായിരുന്നു. ഈയിടെയായി അവിടെ എന്തോ കെട്ടിടം ഉയർന്നു വരുന്നുണ്ട്‌.

വേഗം വാ കുട്ടീ. ബസ്സ്പോകും.’ കൂട്ടുകാരി വിളിക്കുന്നതു കേട്ടാണ്അവൾ ആലോചനകളിൽ നിന്നും ഉണർന്നത്‌. പത്താം ക്ലാസ്പരീക്ഷയുടെ അവസാന ദിവസം ആയിരുന്നു അന്ന്.

കൂട്ടുകാരികളെ പോലെയായിരുന്നില്ല, സാവിത്രിക്കുട്ടി പഠിക്കാൻ ഒട്ടും മോശമായിരുന്നില്ല. പത്തു കഴിഞ്ഞാൽ പട്ടണത്തിലെ കോളേജിൽ പ്രീഡിഗ്രി. അതു കഴിഞ്ഞാൽ ഡിഗ്രി. ഇതൊന്നും അവളുടെ ആഗ്രഹങ്ങളല്ല, അച്ഛന്റെയും അച്ചമ്മയുടെയും മോഹങ്ങളാണ്‌. സാവിത്രിക്കുട്ടിക്ക്അങ്ങനെ വലിയ ആഗ്രഹങ്ങളൊന്നുമില്ല. വീട്ടുകാർ തീരുമാനിക്കുന്നതിനനുസരിച്ചു ജീവിക്കുകഇതു മാത്രമേ അവളുടെ മനസ്സിലുണ്ടായിരുന്നുള്ളൂ. അൽപസ്വൽപം വായിക്കുംപുരാണങ്ങളാണ്കൂടുതൽ ഇഷ്ടം. പരമശിവൻ ഇഷ്ടദേവനായത്ഭക്തിയേക്കാളേറെ കഥാപാത്രത്തോടുള്ള ആരാധന കാരണമായിരുന്നു. പുരാണങ്ങളൊക്കെ പഴയ കഥകളല്ലേ. ദൈവങ്ങളൊക്കെ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും. അങ്ങനെ ആണെങ്കിൽ അവരുടെ പുതിയ കഥകളൊക്കെ എങ്ങനെ അറിയും? സാവിത്രിക്കുട്ടിക്ക്ആരോടെങ്കിലും ചോദിക്കണമെന്നു തോന്നാറുള്ള ന്യായമായ ഒരു ചോദ്യമായിരുന്നു അത്‌.

ചിലപ്പോൾ കവിതകളെഴുതും. ആരെയും അതൊന്നും കാണിക്കാത്തതു കൊണ്ടു പഴയ  നോട്ടുപുസ്തകങ്ങളുടെ  കൂട്ടത്തിൽ കവിതകളെയും അമ്മ ആക്രിപെറുക്കികൾക്കു വിൽക്കും. അവളതിനു മറുത്തൊരക്ഷരം പറയാറില്ല.

എന്നത്തേയും പോലെ പരീക്ഷയും നന്നായി എഴുതി. അവളുടെ സ്കൂൾകാലം അന്നു കഴിഞ്ഞു.

……………

‘….വരുമാനം തീരെയില്ല. പുനരുദ്ധാരണം നടത്താൻ സംഭാവന പിരിക്കേണ്ട അവസ്ഥയാണ്‌.’ അച്ഛന്റെ ശബ്ദം കേട്ടാണ്അവളന്ന് ഉണർന്നത്‌. അച്ചമ്മയോടു സംസാരിക്കുകയാണ്‌. അച്ഛൻ അമ്പലക്കമ്മിറ്റിയിലുണ്ട്‌. ഉത്സവം അടുക്കാറായി. അതു കൊണ്ട്എന്നും എന്തെങ്കിലും ആവലാതികൾ പറയാനുണ്ടാകും.

അമ്പലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കുറച്ചു മോശമാണ്‌. ആകെ പൊട്ടിപൊളിഞ്ഞു. സാധാരണ ശിവന്റെ നടക്ക്ഒരു ചെറിയ നന്തീവിഗ്രഹമെങ്കിലും ഉണ്ടാകാറുണ്ട്‌. പക്ഷെ ഇവിടെ അതില്ല. അമ്പലം പണിത കാലം മുതൽക്കേ അതങ്ങനെയാണ്‌. അച്ഛൻ പറഞ്ഞതുപോലെ പണമില്ലാത്തതു കൊണ്ടായിരിക്കാം.

നന്തികേശ്വരൻ. പരമശിവന്റെ വാഹനം. അംഗരക്ഷകൻ. സദാസമയവും ശിവപ്രതിഷ്ഠയെ നോക്കി ഇരിക്കുന്ന കാളക്കൂറ്റന്റെ കൽപ്രതിമ. അതില്ലാതെ ശിവപ്രതിഷ്ഠക്ക്എന്തു പൂർണത?

നമ്മുടെ ആൾക്കാരൊക്കെ അവരെ കണ്ടുപഠിക്കണം. ദൈവത്തിന്റെ കാര്യം വന്നപ്പോൾ എന്താ ഒരു ഒത്തിണക്കം. നല്ല ഗംഭീരൻ പള്ളിയാണെന്നാ കേട്ടേ. അവർടെ സമുദായത്തിലെ പ്രമാണിമാരൊക്കെ നല്ല പോലെ മുടക്കി കാണുവെ. ‘

അപ്പോൾ അതാണു മറ്റേ കുന്നിന്മുകളിൽ നടക്കുന്ന പണി. പുതിയൊരു കുരിശുപള്ളി വരുന്നു. അവധിക്കാലം തീരുമ്പോഴെക്കും അമ്പലത്തിലെ ഉത്സവവും കുരിശുപള്ളിയുടെ ഉത്ഘാടനവും നടക്കും. സാവിത്രികുട്ടി അവധിക്കാലം എങ്ങനെ ചിലവാക്കണമെന്നു കണക്കുകൂട്ടുകയായിരുന്നു.

……………

പക്ഷേ അത്തവണ അമ്പലത്തിലെ ഉത്സവം കൂടാൻ സാവിത്രിക്കുട്ടിക്കു കഴിഞ്ഞില്ല. പനി പിടിച്ചു കിടന്നു. ഉത്സവത്തിന്റെ വിശേഷങ്ങളും പത്താം ക്ലാസ്സ്പരീക്ഷാഫലവും എല്ലാം പനിയുടെ ആലസ്യത്തിലാണ്അവളറിഞ്ഞത്‌.

നല്ല മാർക്കോടെ പാസ്സായി. അച്ഛൻ പറഞ്ഞതു പോലെ പട്ടണത്തിലെ കോളേജിൽതന്നെ പ്രീഡിഗിക്കു ചേർത്തു. മാർക്കു കുറഞ്ഞതു കൊണ്ടു കൂട്ടുകാരികൾ രണ്ടുപേരും പട്ടണത്തിൽ തന്നെ വേറെയിടത്താണ്ചേർന്നത്‌. എന്നാലും ഒന്നിച്ചു പോയി വരാം.

പനിയെല്ലാം മാറി കുളിച്ചു അച്ചമ്മയോടൊപ്പം അമ്പലത്തിലേക്കിറങ്ങിയതാണ്സാവിത്രിക്കുട്ടി. ഒരുപാടു നാൾ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങാതെ കിടന്നതു കൊണ്ടു നാട്ഒരുപാടു മാറിയതു പോലെ അവൾക്കു തോന്നി. മൈതാനത്തു ഉത്സവത്തിന്റെ ശേഷിപ്പുകൾ കിടപ്പുണ്ടായിരുന്നു. അവൾക്കു വല്ലാത്ത നഷ്ടബോധമുണ്ടായി.

ദൂരെ നിന്നും നോക്കിയാൽ മൈതാനത്തിന്റെ അറ്റത്തു രണ്ടു കുന്നുകൾ. ഒന്നിനു മുകളിൽ ഒരു കൊടിമരം, മറ്റൊന്നിൽ കുരിശ്‌. മറ്റേ കുന്നിന്മുകളിൽ ഒരു പള്ളിയുണ്ടായിരിക്കുന്നു. അച്ഛൻ പറഞ്ഞതു പോലെ ഗംഭീരനൊരു പള്ളി.

ആൽത്തറയിൽ പതിവുപോലെ പ്രാന്തൻ ഇരിപ്പുണ്ട്‌, അമ്പലനടയും നോക്കി. പക്ഷേ ഇത്തവണ ഒറ്റക്കായിരുന്നില്ല അയാൾ. കൂടെ ഒരാളുണ്ട്‌. ഒരു താടിക്കാരൻ. കാറ്റടിച്ചാൽ പറന്നുപോകുമെന്ന പോലെ മെലിഞ്ഞ ഒരു മനുഷ്യൻ. അയാളു പ്രാന്തനോട്എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പ്രാന്തൻ അയവെട്ടുന്നതു പോലെ എന്തോ ചവക്കുന്നുണ്ടായിരുന്നു. ഇടക്ക്താടിക്കാരൻ പറയുന്നതു ശരിവയ്ക്കുന്നതുപോലെ തലയാട്ടുന്നുമുണ്ട്‌.

പിന്നെ എന്നും താടിക്കാരനെ പ്രാന്തന്റെയൊപ്പം കാണാൻ തുടങ്ങി. ‘രണ്ടിനും പ്രാന്താണെന്നായിരുന്നു അച്ചമ്മയുടെ അഭിപ്രായം. അല്ലെങ്കിൽ ആരെങ്കിലും നട്ടപ്ര വെയിലത്ത് ആൽത്തറയിൽ കിടക്കുമോ? എന്തായാലും പ്രാന്തന്ഒരു കൂട്ടായി.

………………

അവധിക്കാലം കഴിഞ്ഞു. കോളേജു തുടങ്ങി.

ആദ്യത്തെ ദിവസം ഒരുപാട്നേരത്തെ ക്ലാസ്വിട്ടു. കൂട്ടുകാരികൾ നേരത്തെപോയെന്നറിഞ്ഞ്‌  ഒറ്റക്കാണ്സാവിത്രികുട്ടി വീട്ടിലേക്കു ബസ്സ്കയറിയത്‌. ബസ്സിറങ്ങിയപ്പോഴെക്കും സമയം ഉച്ചയായി. മൈതാനം തീ പോലുള്ള വെയിലുകൊണ്ട്ചുട്ടുപഴുത്തു കിടക്കുന്നു. അടുത്തെങ്ങും ഒരൊറ്റക്കുഞ്ഞില്ല.

ആൽത്തറയെത്തി. പതിവു തെറ്റിച്ച്അവിടെയും ആരുമില്ല. പ്രാന്തനേയും താടിക്കാരനേയും കാണാനില്ല. വെയിലു മൂത്തപ്പോൾ അവരും എങ്ങോട്ടെങ്കിലും പോയിക്കാണും.

ആരോ ചുമയ്ക്കുന്നത്കേട്ടാണ്തിരിഞ്ഞുനോക്കിയത്‌. ചീട്ടുകളിക്കാരൻചെക്കന്മാരിൽ ഒരാളാണ്‌. നാട്ടിലെ തല്ലിപ്പൊളികളാണെന്ന് കൂട്ടുകാരികൾ പറഞ്ഞുകേട്ടിട്ടുണ്ട്‌. സാവിത്രികുട്ടിയുടെ പ്രായമേ കാണൂ. പഠിക്കാനും പോവാതെ പണിക്കും പോകാതെ ചീട്ടുകളിച്ചു നടക്കുന്നവന്മാർ.

അവൻ ഒരു വഷളൻ ചിരി ചിരിച്ചു. സാവിത്രിക്കുട്ടിക്ക്ചെറിയ പേടി തോന്നി. എന്നാലും അതു പുറത്തു കാണിക്കാതെ അവൾ തിരിഞ്ഞു മുന്നോട്ടു നടക്കാൻ തുടങ്ങി. മുന്നിൽ വേറൊരു ചെക്കൻ. അവൻ അവളുടെ വഴി മുടക്കി നിൽക്കുകയായിരുന്നു. അവൾ വഴിമാറി പോകാൻ നോക്കി. അവൻ വീണ്ടും വഴി തടഞ്ഞു.

മുന്നീന്നു മാറെടാ.’ അവൾ ചീറി.

എടാന്നോ?’ അവൻ അവളുടെ കൈക്കു പിടിത്തമിട്ടു. എന്നിട്ടു പിടിച്ചു തിരിച്ചു. വേദന സഹിക്കാൻ പറ്റാതെ സാവിത്രിക്കുട്ടി കരഞ്ഞപ്പോൾ രണ്ടു ചെക്കന്മാരും അതാസ്വദിക്കുകയായിരുന്നു.

ഏയ്‌, വിട്ടേക്കൂ.’ അതു താടിക്കാരനായിരുന്നു. ശബ്ദം കേട്ടപ്പോൾ സാവിത്രിക്കുട്ടിക്ക്ഒരാശ്വാസം തോന്നി. നനുത്ത ചിരിയോടെ അയാൾ അവരുടെ ഇടയിലേക്കു വന്നു. ‘മോശമല്ലേ? നിങ്ങൾ കുട്ടികൾ ഇങ്ങനെ ചെയ്യാൻ പാടുണ്ടൊ?’ എന്നു വളരെ സൗമ്യതയോടെ ചോദിച്ച്അയാൾ പയ്യനിൽ നിന്നും സാവിത്രിയുടെ കൈ വിടുവിക്കാൻ ശ്രമിച്ചു. പക്ഷേ പിടി അയഞ്ഞില്ല. മറ്റേ ചെറുക്കൻ താടിക്കാരനെ മോശം വാക്കുകൾ പറഞ്ഞു തള്ളിമാറ്റാൻ തുടങ്ങി. അപ്പോഴും അയാളുടെ മുഖത്തു നിന്നും ചിരി മാഞ്ഞില്ല.

പെട്ടെന്നു അവളുടെ കരച്ചിലിനേക്കാളും ഉച്ചത്തിൽ ഒരു അലർച്ച കേട്ടു. അതിനു പിന്നാലെ അവളുടെ കയ്യിലെ പിടി അയഞ്ഞു.

അതു പ്രാന്തനായിരുന്നു. വിറളി പിടിച്ച കാളയെപ്പോലെ ആയിരുന്നു അയാൾ. നെഞ്ചത്തു ചവിട്ടേറ്റു ഒരു പയ്യൻ നിലത്തിരുന്നുപോയി. മറ്റവന്റെ കരണം പുകഞ്ഞു. ചെറുക്കന്മാർ രണ്ടും അടിയും വാങ്ങി എങ്ങോട്ടോ ഓടി രക്ഷപ്പെട്ടു.

മൈതാനത്തു അവർ മൂന്നു പേരും മാത്രമായി. ബഹളത്തിലെപ്പൊഴോ താഴെ വീണ്പോയ സാവിത്രികുട്ടിയുടെ ബാഗ്താടിക്കാരൻ തിരിച്ചേൽപ്പിച്ചു. ‘നടന്നതൊന്നും വീട്ടിൽ പറയണ്ടാട്ടോ. വെറുതെ വീട്ടുകാരെയെന്തിനാ പേടിപ്പിക്കുന്നത്‌’ എന്നു പറഞ്ഞ്അയാൾ ആൽത്തറയുടെ അടുത്തേക്കു നടന്നു. പിറകെ പ്രാന്തനുംവിതുമ്പലുക്കൾക്കിടയിലൂടെയുള്ള അവളുടെ നന്ദിവാക്കുകേൾക്കാൻ നിൽക്കാതെ പ്രാന്തനും താടിക്കാരനും അവരുടെ ജോലിയിൽ മുഴുകിആൽത്തറയിൽ ഇരിപ്പായി.

അവളതു വീട്ടിലാരോടും പറഞ്ഞില്ല. കൈത്തണ്ട കുറച്ചു നാൾ തിണർത്തു കിടന്നു. പിന്നീടെപ്പോഴും ആൽത്തറ കടന്നു പോകുമ്പൊഴും രണ്ടാളെയും നോക്കും. അവരെപ്പോഴും സ്വന്തം ലോകത്തായിരിക്കും.

……………

അങ്ങനെയിരിക്കെ ഒരു വലിയ സംഭവമുണ്ടായി. അമ്പലത്തിലെ ഭണ്ഡാരം ആരോ കുത്തിത്തുറന്നു. പോലീസു വന്നു. കള്ളനെ  കിട്ടിയില്ല. പോലീസിനു കണ്ടുപിടിക്കാൻ പറ്റാത്തതു പ്രശ്നം വച്ചു കണ്ടുപിടിക്കാൻ അച്ഛനുൾപ്പെട്ട കമ്മിറ്റി തീരുമാനിച്ചു.

ദേവപ്രശ്നം നടത്തി. ഏതോ പേരുകേട്ട ജ്യോത്സ്യനാണു വന്നത്‌. കള്ളനെ കണ്ടെത്താൻ മൂപ്പർക്കുമായില്ല. പക്ഷെ വേറെ ഒരു കാര്യം കണ്ടുപിടിച്ചുഅമ്പലത്തിലെ പ്രശ്നങ്ങൾക്കു കാരണം അവിടത്തെ ശിവപ്രതിഷ്ഠയാണെന്ന്. അതോടെ ശിവപ്രതിഷ്ഠ ദൂരെ ഏതോ കാവിലേക്കു മാറ്റാൻ തീരുമാനമായി. സാവിത്രിക്കുട്ടിക്കുണ്ടായ വിഷമം ചില്ലറയല്ല. ഇഷ്ടദേവനെ തൊഴാനായിരുന്നു അവളെന്നും അമ്പലത്തിൽ പോയിരുന്നത്‌, അല്ലാതെ പ്രധാന പ്രതിഷ്ഠയെ കാണാനല്ല.

പുന:പ്രതിഷ്ഠ നടത്താൻ ഉദ്ദേശിച്ചിരുന്നതിന്റെ തലേന്ന് ഒരു വട്ടം കൂടി ഒന്നു തൊഴാൻ അമ്പലത്തിൽ പോയതായിരുന്നു സാവിത്രിക്കുട്ടി. പോകുന്ന വഴിയിൽ ആൽത്തറയിൽ താടിക്കാരൻ പ്രാന്തനോടു എന്തോ സംസാരിക്കുകയായിരുന്നു. ചെവി വട്ടംപിടിച്ചപ്പോൾ ഇങ്ങനെ കേട്ടു ‘..മനുഷ്യന്മാർ തീരുമാനിച്ചാൽ ദൈവങ്ങൾക്കു സ്ഥലംമാറ്റം അല്ലേ? .. കണ്ടതിൽ സന്തോഷം.’ മറുപടിയായി ഖും ഖും എന്ന ശബ്ദമുണ്ടാക്കി പ്രാന്തൻ അയവെട്ടിക്കൊണ്ടിരുന്നു.

പിറ്റേന്ന് ആഘോഷമായി ശിവവിഗ്രഹം നാടുകടത്തപ്പെട്ടു.

അതിനു ശേഷം ആൽത്തറയിൽ താടിക്കാരനെ മാത്രമേ കണ്ടിട്ടുള്ളൂ.

……………

കുറച്ചു നാളുകൾക്കു ശേഷം അച്ചമ്മക്ക്ഒരാഗ്രഹം. വിഗ്രഹം കൊണ്ടുപോയ കാവിലൊന്നു പോയിതൊഴാൻ.

കാവിന്റെ മുന്നിലെത്തിയപ്പോൾ അവിടത്തെ ആൽത്തറയിൽ പ്രാന്തനെ കാണാൻ കഴിയുമെന്നു സാവിത്രിക്കുട്ടിക്കു തോന്നി. എന്നാൽ അവിടെ അയാളുണ്ടായിരുന്നില്ല.

പക്ഷേ പ്രതിഷ്ഠക്കു മുന്നിലൊരു നന്തീവിഗ്രഹം ഉണ്ടായിരുന്നു.

Comments

comments