ഡെഡ് ലൈൻ – Vipin V B

112
  

Author : Vipin V B

Company : Prayan Animation Studio Pvt Ltd

ഡെഡ് ലൈൻ

മനു തിരക്കിട്ടു തന്റെ ഓഫീസിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് മനു ആ നോട്ടിഫിക്കേഷൻ കണ്ടത്. “യു ഹാവ് 2 മോർ ഡേയ്സ് ടൂ കമ്പ്ലീറ്റ് ദി മൊഡ്യൂൾ, ഡെഡ് ലൈൻ ഈസ് ഫിക്സഡ്  on ടോമോരരൗ” .അവൻ ഒരു നിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞിരുന്നു.

രാത്രി ഏറെ വൈകിയിരിക്കുന്നു, അവന്റെ മൊബൈൽ പെട്ടെന്നൊരു കാൾ വന്നു അമ്മയാണ് അങ്ങേ തലക്കൽ ” മോനെ എപ്പോൾ വരും” ലേറ്റ് ആക്കും ഒത്തിരി വർക്ക് ഉണ്ട്.

സമയം വെളുപ്പിന് 2 മണി, മനു വീട്ടിൽ എത്തി, തന്റെ കട്ടിലിൽ ഒരു വെട്ടിയിട്ട ശവം പോലെ തളർന്നു വീണു. അവൻ ഇപ്പോൾ ഒരു മീറ്റിംഗിൽ ആണ്, എതിർ വശത്തു പ്രൊജക്റ്റ് മാനേജരും സിഇഒ യും ഉണ്ട്

പ്രൊജക്റ്റ് മാനേജർ: മനു യു ഹാവ് ടണ്  എ ഗ്രേറ്റ് ജോബ്

സിഇഒ: ഔർ ക്ലയന്റ് ഈസ് വെരി ഹാപ്പി വിത്ത് ഹിസ് പ്രൊജക്റ്റ്, ആൻഡ് യു ആർ പ്രൊമോട്ട് ആസ് എ ടീം ലീഡ് ആൻഡ് വീ ഹാവ് 25% ഓഫ് ഇൻക്രെമെന്റ് ഫോർ യു.

പെട്ടന്നാണ് അവൻ ആ ഭീകര ശബ്ദം കേട്ട് ഞെട്ടി ഉണർന്നു. “മോനെ എഴുനേൽക്കു സമയം 8 ആയി”

മനു : 8 മണിയോ! 9 മണിക്ക് ഒരു മീറ്റിംഗ് ഉണ്ട്. പെട്ടെന്നു എന്റെ ഡ്രെസ്സും ബ്രേക്ക് ഫാസ്റ്റും എടുത്തു വയ്ക്കു

അവൻ പെട്ടതാണ് അത് ഓർത്തത് “ഇന്ന് അമ്മയുടെ ബർത്ഡേയ് ആണ്” ഹാപ്പി ബർത്ഡേയ് അമ്മെ

അമ്മ : പെട്ടെന്ന് പോയി റെഡി ആകു. ഓഫീസിൽ പോകേണ്ടേ! വൈകിട്ട് നേരത്തെ  വരണം. നമ്മുക്കു അമ്പലത്തിൽ പോകണം, നിന്റെ പേരിൽ വഴിപാട് നേർന്നിട്ടുണ്ട്

അവൻ വളരെ പെട്ടെന്ന് തന്റെ ദിനചര്യകൾ കഴിഞ്ഞിട്ടു തന്റെ ബൈകിന്റെ കീ തപ്പുകയാണ് “അമ്മെ എന്റെ വണ്ടിടെടെ കീ എവിടെയാ”

അമ്മ: നീ എന്നോടാണോ ചോദിക്കുന്നത് ഓർത്തു നോക്ക് ഇന്നലെ എവിടെയാ കൊണ്ട് വച്ചത്”  അവൻ വീട് മുഴുൻ അരിച്ചു പെറുക്കി അവസാനം കിട്ടി

മനു: അമ്മെ ഞാൻ ഇറങ്ങുവാ

അമ്മ ശരി മോനെ ഇന്നു നേരത്തെ വരനെ

മനു: ശരി അമ്മെ ഞാൻ വരാം

വലിയൊരു ട്രാഫിക് ബ്ലോക്കിൽ നിന്നും രക്ഷ പെട്ട് വന്ന യോദ്ധാവിനെ പോലെ അവൻ കസേരയിൽ ഇരുന്നു. പെട്ടന്ന് പിഎം വന്നിട്ടു “മനു നാളെ ആണ് നമ്മുടെ പ്രോജക്ടിന്റെ ഡെഡ് ലൈൻ”

മനു: നമ്മുക്കു തീർക്കം സർ, പിന്നെ എന്നിക്കു ഇന്നു കുറച്ചു നേരത്തെ പോകണം ഇന്നു അമ്മയുടെ ബർത്ഡേയ് ആണ്

മാനേജർ: മനു അറിയാമല്ലോ നമ്മുക്ക് ടൈം ഇല്ല ഇത് കമ്പനിടെ പ്രസ്റ്റീജ് ഇഷ്യൂ ആണ്

മനു: സർ ഞാൻ അമ്മക്ക് വാക്ക് കൊടുത്തത് ആണ്

മാനേജർ: ഫാമിലി ഈസ് ഗ്രെയ്റ്റർ തൻ വർക്ക്

മനസില്ല മനസോടെ അവൻ ജോലി തുടർന്നു. രാത്രി 9 മാണി ആയി അവൻ ധൃതിയിൽ കമ്പ്യൂട്ടർ ഓഫ് ചെയ്തു ഓഫീസിൽ നിന്നും ഇറങ്ങി അമ്മക്ക് ഒരു സാരി വാങ്ങണം !!! അമ്മക്ക് സ്വന്തം സമ്പത്ത്യത്തിൽ നിന്നും ആദ്യ പിറന്നാൾ സമ്മാനം

അവൻ ടെക്സ്റ്റ്ടൈൽസ് നിന്നും ഒരു സാരി വാങ്ങി ധൃതിയിൽ വീട്ടിലേക്കു പോകുന്നു. അവന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്യുന്നു്. അമ്മെ ഞാൻ ഇതാ എത്തി.

അമ്മയുടെ മുഖത്തു എന്തെന്നില്ലാത്ത ഒരു ഭയം. പെട്ടന്നാണ് ആ ആംബുലൻസ് ആ വീട്ടു മുറ്റത്തേക്ക് വന്നു നിന്നത്, അതിൽ നിന്നും തന്റെ മനുവിന്റെ തേജസ് ഇല്ലാത്ത ശരീരം പുറത്തെടുക്കുന്നു. ഒരു തേങ്ങലോടെ ‘അമ്മ ആ സത്യം മനസിലാക്കി “മനു ഇനി തന്റെ അരികിൽ ഇല്ല”

ആരോ മനുവിന്റെ മൊബൈൽ അമ്മയെ ഏല്പിച്ചു പുറം തിരിഞ്ഞു നടന്നു. പെട്ടന്ന് ആ മൊബൈൽ ചിലച്ചു. മെസ്സേജ് വന്നതാണ്

Congrats Manu we have met the project deadline, the client is very happy our company is very proud of you”

Comments

comments