കോബൾകോ – Biju Sundaran

0
  
Author : Biju Sundaran

Company : UST Global

കോബൾകോ

കണ്ട്രാക്കിന്റെ പിറക്കാതെ പോയ പുത്രനാണ് കോബൾകോ എന്ന് ശിങ്കിടി കൂടെക്കൂടെ പറയുന്നത് കേൾക്കാം. അത് ശരി ആവാനേ തരമുള്ളു കാരണം കണ്ട്രാക്കിനെപ്പറ്റി ശിങ്കിടിക്കറിയാത്ത കാര്യങ്ങളില്ല.

കോബൾക്കോ മാത്രമല്ല കണ്ട്രാക്കിനു ഗുണം ചെയ്യുന്നതാരും മക്കളെപ്പോലാണ്, അതിപ്പോ മെയ്യായാലും മെഷീനായാലും.

ശിങ്കിടിം സുകേശൻ കണ്ട്രാക്കും സുപ്രനും കൂടെ കോയമ്പത്തൂര് പോയി കൊണ്ടുവന്നതാണ് കോബൾക്കോനെ. ദണ്ടപാണിക്കു കാശെണ്ണിക്കൊടുത്തിട്ടു കണ്ട്രാക്കു ചോദിച്ചത് ഇന്നും ശിങ്കിടിക്ക് ഓർമ്മയുണ്ട്, ‘ ദണ്ടപാണി, ഊരില് കൊഞ്ചം വേലയിരുക്ക് , വികസനം, തെരിയും ലേ ? ഡവലപ്മെന്റ്… ഇവൻ അത്ക്ക് നല്ലാരുക്കും ഇല്ലയാ?’

‘കണ്ടിപ്പാ നല്ലാരുക്കും സാർ , പാത്തിട്ടു ശൊല്ലുങ്കോ… ആനാ ഇവനെ പാക്കതുക്ക് അങ്കെയാരിരുക്ക്?’ ദണ്ട പാണിയുടെ ആ ചോദ്യത്തിനുള്ള മറുപടി ബംഗാളിയുടെ രൂപത്തിൽ കണ്ട്രാക്കിന്റെ വണ്ടിയിൽ കേറി…

അതിനു ശേഷവും പലപ്പോഴായി കണ്ട്രാക്ക് കോയമ്പത്തൂര് പോയി. ഓരോ പോക്കിലും കോബൾക്കോയുടെ കൂടെപ്പിറപ്പുകൾ അതിർത്തി കടന്നു തലസ്ഥാനത്തെത്തി, അങ്ങനെ കോബൾക്കോ വികസനത്തിന്റെ യാഗാശ്വമായി.

വികസിക്കേണ്ടവരെല്ലാം, അല്ലെങ്കിൽ വികസനം വേണ്ടവരെല്ലാം സമയാസമയങ്ങളിൽ കണ്ട്രാക്കിനെ വന്നു കാണും. അടച്ചിട്ട മുറിയിൽ നീക്കുപോക്കുകൾക്ക് തീരുമാനമായാൽ കണ്ട്രാക്ക് സുപ്രനെ വിളിക്കും. എഴുത്തുകുത്തിനും കാശിന്റെ കാര്യത്തിനും ഒരു വൃത്തി വേണേൽ സുപ്രൻ തന്നെ വേണംന്നാ കണ്ട്രാക്കിന്റെ നിശ്ചയം. ഇനി ഇപ്പോ ഒരു സൽക്കാരത്തിന്റെ കുറവുണ്ടേൽ വലിയ വായിൽ ശിങ്കിടിയെ വിളിക്കും. ആളും തരവും അറിഞ്ഞ് അതിഥിയെ സൽക്കരിക്കാൻ ശിങ്കിടി കഴിഞ്ഞേ ഉള്ളൂ, കളളായാലും പെണ്ണായാലും പൊടി ആയാലും വേണ്ട സമയത്ത് വേണ്ടപ്പെട്ടോർക്ക് വേണ്ട പോലെ അങ്ങെത്തും. എന്തായാലും നീക്കുപോക്കും സൽക്കാരവും കഴിഞ്ഞാൽ കണ്ട്രാക്കിനു ദർഘാസിന്റെ പിന്നാലെ പോണ്ട , അത് കണ്ട്രാക്കിന്റെ പിന്നാലെ വരും.

ശിങ്കിടി എല്ലാറ്റങ്ങളേം പറഞ്ഞു വിടുന്നതു വരെ കണ്ട്രാക്കിനു വിശ്രമമാണ് , ഉള്ളിലെ ടിവി റൂമിലു  മീശ മുളക്കാത്ത വാർത്താ  അവതാരകന്റെ തമാശ കേട്ടു കുടവയറും കുലുക്കി ചിരിച്ചു കൊണ്ടിരിക്കും. ഇടക്കു സുപ്രനെ വിളിച്ചു ‘എടേയ് അവനെവിടെടേയ് അവൻ വന്നിട്ടു വേണം രണ്ടെണ്ണം വിടാൻ, നീ പോയി അവനോട് ആ നക്കികളെ പറഞ്ഞു വിടാൻ പറ.’ കൂടെക്കൂടെ ഇതും പറഞ്ഞ് അലറിക്കൊണ്ടിരിക്കും.

ഈ രണ്ടെണ്ണം വിടല് ഒരു ശീലമാണ് , പണ്ടൊക്കെ കൊറ്റംകുളം ഷാപ്പിന്ന് പുളിക്കാത്ത കള്ള് അളക്കാൻ നേരം ശിങ്കിടി പോയി കൊണ്ടുവരും , ഇപ്പോ അതൊക്കെ മാറ്റി കളറുവെള്ളമാക്കി. മാറ്റം ഇനിയുമുണ്ട് , ഈ വിടാൻ പോകുന്നത് കണ്ട്രാക്കല്ല. ‘ എന്തരു പറയാൻ,  കുടിച്ചു കരളു ചീർത്തു, ഇനീം കഴിച്ചാല് ചാവാൻ വേറെ കാരണം വേണ്ടെന്നാ പിള്ള  ഡോക്ക്ടറു പറയുന്നേ.’ ഇത്രേം പറഞ്ഞ് മൂന്ന് പെഗ്ഗ് കണ്ട്രാക്ക് തന്നെ ഒഴിച്ചു വക്കും. മൂന്നും മൂന്നു വിശ്വസ്ഥർക്കാണ്  ശിങ്കിടിം സുപ്രനും ഇപ്പോ ബംഗാളിം കുടിച്ചു ലക്കു കെട്ടിരിക്കുന്നതു കാണുന്നതിനേക്കാൾ  വലിയ ലഹരി അയാൾക്ക് വേറെ കിട്ടാനില്ല എന്നു തോന്നും.ഒരു രണ്ട് റൗണ്ട് തീർന്നു വരുമ്പോഴേക്കും ഏത് യാഗാശ്വത്തെ എവിടെ അഴിച്ചു വിടണം എന്ന് കണ്ട്രാക്കിനു ധാരണ കിട്ടും.

ഈയിടെ ആയി ബംഗാളിയെ വലിയ കാര്യമാണ് കണ്ട്രാക്കിനു. കാശിത്തിരി തടയുന്ന ഒരു റോഡുപണി ഒത്തു വന്നിട്ടുണ്ട്, അതിന് ബംഗാളി മനസ്സൊന്നിരുത്തി പണി എടുക്കണം , അതു തന്നെ കാര്യം.ബംഗാളി ഉഷാറായാൽ കോബൾകോ ഉഷാറായി കൂടെ കൂട്ടാളികളും. വയലെന്നോ മലയെന്നോ ഇല്ല കോബൾകോയ്ക്ക്, വികസനം, അതും ബംഗാളിയെ കൊണ്ടു കണ്ട്രാക്കു പറയിക്കുന്ന വികസനം മാത്രമേ തലയിലോടൂ. ആരെയും കൂസില്ല, മുന്നിൽ കണ്ടതെന്തിനേയും വലിച്ചു പറച്ചു താഴെ ഇട്ടു കളയും.

എന്തായാലും ബംഗാളിയും കോബൾകോയും കണ്ട്രാക്കിനെ നിരാശ പ്പെടുത്തിയില്ല. രണ്ടു പേരുടെയും ഇപ്പോഴത്തെ കൃത്യനിർവ്വഹണത്തിൽ ഒരു പത്തു നൂറു വീടു ഇടിച്ചു നിരത്തിയിട്ടുണ്ട്.  കണ്ണീരും ശകാരവും സഹതാപവും ഒന്നും രണ്ടു പേരും ഗൗനിച്ചില്ല. തലേന്നു വലിച്ചു കേററിയ ലഹരി വിട്ടെറങ്ങുമ്പോ പേശികളൊക്കെ വലിഞ്ഞു മുറുകും പിന്നെ അങ്ങോട്ടു ഒരു ശവത്തെ പോലാണ്,  അതുവരെ ബംഗാളി കോബൾകോയെ കൊണ്ടു നിരത്തൽ തുടർന്നു കൊണ്ടിരുന്നു. ജീപ്പിന്റെ ബോണറ്റിൽ കയറി ഇരുന്നു കണ്ട്രാക്ക് ആ കാഴ്ച കണ്ടു രസിച്ചു.

‘ കേട്ടോടാ സുപ്രാ , ഇവൻ ഞാൻ വിചാരിച്ച പോലെ അല്ല കേട്ടോ’, ബംഗാളിയെ നോക്കി കണ്ട്രാക്കു പറഞ്ഞു. അയാൾ വിചാരിച്ചതിലും വേഗത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്ന് അയാൾക്കറിയാം. ‘ കോട്ടോടാ ശങ്കു, ഇവിടുത്തെ പണി ഒന്നങ്ങു ഒതുങ്ങട്ടെ, രണ്ടെണ്ണത്തിനേം കിഴക്കൻ മലയിലേക്കു വിടണം, രണ്ടും കൂടെ മലേടെ മസ്തകം കീറിക്കൊണ്ടു വരും.’ അടുത്ത പണി കിഴക്കൻ മല പൊട്ടിച്ചു കല്ലെടുക്കലാണെന്ന് അതോടെ ശിങ്കിടിക്കു ബോധ്യമായി.

പെട്ടെന്നു കുറച്ചു പേര് അങ്ങോട്ടു കേറി വന്നു, പുതിയ രാഷ്ട്രീയ പാർട്ടിയുടെ തൊപ്പിക്കാരാണ്. കണ്ട്രാക്കു ജീപ്പിന്റെ ബോണററിലിരുന്നു അവരെ അങ്ങു അടിമുടി നോക്കി. പരിചയമുള്ള മുഖങ്ങളല്ല. ‘ സാറെ ഈ പണിയുടെ സ്പീഡൊക്കെ ഒന്നു കുറക്കണം , ഇനിയും ഒരു പത്തു നൂറു കുടുംബങ്ങളുണ്ട് ഒഴിഞ്ഞു പോകാൻ’. സംഘത്തിലെ പ്രധാനി പറഞ്ഞു. അപ്പോ അതാണ് , പണിക്കൊരു സാവകാശം വേണം, ആ സമയം കൊണ്ട് അവർക്കു അടുത്ത നീക്കു പോക്കു ചെയ്യാമല്ലോ. ‘ മക്കളെ , നിങ്ങൾക്കാളു മാറീന്നു തോന്നണു. ഞാൻ വെറും ഒരു കോൺട്രാക്ടർ , ദർഘാസു പിടിച്ചെടുത്ത് കഷ്ടപ്പെട്ടാണു ഈ പണി എടുപ്പിക്കണെ, ഇതിലൊരു മുടക്കം വന്നാലെക്കൊണ്ട് കാര്യങ്ങളൊക്കെ കൊഴയും , നിങ്ങളു കളക്ടറെ ഒന്നു നേരിൽ കാണാത്തതെന്ത്? അവിടെന്നാണ് ഈ തൊകേടെ കാര്യത്തിലൊക്കെ തീരുമാനം എടുക്കുന്നത്, പിന്നെ ഈ നാടിനു വികസനം വേണമെങ്കിൽ നാട്ടുകാരും കുറച്ചൊക്കെ സഹിക്കണ്ടെ? ’. കുറച്ചു നേരത്തെ തള്ളലിനും തുള്ളലിനും ശേഷം അവരെ മടക്കി വിട്ടു.

‘സുപ്രാ , പണി ഇത്തിരി വേഗത്തീ വേണം , ഈ നായിന്റെ മക്കൾ ഇനി അടുത്ത കൊനഷടും കൊണ്ടു വരുന്നതിനു മുന്നേ പണി തീർക്കണം.’ അയാൾ സുപ്ര നോടായി പറഞ്ഞു. സുപ്രൻ തലയാട്ടി. ‘ ശങ്കു , ഇതേതാടെയ് പുതിയ പിള്ളേര്, ഇതെന്താ ഇപ്പോ അവര് വരാൻ കാരണം.’ അടുത്ത ചോദ്യം ശിങ്കിടിയോടായി.

‘അതിപ്പോ മുതലാളി , ഇന്നലെ പുത്തൻവീട്ടിലെ ഗോപി മരിച്ചു, അടക്കാൻ സ്ഥലം ഇല്ലാത്തെനെക്കൊണ്ട് അടുക്കള പൊളിച്ച് അടക്കണ്ടി വന്നു. മുതലാളിക്കറിയാലോ, നമ്മള് നേരത്തേ തന്നെ വീടിന്റെ പകുതി എടുത്തിരുന്നു റോഡിന്റെ കാര്യത്തിനായിട്ട്. ആൾക്കാരൊക്കെ ഇത്തിരി എളകി ഇരിക്കാ’. ശിങ്കിടി കണ്ട്രാക്കിനു മറുപടി കൊടുത്തു.

‘ശങ്കു , നീ ഇപ്പോ പറഞ്ഞതു പറഞ്ഞു, അവറ്റകളു എവിടേലും പോയി ചാവട്ടെടാ… സർക്കാരു നല്ലൊരു തുക എണ്ണിക്കൊടുത്തതാണല്ലോ? ആ തൊകേം കീശേലിട്ടു ചിരണ്ടിക്കൊണ്ടിരിന്നാ ഇങ്ങനൊക്കെ തന്നാ’. ശിങ്കിടിം സുപ്രനും ഒന്നും മിണ്ടിയില്ല, വികസനം എന്താണെന്നു രണ്ടു പേർക്കും നന്നായി അറിയാം.

അന്നു രാത്രി കായൽക്കരയിലെ കണ്ട്രാക്കിന്റെ ഫാം ഹൗസിൽ പതിവ് കൂടലിനു ശേഷം കണ്ട്രാക്ക് ശിങ്കിടിയോട് ചെവിയിലൊരു സ്വകാര്യം പറഞ്ഞു. ശിങ്കിടിയുടെ ചുണ്ടിലൊരു ചെറിയ ചിരി വന്ന പോലെ തോന്നി’. ശിങ്കിടിക്കു വയറ്റിലു മൂന്നു നാലു പെഗ്ഗ് ഉണ്ടേലും വളയം വെട്ടാറില്ല, ശിങ്കിടി കണ്ട്രാക്കിനെം ജീപ്പിൽ കേററി വീട്ടീന്നെറങ്ങി… അവളെ കാണണം എന്ന് കണ്ട്രാക്ക് പറഞ്ഞാൽ ശിങ്കിടിക്ക് കാര്യങ്ങൾ എങ്ങനെ നീക്കണം എന്നു ലഹരിയുടെ ഇടയിലാണേലും നന്നായി അറിയാം.

ജീപ്പിലിരുന്ന് കണ്ട്രാക്ക് നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു, ഇടക്കിടെ ചെറുതായി ചുമക്കുന്നുമുണ്ട് പക്ഷേ ഇടക്കെപ്പോഴോ മുഖം പൊത്തിച്ചുമച്ചത് ശിങ്കിടി ശ്രദ്ധിച്ചില്ല… ‘ചതിച്ചല്ലോടാ ശങ്കൂ’ എന്ന ഒരു നേർത്ത ശബ്ദത്തിൽ ശിങ്കിടി എന്തോ പന്തികേട് തിരിച്ചറിഞ്ഞു. കണ്ട്രാക്കിന്റെ കൈ നിറയെ രക്തം പുരണ്ടിരിക്കുന്നു. ‘അയ്യോ മുതലാളീ…’ എന്നാക്രോശിച്ചു കൊണ്ട് അയാൾ ജീപ്പു ചവിട്ടി നിർത്തി. ഒരു നിമിഷം വേണ്ടി വന്നു എന്താണു സംഭവിക്കുന്നത് എന്നു മനസ്സിലാക്കാൻ .

‘ശങ്കരാ, നീ വണ്ടി ഹോസ്പിറ്റലിലേക്ക്… പിള്ള ഡോക്ടർ… ‘ അത്രയും പറഞ്ഞു കൊണ്ട് ആ കണ്ണുകൾ അടഞ്ഞു… ജീവിതത്തിൽ ആദ്യമായി വളയം പിടിക്കുമ്പോൾ അയാൾക്ക് വിറയലുണ്ടായി, ആശുപത്രിയിലേക്ക് ഒരു പാട് ദൂരമുള്ള പോലെ…

‘ആരാ ഇപ്പോ വന്ന പേഷ്യന്റിന്റെ കൂടെ വന്നത്?’ , ആ ചോദ്യം പലവുരു അവിടെ ആ വരാന്തയിൽ മുഴങ്ങിക്കാണും, അയാൾ മാത്രമത് കേട്ടില്ല. കണ്ട്രാക്കിനെ ജീപ്പിൽ നിന്ന് ഐ സി യു വിലേക്ക് മാറ്റാൻ സഹായിച്ച അറ്റൻറർ അയാളെ തിരിച്ചറിഞ്ഞു. ‘സാർ , ഡോക്ടർ കാണണമെന്ന് പറയുന്നു’ , അയാൾ ശങ്കരനെ തട്ടി വിളിച്ചു.

‘എന്താ രോഗിയുടെ പേര്?’ , ഡോക്ടർ ചോദിച്ചു . ‘ സുകേശൻ… സുകേശൻ കണ്ട്രാക്ക് ‘. അയാൾ മറുപടി പറഞ്ഞു. ‘ ഓ , ഓകെ മനസ്സിലായി, അദ്ദേഹത്തിന്റെ ബന്ധുവാണോ? അല്ലെങ്കിൽ ബന്ധുക്കളെ ഉടനെ വിവരം അറിയാക്കാമോ? ഇത്തിരി ഗുരുതരമാണ് , ഒരുപാടു ആരോഗ്യ പ്രശ്നങ്ങളുള്ള ആളാണെന്നു തോന്നുന്നു ….’ ബാക്കി പറഞ്ഞതൊന്നും അയാൾ കേട്ടില്ല…

കണ്ട്രാക്കിന്റെ പെട്ടെന്നുള്ള മരണം പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിശ്വസ്തർക്കും ജോലിക്കാർക്കും. റീത്തു വക്കാൻ വന്ന പല പൗര പ്രമാണിമാരുടേയും മുഖം വായിച്ചാലറിയാം എല്ലാ മുഖങ്ങളിലും ഒരു അമ്പരപ്പ് ദൃശ്യമാണ് , അവരെല്ലാം പരസ്പരം നോക്കി നിന്നു, അവരുടെ ഉള്ളിൽ ആ ചോദ്യം ഉണ്ടായിരുന്നു , ‘ഇനി എന്ത്?’.

മൃതദേഹം പൊതുദർശനത്തിനു വക്കുന്നതിനിടയിൽ ആരോ സുപ്രനെ തട്ടി വിളിച്ചു.’ കണ്ട്രാക്കിന്റെ മൂത്ത മകൻ കൃ ഷണനുണ്ണി കാണണം എന്നു പറയുന്നു’. സുപ്രൻ കൃഷ്ണനുണ്ണിയെ ലക്ഷ്യമാക്കി നടന്നു.

‘സുബ്രമണ്യാ, അച്ഛനെ ദഹിപ്പിക്കണ്ട, സംസ്ക്കരിക്കാം… അതാണ് അച്ഛനു താൽപര്യം എന്നു തോന്നുന്നു. നീയ് എന്താന്നു വച്ചാൽ ചെയ്യു .ആ ബംഗാളികളെ വിളിച്ചാൽ പെട്ടെന്നു… അല്ലെങ്കിൽ വേണ്ട.. സുബ്രമണ്യന്റെ ഇഷ്ടം പോലെ…’. സുപ്രൻ തല കുലുക്കി,എങ്കിലും ആ സംഭാഷണത്തോടൊപ്പം വന്ന കള്ളിന്റെ ആ വാട അയാൾ വെറുത്തു. ഒരു ഫോണെടുത്ത് അയാൾ മുറത്തേക്കിറങ്ങി, ആരോടോ കുറച്ചു നേരം ഹിന്ദിയിൽ സംസാരിച്ചു.

കുറച്ചു സമയം കഴിഞ്ഞു കാണും , ബംഗാളി ഒരു മണ്ണുമാന്തിയുമായി ആ വലിയ ഗേറ്റ് കടന്നു വന്നു. അയാളത് വീടിന്റെ തെക്കു വശത്തേക്കായി ഓടിച്ചു കൊണ്ടു പോയി. ശങ്കരനും സുബ്രമണ്യനും അയാൾക്കായി അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.  ‘ അഭീക്ക് , മേ നെ ഏസെ ഭോൽ ദിയാ നാ, വേസാ ഹീ കർനാ’. സുബ്രമണ്യൻ ബംഗാളിയോടായി പറഞ്ഞു, അയാൾ അതു കേട്ട് തലയാട്ടി.

കോബൾകോയുടെ എഞ്ചിൻ വീണ്ടും മുരണ്ടു, അവന്റെ ബലിഷ്ടമായ ഉരുക്കു കരങ്ങൾ മണ്ണിലേക്കാഞ്ഞിറങ്ങി. ആറടി മണ്ണെടുത്തു മാറ്റാൻ അധികമൊന്നും പ്രയത്നിക്കണ്ടി വന്നില്ല രണ്ടു പേർക്കും. എന്നത്തേയും പോലെ യാതൊരു വികാരവുമില്ലാതെ ഏൽപിച്ച ആ പണിയും ചെയ്തു തീർത്തു.

സംസ്കാരത്തിനു വന്നവരെല്ലാം ഒന്നൊന്നായി പറഞ്ഞിറങ്ങി. കണ്ട്രാക്കിനോട് അവസാനമായി യാത്ര പറയാൻ സുപ്രനും ശിങ്കിടിയും ബംഗാളിയും ആ കുഴിമാടത്തിനരികെ ഒന്നിച്ചു. കുറച്ചു നേരത്തെ മൗനത്തിലാഴ്ന്ന പ്രാർത്ഥക്കിടയിലെപ്പോഴോ ആ വലിയ റീത്ത് അവർ ശ്രദ്ധിച്ചു. അതിലിങ്ങനെ എഴുതിയിരുന്നു,’ വികസന നായകന് ആദരാഞ്ജലികൾ’. അതിന്റെ പൊരുൾ അവർക്ക് വ്യക്തമായിരുന്നു, മനുഷ്യന്റെ വികസനം അത് ആറടി മണ്ണിൽ കൂടുതലാകില്ല  ഒരിക്കലും.

[21:47, 10/16/2016] +91 99952 45111: കോബൾകോ…

കണ്ട്രാക്കിന്റെ പിറക്കാതെ പോയ പുത്രനാണ് കോബൾകോ എന്ന് ശിങ്കിടി കൂടെക്കൂടെ പറയുന്നത് കേൾക്കാം. അത് ശരി ആവാനേ തരമുള്ളു കാരണം കണ്ട്രാക്കിനെപ്പറ്റി ശിങ്കിടിക്കറിയാത്ത കാര്യങ്ങളില്ല.

കോബൾക്കോ മാത്രമല്ല കണ്ട്രാക്കിനു ഗുണം ചെയ്യുന്നതാരും മക്കളെപ്പോലാണ്, അതിപ്പോ മെയ്യായാലും മെഷീനായാലും.

ശിങ്കിടിം കണ്ട്രാക്കും സുപ്രനും കൂടെ കോയമ്പത്തൂര് പോയി കൊണ്ടുവന്നതാണ് കോബൾക്കോനെ. ദണ്ടപാണിക്കു കാശെണ്ണിക്കൊടുത്തിട്ടു കണ്ട്രാക്കു ചോദിച്ചത് ഇന്നും ശിങ്കിടിക്ക് ഓർമ്മയുണ്ട്, ‘ ദണ്ടപാണി, ഊരില് കൊഞ്ചം വേലയിരുക്ക് , വികസനം, തെരിയും ലേ ? ഡവലപ്മെന്റ്… ഇവൻ അത്ക്ക് നല്ലാരുക്കും ഇല്ലയാ?’

Comments

comments