സ്വസ്തി – Merlin.B.Sherly

Google+ Pinterest LinkedIn Tumblr +

Author : Merlin.B.Sherly
Company : Ariva med Infotech Pvt Ltd
Email : sh.su.rapha@gmail.com

സ്വസ്തി

രാത്രി തന്‍ യാമങ്ങള്‍ ഇഴപൊട്ടി വീഴുമ്പോള്‍
യാത്രികേ നീയെന്‍റെ കൈവിട്ടുപോകുന്നോ ?
ഇരുളിന്റെ പാതയില്‍ മിഴിനീരു പതിയിച്ചു
മൌനമേ നീയെന്റെ വഴികള്‍ തെളിക്കുന്നോ ?

കരളല്ല കാരിരുമ്പിന്‍ തുണ്ടാണ് നല്‍കിയ
പകലിന്‍ വെളിച്ചമെന്നോതുന്നു കുരുവികള്‍ .
സ്നേഹത്തിന്‍ പൂവിതള്‍ സ്പര്‍ശമല്ല നിന്‍
മൊഴികള്‍ സൂചി മുനകള്‍ പോല്‍ പതിക്കവേ

തെളിനീരു വറ്റിയ മരുഭൂവിന്‍ കടലില്‍ ഞാന്‍
വേഴാംബലിന്‍ ജന്മം കടമെടുക്കുന്നു .
ഒരു മഴ പെയ്യുവാന്‍ മനം തപിക്കുന്നോരീ
പകലുകള്‍ ഇരവുകള്‍ പിന്‍വിളിക്കെ .

ഇടറുമീ പാദങ്ങള്‍ തിരികെ വയ്ക്കുന്നു ഞാന്‍
അരുതുകള്‍ പാടില്ലെന്നറിയുന്നെന്‍ മനം !
സീമന്തരേഖയില്‍ വിയര്‍ക്കും വിഷാദത്തെ
പിടയും മനസ്സാല്‍ ഞാന്‍ ഉള്ളിലൊളിപ്പിക്കാം .

കടയും വേദനയാല്‍ തളരും തനുവിനെ
പടരുന്നോരഗ്നിക്ക് ജലമായ് നല്‍കിടാം
ഒരു വാക്ശരത്തിന്റെ മുനപോലുമില്ലാതെ
പതിതമീ ജന്മമിനി ഞാന്‍ എറിഞ്ഞുടക്കാം

Comments

comments

Share.
Gallery