മിഥ്യ – ATHUL VIJAY

8
  

Author : ATHUL VIJAY

Company : RR DONNELLEY INDIA OUTSOURCE PVT LTD

മിഥ്യ 

ഉച്ചയുറക്കത്തിലായിരുന്ന  ഞാൻ  മകളുടെ കരച്ചിൽ കേട്ടാണ് ഞെട്ടി ഉണർന്നത്. ആ കരച്ചിൽ എന്തിനാണെന്നുപോലും ഓർക്കാതെ കിടക്കയിൽ നിന്നെണീറ്റ് എന്തിനെയോ തിരഞ്ഞു ഞാൻ നടന്നു . ഞാൻ കാണിച്ച ചേഷ്ടയുടെ അർത്ഥം മനസിലാകാതെ ആ മുറിയുടെ ഒരു കോണിൽ എന്റെ സഹധർമ്മിണി എന്നെയും നോക്കി നിന്നു . ഉറക്കത്തിൽ നിന്നെണീറ്റ് ഈ മനുഷ്യൻ എന്താണ് തിരയുന്നെതെന്നു അവൾ വിചാരിച്ചിട്ടുണ്ടാകും..!!!!

മുറിക്കു  പുറത്തിറങ്ങിയ ഞാൻ പടവുകൾ ഓരോന്നായി താഴോട്ടിറങ്ങി, ഓരോ പടവ് ഇറങ്ങിയപ്പോഴും പിച്ചവച്ചപ്പോൾ തന്ന കൈത്താങ്ങും, കഴിക്കാത്തതിന് കിട്ടിയ അടിയുടെ ചൂടും, നല്ലതേതെന്നും ചീത്തയേതെന്നും പറഞ്ഞു പഠിപ്പിച്ചുതന്ന ആ മനസ്സും എന്റെ കണ്ണിൽ ഓരോ അധ്യായങ്ങളായി മിന്നി മറഞ്ഞു. വീടിനുള്ളിൽ മുഴുവൻ ഞാൻ തിരഞ്ഞു. എന്താണോ ഞാൻ തിരഞ്ഞത് അത് ഞാൻ അവിടെ കണ്ടില്ല.

ഭയം നിഴലിച്ച മനസോടെ ഞാൻ പുറത്തിറങ്ങി. ദൂരെ എവിടെയോ ഞാനാ ശബ്‍ദം കേട്ടു.ആ ശബ്ദത്തിൻറ്റെ മാധുര്യവും വാത്സല്യവും ഞാൻ ആ നിമിഷം തിരിച്ചറിഞ്ഞു.എന്തെന്നില്ലാത്ത സമാധാനത്തോടെ ചാരു കസേരയിൽ ഞാനിരുന്നു. പെട്ടെന്ന് അപ്പ്രതീഷിതമായി പുറകിൽ നിന്നൊരാൾ പുറത്ത് ഒരടി തന്നിട്ട് പറഞ്ഞു

ഇരുന്നുറങ്ങാതെ പോയി വണ്ടി കഴുകിയിടടാ

കുട്ടിക്കാലത്തു ഒരുപാടു അടി തന്നിട്ടുണ്ട്, എന്നാൽ ഇപ്പോൾ തന്ന ആ അടിയുടെ സുഖം ഞാൻ സന്തോഷത്തോടെ ആസ്വദിച്ചു.

താരാട്ടു പാടിയിട്ടില്ല, കൊഞ്ചിച്ചിട്ടുമില്ല, എന്നാലും ആർക്കാണ് ഉറക്കത്തിലെങ്കിലും സ്വന്തം അച്ഛൻ തങ്ങളെ വിട്ടു പിരിഞ്ഞെന്നു വിചാരിക്കാൻ പറ്റുന്നത്…………………..

Comments

comments